മണിപാല്‍ സിഗ്ന ലൈഫ്ടൈം ഹെല്‍ത്ത് പ്ലാന്‍ അവതരിപ്പിച്ച് മണിപാല്‍ സിഗ്ന ഇന്‍ഷുറന്‍സ്
March 3, 2021 0 By BizNewsകൊച്ചി: മണിപ്പാല്‍ സിഗ്ന ഹെല്‍ത്ത് ഇന്‍ഷുറന്‍സ് കമ്പനി പുതിയ ‘മണിപാല്‍ സിഗ്ന ലൈഫ്ടൈം ഹെല്‍ത്ത്’ പ്ലാന്‍ അവതരിപ്പിച്ചു. കോവിഡ്-19 പകര്‍ച്ചവ്യാധിയെ തുടര്‍ന്നുള്ള സാഹചര്യത്തില്‍ ‘ഇന്‍ഷുറന്‍സ് ആവശ്യമുണ്ടോ’ എന്നതില്‍ നിന്നും ‘എത്രത്തോളം വേണം’ എന്നതിലേക്ക് മാറിയ ഉപഭോക്തൃ ചിന്തയെ കുറിച്ച് ഏറെ പഠനം നടത്തിയാണ് പുതുക്കാവുന്ന ഈ പ്രീമിയം ലൈഫ് ടൈം പ്ലാന്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. വര്‍ധിച്ചു വരുന്ന ആരോഗ്യ ആവശ്യങ്ങളും ചെലവും കണ്ടു കൊണ്ട് ഉയര്‍ന്ന കവറേജും മാറ്റങ്ങള്‍ വരുത്താനും ആഭ്യന്തരവും ആഗോളതലത്തിലുമുള്ള ഇന്ത്യക്കാരുടെ വ്യക്തിപരവും കുടുംബത്തിന്റെയും ആരോഗ്യാവശ്യങ്ങള്‍ ജീവിതത്തിന്റെ ഓരോ ഘട്ടത്തിലും ആവശ്യമനുസരിച്ച് നിറവേറ്റാനുള്ള അവസരമാണ് പ്ലാന്‍ വാഗ്ദാനം ചെയ്യുന്നത്.
ഉപഭോക്താക്കള്‍ക്ക് ഗുണനിലവാരമുള്ള ആരോഗ്യ സംരക്ഷണം എളുപ്പത്തില്‍ ലഭ്യമാക്കുന്നുവെന്ന് തങ്ങള്‍ എപ്പോഴും ഉറപ്പു വരുത്തിയിട്ടുണ്ടെന്നും പുതിയ മണിപാല്‍ സിഗ്ന ലൈഫ്ടൈം ഹെല്‍ത്തിലൂടെ ഉപഭോക്താക്കള്‍ക്ക് രോഗാവസ്ഥയിലും ജീവിതകാലം മുഴുവനും നന്നായി ഇരിക്കുന്നതിനും പങ്കാളികളാകുന്നതിലൂടെ പ്രതിജ്ഞാബദ്ധതയില്‍ ഒരു പടി കൂടി മുന്നോട്ട് പോകുകയാണെന്നും ലൈഫ് ടൈം ഹെല്‍ത്ത് ഇന്ത്യ പ്ലാന്‍, ലൈഫ് ടൈം ഹെല്‍ത്ത് ഗ്ലോബല്‍ പ്ലാന്‍ എന്നിങ്ങനെ രണ്ടു തരത്തിലാണ് പ്ലാന്‍ ലഭ്യമാക്കുന്നതെന്നും 50 ലക്ഷം മുതല്‍ മൂന്ന് കോടി രൂപ വരെയാണ് ഉറപ്പു നല്‍കുന്ന തുകയെന്നും ആഗോള തലത്തില്‍ 27 രോഗങ്ങള്‍ക്ക് കവറേജ് നല്‍കുന്നുണ്ടെന്നും മണിപാല്‍ സിഗ്ന ഹെല്‍ത്ത് ഇന്‍ഷുറന്‍സ് കമ്പനി മാനേജിങ് ഡയറക്ടറും സിഇഒയുമായ പ്രസുന്‍ സിക്ക്ദര്‍ പറഞ്ഞു.
ജീവിതത്തിന്റെ ഓരോ ഘട്ടത്തിലും ആരോഗ്യ ആവശ്യങ്ങളും പ്രാധാന്യങ്ങളും മാറി വരും പുതിയ പ്ലാനിലൂടെ ഉപഭോക്താക്കള്‍ക്ക് മാറ്റങ്ങള്‍ വരുത്താനുള്ള അവസരങ്ങള്‍ കൂടുകയാണെന്നും പുതിയ പ്ലാനിലൂടെ വ്യക്തികള്‍ക്കും കുടുംബത്തിനും വേണ്ട കവര്‍ ലഭിക്കുന്ന പാക്കേജുകള്‍ ലഭ്യമാണെന്നും ഗുരുതര രോഗങ്ങള്‍ക്കുള്ള റൈഡറുകള്‍ ബൃഹത്തായ കവറേജ് നല്‍കുന്നുവെന്നും അദേഹം കൂട്ടിചേര്‍ത്തു.