നിയമ ലംഘനം: ആപ്പിളിനും മെറ്റയ്ക്കും വൻതുക പിഴയിട്ട് യൂറോപ്യൻ യൂണിയൻ

നിയമ ലംഘനം: ആപ്പിളിനും മെറ്റയ്ക്കും വൻതുക പിഴയിട്ട് യൂറോപ്യൻ യൂണിയൻ

April 25, 2025 0 By BizNews

ലണ്ടൻ: യൂറോപ്യൻ യൂണിയന്റെ ഡിജിറ്റല്‍ മത്സര നിയമങ്ങള്‍ ലംഘിച്ചതിന് ആപ്പിളിനും മെറ്റയ്ക്കും കോടിക്കണക്കിന് യൂറോ പിഴ.

ആപ്പ് സ്റ്റോറിന് പുറത്ത് ലഭ്യമായ ചെലവ് കുറഞ്ഞ ആപ്പുകള്‍ തിരഞ്ഞെടുക്കുന്നതില്‍ ഉപയോക്താക്കളെ തടസ്സപ്പെടുത്തിയതിന് യൂറോപ്യൻ കമ്മിഷൻ ആപ്പിളിന് 50 കോടി യൂറോ (4840 കോടി രൂപ) പിഴ ചുമത്തി.

ഫെയ്സ്ബുക്ക്, ഇൻസ്റ്റാഗ്രാം ഉപയോക്താക്കളില്‍ നിന്ന് പരസ്യങ്ങള്‍ ഒഴിവാക്കാൻ പണം ഈടാക്കിയതിനാണ് മെറ്റയ്ക്ക് 20 കോടി യൂറോ (1936.52 കോടി രൂപ) പിഴ വിധിച്ചത്. ഇരു സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളുടെയും മാതൃ കമ്പനിയാണ് മെറ്റ.

കഴിഞ്ഞ വർഷം നിലവില്‍ വന്ന ഡിജിറ്റല്‍ മാർക്കറ്റ് ആക്‌ട് (ഡിഎംഎ) കമ്പനികള്‍ പാലിക്കുന്നുണ്ടോ എന്നറിയാൻ യൂറോപ്യൻ കമ്മിഷന്റെ ഒരു വർഷത്തെ അന്വേഷണത്തിന് ശേഷമാണ് പിഴ വിധിച്ചത്.

ജൂണ്‍ അവസാനത്തോടെ ആപ്പ് സ്റ്റോറില്‍ കൂടുതല്‍ മാറ്റങ്ങള്‍ വരുത്തണമെന്ന് ആവശ്യപ്പെടുന്ന ഉത്തരവും ആപ്പിളിന് ലഭിച്ചു. ഇത് പാലിക്കുന്നതില്‍ പരാജയപ്പെട്ടാല്‍ ദൈനംദിന പിഴ ചുമത്താനും കമ്മിഷന് അധികാരമുണ്ട്.

മെറ്റ കഴിഞ്ഞ വർഷം അവസാനം നടപ്പാക്കിയ മാറ്റങ്ങളും കമ്മിഷൻ പരിശോധിക്കുന്നുണ്ട്.