ഫണ്ട് പ്രതിസന്ധി; പാപ്പരത്വ പരിഹാര നടപടികള്‍ക്കായി സ്വമേധയാ അപേക്ഷ അപേക്ഷ സമര്‍പ്പിച്ച് ഗോഫസ്റ്റ്

ഫണ്ട് പ്രതിസന്ധി; പാപ്പരത്വ പരിഹാര നടപടികള്‍ക്കായി സ്വമേധയാ അപേക്ഷ അപേക്ഷ സമര്‍പ്പിച്ച് ഗോഫസ്റ്റ്

May 2, 2023 0 By BizNews

ന്യൂഡല്‍ഹി: നാഷണല്‍ കമ്പനി ലോ ട്രൈബ്യൂണലില്‍ (NCLT) പാപ്പരത്വ പരിഹാര നടപടികള്‍ക്കായി സ്വമേധയാ അപേക്ഷ സമര്‍പ്പിച്ചിരിക്കയാണ് ബജറ്റ് കാരിയര്‍ ഗോ ഫസ്റ്റ് . ‘കടുത്ത ഫണ്ട് പ്രതിസന്ധി’ കാരണം മെയ് 3, 4 തീയതികളില്‍ ഫ്‌ലൈറ്റ് പ്രവര്‍ത്തനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുമെന്ന് വാഡിയ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള കാരിയര്‍ അറിയിച്ചിരുന്നു. തൊട്ടുപിന്നാലെ എയര്‍ലൈനിന്റെ സിഇഒ കൗശിക് ഖോണ പാപ്പരത്വ നടപടിയ്ക്കായി അപേക്ഷ നല്‍കിയ കാര്യം അറിയിച്ചു.

എന്‍സിഎല്‍ടി അപേക്ഷ സ്വീകരിച്ചാല്‍ വിമാനങ്ങള്‍ പുനരാരംഭിക്കുമെന്നും ഖോന പറഞ്ഞു. പ്രാറ്റ് ആന്‍ഡ് വിറ്റ്‌നി (പി ആന്‍ഡ് ഡബ്ല്യു) എഞ്ചിനുകള്‍ വിതരണം ചെയ്യാത്തതിനാല്‍ എയര്‍ലൈന്‍ അതിന്റെ പകുതിയിലധികം വിമാനങ്ങള്‍ നിലത്തിറക്കിയിരുന്നു. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ എയര്‍ലൈനിലേക്ക് പ്രമോട്ടര്‍മാര്‍ 3,200 കോടി രൂപ നിക്ഷേപിച്ചിട്ടുണ്ട്.

അതുകൊണ്ടുതന്നെ പങ്കാളികളുടെതാല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാന്‍ പാപ്പരത്വ നടപടി സ്വീകരിക്കേണ്ടിവന്നു. പ്രാറ്റ്&വിറ്റ്‌നി ഓര്‍ഡറുകള്‍ പാലിക്കുകയാണെങ്കില്‍ 2023 ഓഗസ്റ്റ്/സെപ്തംബറോടെ കമ്പനി പൂര്‍ണ്ണമായി പ്രവര്‍ത്തനസജ്ജമാകും. സംഭവവികാസങ്ങള്‍ സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്.

കൂടാതെ ഏവിയേഷന്‍ റെഗുലേറ്റര്‍ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന് (ഡിജിസിഎ) വിശദമായ റിപ്പോര്‍ട്ട് നല്‍കും. വിമാനങ്ങളുടെ വാടക രണ്ട്മാസമായി അടച്ചിട്ടില്ലെന്ന് ഗോഫസ്റ്റ് ഉദ്യോഗസ്ഥര്‍ മാര്‍ച്ച് 31 ന് അറിയിച്ചിരുന്നു.

എന്നാല്‍ വാടക കുടിശ്ശിക സംബന്ധിച്ച് എയിആര്‍ക്യാപ് ഹോള്‍ഡിംഗ്‌സ്,സെലസ്റ്റിയല്‍ ഏവിയേഷന്‍,ബിഒസി ഏവിയേഷന്‍ എന്നിവ ഡിജിസിഎയ്ക്ക് കത്തെഴുതി.5000 ത്തിലധികം ജീവനക്കാരാണ് കമ്പനിയിലുള്ളത്.