ഈടില്ലാത്ത കാർഷിക വായ്പ പരിധി രണ്ടുലക്ഷമാക്കി ഉ​യ​ർ​ത്തി റി​സ​ർ​വ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ

ഈടില്ലാത്ത കാർഷിക വായ്പ പരിധി രണ്ടുലക്ഷമാക്കി ഉ​യ​ർ​ത്തി റി​സ​ർ​വ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ

December 14, 2024 0 By BizNews

ന്യൂ​ഡ​ൽ​ഹി: ഈ​ടി​ല്ലാ​തെ ന​ൽ​കു​ന്ന കാ​ർ​ഷി​ക വാ​യ്പ പ​രി​ധി 1.6 ല​ക്ഷ​ത്തി​ൽ​നി​ന്ന് ര​ണ്ടു​ല​ക്ഷം രൂ​പ​യാ​ക്കി ഉ​യ​ർ​ത്തി റി​സ​ർ​വ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ. ജ​നു​വ​രി ഒ​ന്നു​മു​ത​ൽ പ്രാ​ബ​ല്യ​ത്തി​ലാ​കും. പ​ണ​പ്പെ​രു​പ്പ​വും കൃ​ഷി​ച്ചെ​ല​വ് ഉ​യ​ർ​ന്ന​തും കാ​ര​ണം പ്ര​തി​സ​ന്ധി​യി​ലാ​യ ചെ​റു​കി​ട ക​ർ​ഷ​ക​രെ സ​ഹാ​യി​ക്കാ​നാ​ണ് നീ​ക്കം. ഇത് 2025 ജനുവരി 1 മുതൽ നടപ്പിൽ വരും.

2019ൽ ​ഒ​രു ല​ക്ഷ​ത്തി​ൽ​നി​ന്ന് 1.6 ല​ക്ഷ​മാ​ക്കി പു​തു​ക്കി​യ പ​രി​ധി​യാ​ണ് ഇ​പ്പോ​ൾ ര​ണ്ടു​ല​ക്ഷ​മാ​ക്കി​യ​ത്.

മാ​ർ​ഗ​നി​ർ​ദേ​ശം വേ​ഗ​ത്തി​ൽ ന​ട​പ്പാ​ക്കാ​നും പു​തി​യ വാ​യ്പ വ്യ​വ​സ്ഥ​ക​ൾ സം​ബ​ന്ധി​ച്ച് വ്യാ​പ​ക പ്ര​ചാ​ര​ണം ന​ട​ത്താ​നും ബാ​ങ്കു​ക​ൾ​ക്ക് നി​ർ​ദേ​ശം ന​ൽ​കി​യ​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ചെ​റു​കി​ട നാ​മ​മാ​ത്ര ഭൂ​വു​ട​മ​ക​ളാ​യ 86 ശ​ത​മാ​നം ക​ർ​ഷ​ക​ർ​ക്ക് ഇ​തി​ന്റെ ഗു​ണം ല​ഭി​ക്കു​മെ​ന്ന് കൃ​ഷി മ​ന്ത്രാ​ല​യം പ്ര​തി​ക​രി​ച്ചു.