ഓണ്‍ലൈന്‍ ഷോപ്പിംങ്ങിലേക്ക് ഇന്‍സ്റ്റാഗ്രാം

ഓണ്‍ലൈന്‍ ഷോപ്പിംങ്ങിലേക്ക് ഇന്‍സ്റ്റാഗ്രാം

September 18, 2018 0 By

ഫാഷന്‍ പ്രേമികള്‍ക്ക് ഏറെ പ്രിയപ്പെട്ട ഇടമായി ഇന്‍സ്റ്റാഗ്രാം മാറിയിട്ട് ഏറെ നാളുകളായി. അതുകൊണ്ടു തന്നെ ഫാഷന്‍ വ്യവസായം ഇന്‍സ്റ്റാഗ്രാമിനെ പ്രയോജനപ്പെടുത്താന്‍ തുടങ്ങിയിട്ടും. ഇന്‍സ്റ്റാഗ്രാം വഴി നിരവധി ഉല്‍പ്പന്നങ്ങളുടെ പ്രചാരണം നടക്കാറുണ്ട്. സ്വന്തം പേജുകള്‍ വഴിയും ഇന്‍സ്റ്റാഗ്രാമിലെ താരങ്ങള്‍ വഴിയുമെല്ലാം കമ്പനികള്‍ അവരുടെ ഉല്‍പ്പന്നങ്ങള്‍ക്ക് പരമാവധി പരസ്യം ഇന്‍സ്റ്റാഗ്രാം വഴി ചെയ്യാറുണ്ട്.

ഇങ്ങനെ ഇന്‍സ്റ്റാഗ്രാം വഴി പരസ്യം ചെയ്യപ്പെടുന്ന ഉല്‍പ്പന്നങ്ങള്‍ ഇന്‍സ്റ്റാഗ്രാം വഴി തന്നെ വാങ്ങാനുള്ള സൗകര്യം ഒരുക്കുകയാണ് ഇപ്പോള്‍. പുതിയ ഫീച്ചര്‍ വഴി. ബ്രാന്റുകള്‍ക്ക് അവരുടെ ഉല്‍പ്പന്നങ്ങളുടെ ചിത്രങ്ങള്‍ സ്റ്റോറിയായി പങ്കുവെക്കുമ്പോള്‍ അതില്‍ ഒരു പ്രൊഡക്റ്റ് ടാഗ് നല്‍കാന്‍ സാധിക്കും. ഈ ടാഗില്‍ ക്ലിക്ക് ചെയ്താല്‍ ആ ഉല്‍പ്പന്നത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അറിയാം. ഉല്‍പ്പന്നത്തിന്റെ വില അടക്കമുള്ള വിവരങ്ങള്‍ അതിലുണ്ടാവും.

ഇന്‍സ്റ്റാഗ്രാമിലെ എക്‌സ്‌പ്ലോര്‍ പേജില്‍ നിങ്ങള്‍ക്കായി നിര്‍ദേശിക്കുന്ന ഉല്‍പ്പന്നങ്ങളും കാണാന്‍ സാധിക്കും. വിവിധ ബ്രാന്റുകള്‍ പങ്കുവെക്കുന്ന ഷോപ്പിങ് പോസ്റ്റുകളെല്ലാം പ്രത്യേകമായി ക്രമീകരിച്ചിരിക്കുന്നയിടമാണ് എക്‌സ്‌പ്ലോര്‍ പേജ്.

ജൂണ്‍ മുതല്‍ ഈ ഫീച്ചര്‍ ഇന്‍സ്റ്റാഗ്രാം പരീക്ഷിക്കുന്നുണ്ട്. തിങ്കളാഴ്ച മുതലാണ് ഉല്‍പ്പന്നങ്ങള്‍ എളുപ്പം വാങ്ങാന്‍ സൗകര്യമൊരുക്കുന്ന ഈ ഫീച്ചര്‍ ആഗോളതലത്തില്‍ ഇന്‍സ്റ്റാഗ്രാം അവതരിപ്പിച്ചത്.