ഒരു കോടി രൂപയുടെ കോവിഡ് സഹായ പദ്ധതിയുമായി മണപ്പുറം ഫൗണ്ടേഷൻ
June 2, 2021 0 By BizNewsതൃശ്ശൂർ : സാമൂഹിക പ്രതിബദ്ധത പദ്ധതിയുടെ ഭാഗമായി ഒരു കോടി രൂപയുടെ കോവിഡ് സഹായ പദ്ധതിയുമായി മണപ്പുറം ഫൗണ്ടേഷൻ. പദ്ധതിയുടെ ഭാഗമായി ജില്ലയിലെ വിവിധ ആശുപത്രികളിലേക്ക് വെന്റിലേറ്ററുകൾ സംഭാവന ചെയ്യും. ജില്ലാ കളക്ടർ എസ്. ഷാനവാസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ മേയർ എം.കെ.വർഗീസ് ഉദ്‌ഘാടനം ചെയ്തു.
സംസ്ഥാനത്തിലുടനീളം അവശ്യാനുസരണം വെന്റിലേറ്റർ സൗകര്യം എത്തിക്കുന്നതിന്റെ ആദ്യ ഭാഗമായി ജില്ലാ കളക്ടർ എസ്. ഷാനവാസ് ഐ.എ.എസ്, മേയർ എം.കെ.വർഗീസ് എന്നിവരുടെ നേതൃത്വത്തിൽ മണപ്പുറം ഫിനാൻസ് മാനേജിങ് ഡയറക്ടർ വി.പി.നന്ദകുമാർ, തൃശൂർ മെഡിക്കൽ കോളേജിനായുള്ള വെന്റി
തൃശൂർ ജില്ലാ കളക്ടറേറ്റിൽ വെച്ച് നടന്ന ചടങ്ങിൽ ഡെപ്യൂട്ടി സൂപ്രണ്ട് ഡോ .സതീഷ് , ലയണ്‍സ് ക്ലബ് ഇന്റര്‍നാഷനല്‍ 318ഡിയുടെ വൈസ് ഡിസ്ട്രിക്ട് ഗവര്‍ണര്‍ സുഷമ നന്ദകുമാര്‍, മണപ്പുറം ഫൗണ്ടേഷൻ സി.ഇ.ഒ ജോർജ്.ഡി.ദാസ്, മണപ്പുറം ഫിനാന്‍സ് ജനറല്‍ മാനേജര്‍, ചീഫ് പി.ആര്‍.ഒ സനോജ് ഹെര്‍ബര്‍ട്ട്, ഡെപ്യൂട്ടി ജനറല്‍ മാനേജര്‍, സീനിയര്‍ പി.ആര്‍.ഒ കെ.എം. അഷ്‌റഫ് എന്നിവര്‍ പങ്കെടുത്തു.