യുടിഐ സ്‌മോള്‍ ക്യാപ് ഫണ്ട് അവതരിപ്പിച്ചു

യുടിഐ സ്‌മോള്‍ ക്യാപ് ഫണ്ട് അവതരിപ്പിച്ചു

December 3, 2020 0 By BizNews

കൊച്ചി: മുഖ്യമായും ചെറുകിട ഓഹരികളില്‍ നിക്ഷേപിക്കുക എന്ന ലക്ഷ്യവുമായി യുടിഐ സ്‌മോള്‍് ഫണ്ട് അവതരിപ്പിച്ചു. ഡിസംബര്‍ രണ്ടിന് ആരംഭിക്കുന്ന പുതിയ ഫണ്ട് ഓഫര്‍ ഡിസംബര് 16-ന് അവസാനിക്കും.   23 മുതല്‍ പുനര്‍ വില്പനയ്ക്കും തിരിച്ചു വാങ്ങലിനും വേണ്ടി തുടര്‍ന്നു ലഭ്യമാക്കുകയും ചെയ്യും. യൂണിറ്റിന് പത്തു രൂപയാണ് വില. കുറഞ്ഞ പ്രാരംഭ നിക്ഷേപം 5000 രൂപയും കുറഞ്ഞ തുടര്‍ നിക്ഷേപം ആയിരം രൂപയുമാണ്. അതിനു ശേഷം ഒരു രൂപയുടെ ഗുണിതങ്ങളായി നിക്ഷേപിക്കാം.ഈ ഓപണ്‍ എന്‍ഡഡ് പദ്ധതിയില്‍ റഗുലര്‍, ഡയറക്ട് വിഭാഗങ്ങളില്‍ ലാഭ വിഹിതം അതാതു സമയം നല്‍കുന്നതും നിക്ഷേപത്തോടു കൂട്ടിച്ചേര്‍ക്കുന്നതുമായവ തെരഞ്ഞെടുക്കാനും അവസരമുണ്ട്. ചെറിയ എസ്‌ഐപികള്‍, ഏതു ദിവസവും നല്കാവുന്ന എസ്‌ഐപികള്‍ തുടങ്ങിയവയും ലഭ്യമാണ്. ഓഹരികളില്‍ 65 ശതമാനം മുതല്‍1 00 ശതമാനം വരെയാവും പദ്ധതിയുടെ നിക്ഷേപം.ഉയര്‍ന്ന വരുമാനം സഷ്ടിക്കാനാവുന്ന കമ്പനികളില്‍ നിക്ഷേപിക്കുകയാണ് ലക്ഷ്യമെന്ന് യുടിഐ സ്‌മോള്‍ ക്യാപ് ഫണ്ട് മാനേജര്‍ അങ്കിത് അഗര്‍വാള്‍ ചൂണ്ടിക്കാട്ടി. ദീര്‍ഘകാലത്തില്‍ ഇന്ത്യയുടെ സാമ്പത്തിക വളള്‍ച്ചയില്‍ ചെറുകിട കമ്പനികളുടെ പങ്ക് വര്‍ധിക്കുമെന്നും അദ്ദേഹം പറഞ്ഞു.