പരപ്പനങ്ങാടിയിലെ ഗോപു നന്തിലത്ത്‌ ജി മാർട്ട്‌ ഹൈടെക് ഷോറൂം  ഉദ്‌ഘാടനം നാളെ

പരപ്പനങ്ങാടിയിലെ ഗോപു നന്തിലത്ത്‌ ജി മാർട്ട്‌ ഹൈടെക് ഷോറൂം ഉദ്‌ഘാടനം നാളെ

April 8, 2025 0 By BizNews

ഗോപു നന്തിലത്ത്‌ ജി മാർട്ടിന്റെ 57-ാമത്‌ ഹൈടെക് ഷോറൂം പരപ്പനങ്ങാടിയിൽ പ്രവർത്തനമാരംഭിക്കുന്നു. തിരൂർ-കോഴിക്കോട്‌ റോഡിൽ ആരംഭിക്കുന്ന പുതിയ ഷോറൂമിന്റെ ഉദ്‌ഘാടനം ഏപ്രിൽ ഒൻപതിന് രാവിലെ 10 മണിക്ക്‌ സയ്യിദ്‌ സാദിഖ്‌ അലി ശിഹാബ്‌ തങ്ങൾ നിർവഹിക്കും. ഗോപു നന്തിലത്ത്‌ ഗ്രൂപ്പ്‌ ചെയർമാൻ ഗോപു നന്തിലത്ത്‌, ഷൈനി ഗോപു നന്തിലത്ത്‌, ഡയറക്ടർ ഐശ്വര്യ നന്തിലത്ത്‌, എക്സിക്യുട്ടീവ്‌ ഡയറക്ടർ അർജുൻ നന്തിലത്ത്‌, വാർഡ്‌ കൗൺസിലർ മഞ്ജുഷാ പ്രലോഷ്‌ എന്നിവർ ചേർന്ന്‌ ഭദ്രദീപം തെളിയിക്കും. മുനിസിപ്പൽ ചെയർമാൻ ഷാഹുൽ ഹമീദ്‌ ആദ്യവിൽപ്പന നിർവഹിക്കും.

ഉദ്ഘാടനത്തോടനുബന്ധിച്ച്‌ ഉപഭോക്താക്കൾക്കായി തിരഞ്ഞെടുത്ത ഗൃഹോപകരണങ്ങൾക്ക്‌ 70 ശതമാനം വരെ ഡിസ്‌കൗണ്ടാണ്‌ നന്തിലത്ത്‌ ജി മാർട്ട്‌ നൽകുന്നത്‌. ചില്ലാക്സ്‌ ഓഫറിലൂടെ 10 മാരുതി എസ്‌പ്രസോ കാറുകൾ നറുക്കെടുപ്പിലൂടെ സമ്മാനമായി നേടാം.