രാജ്യത്ത് ഭവനവില ഉയരുന്നു

May 2, 2023 0 By BizNews

ന്യൂഡല്‍ഹി: രാജ്യത്ത് ഭവന വില ഉയര്‍ന്നു. അഹമ്മദാബാദ്, ബെംഗളൂരു, ന്യൂഡല്‍ഹി, കൊല്‍ക്കത്ത, പൂനെ, ദേശീയ തലസ്ഥാന മേഖല എന്നിവിടങ്ങളില്‍ ചതുരശ്ര അടിയ്ക്ക് ശരാശരി വില ഉയര്‍ന്നതായി റിപ്പോര്‍ട്ട് പറയുന്നു. മുംബൈയാണ് ലിസ്റ്റില്‍ ഒന്നാമത്.

ഇവിടെ, 2023 ന്റെ ആദ്യ പാദത്തില്‍ ശരാശരി ഭവന വില ചതുരശ്ര അടിക്ക് 5 ശതമാനം ഉയര്‍ന്ന് 10,200-10,400 രൂപയായി. ബെംഗളൂരു, ഹൈദരാബാദ് എന്നിവിടങ്ങളില്‍ ചതുരശ്ര അടിക്ക് 6,200 മുതല്‍ 6,400 രൂപ വരെയാണ് വില. എന്‍സിആറില്‍ ശരാശരി വില ചതുരശ്ര അടിക്ക് 4,700-4,900 രൂപ.

റിയല്‍ എസ്റ്റേറ്റ് ഉപദേഷ്ടക കമ്പനിയായ പ്രോപ്ടൈഗര്‍ ഡോട്ട് കോം നടത്തിയ സര്‍വേ പ്രകാരമാണിത്. റിപ്പോര്‍ട്ട് അനുസരിച്ച്, ബെംഗളൂരുവിന്റെ ശരാശരി പ്രോപ്പര്‍ട്ടി നിരക്ക് മുന്‍ വര്‍ഷത്തേക്കാള്‍ 10 ശതമാനം ഉയര്‍ന്നു. ഇതോടെ പ്രോപ്പര്‍ട്ടി വില കുത്തനെ ഉയരുന്ന നഗരമായി ബെഗളൂരു മാറി.

പൂനെയും അഹമ്മദാബാദും അവരുടെ ശരാശരി പ്രോപ്പര്‍ട്ടി നിരക്കില്‍ യഥാക്രമം 8 ശതമാനവും 7 ശതമാനവും വര്‍ദ്ധനവ് രേഖപ്പെടുത്തി. അസംസ്‌കൃത വസ്തുക്കളുടെ വില വര്‍ദ്ധന, വേതന വര്‍ദ്ധന, കോവിഡിന് ശേഷമുണ്ടായ ഡിമാന്റ്, മാര്‍ച്ചോടുകൂടി സര്‍ക്കാര്‍ സബ്സിഡികള്‍ നിര്‍ത്തലാക്കുന്നത് എന്നീ ഘടകങ്ങളാണ് 2023 ആദ്യ പാദത്തില്‍ വില ഉയര്‍ത്തിയത്.