സർക്കിളുമായി കൈകോർത്ത് ലുലു ഫിനാൻഷ്യൽ ഹോൾഡിങ്സ്

സർക്കിളുമായി കൈകോർത്ത് ലുലു ഫിനാൻഷ്യൽ ഹോൾഡിങ്സ്

December 14, 2024 0 By BizNews

അബൂദബി/ കൊച്ചി: രാജ്യാന്തര തലത്തിൽ കറൻസി വിനിമയത്തിന് പേര് കേട്ട ലുലു ഫിനാൻഷ്യൽ ഹോൾഡിങ്സ് ബ്ലോക്ക്ചെയിൻ ടെക്നോളജി രം​ഗത്തെ ആ​ഗോളതലത്തിലെ പ്രമുഖരായ സർക്കിൾ ഇന്റർനെറ്റ് ​ഗ്രൂപ്പുമായി കരാറിൽ ഒപ്പുവെച്ചു. അബൂദബിയിലെ ഏറ്റവും വലിയ ഫിനാ‍ൻഷ്യൽ ഇവന്റയ ഫിനാൻസ് വീക്കിൽ നടന്ന ചടങ്ങിൽ ലുലു ഫിനാൻഷ്യൽ ഹോൾഡിങ് എം.ഡി. അദീബ് അഹമ്മദും സർക്കിൾ ഇന്റർനെറ്റ് ​ഗ്രൂപ്പ് സഹസ്ഥാപകനും സി.ഇ.ഒയുമായ ജെറമി അലയറുമാണ് കരാറിൽ ഒപ്പുവെച്ചത്. സർക്കിൾ പൂർണമായി റിസർവ് ചെയ്‌തിരിക്കുന്ന ഡിജിറ്റൽ ഡോളറായ യു.എസ്.ഡി.സി ഉൾ‌പ്പെടെയുള്ള ഡിജിറ്റൽ മണി ഇനി മുതൽ അതിർത്തി കടന്നുള്ള പേയ്മെന്റ്സിൽ കൂടുതൽ മെച്ചപ്പെട്ട രീതിയിൽ ഉപയോ​ഗപ്പെടുത്തും.

തുടക്കത്തിൽ മിഡിൽ ഈസ്റ്റിനും ഏഷ്യൻ രാജ്യങ്ങളിലേക്കുള്ള ഇടപാടുകളെയാണ് ലക്ഷ്യമിടുന്നത്. കൂടാതെ ലുലു ഫിനാൻഷ്യൽ ഹോൾഡിങ്സിന്റെ പണമിടപാട് പ്ലാറ്റ്ഫോമായ ഡിജിറ്റ്9 വഴിയുള്ള അതിർത്തി കടന്നുള്ള പണമിടപാടുകളെ ലളിതമാക്കുകയും ചെയ്യുന്നു. യു.എസ്.ഡി.സി പ്രയോജനപ്പെടുത്തുന്നതിലൂടെ, ബ്ലോക്ക്‌ചെയിൻ സാങ്കേതികവിദ്യയുടെ വേഗത പ്രയോജനപ്പെടുത്താനാകും. ബ്ലോക്ക്‌ചെയിൻ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്നതിലൂടെ, ഇടപാടുകളിലെ ചിലവ്കു കുറക്കുക, മൂല്യമായ പണലഭ്യത, വർധിച്ച പണലഭ്യത എന്നിവക്കൊപ്പം തൽസയം തന്നെ തുക ലഭ്യമാക്കുന്നതിന് വേണ്ടിയുള്ള നടപടികളും ഈ പങ്കളിത്തത്തിലൂടെ ലക്ഷ്യമിടുന്നു.

ലോകോത്തര ഡിജിറ്റൽ കമ്പനിയായ സർക്കിളുമായി കൈകോർക്കുന്നതോടെ തങ്ങളുടെ ഉപഭോക്താക്കൾക്ക് കൂടുതൽ മികച്ച സൗകര്യങ്ങൾ ഉള്ള ലോകോത്തര സൗകര്യം നൽകാനാകുന്നതിൽ അതീവ സന്തോഷമുണ്ടെന്ന് ലുലു ഫിനാൻഷ്യൽ ഹോൾഡിങ്സ് എം.ഡ‍ി അദീബ് അഹമ്മദ് വ്യക്തമാക്കി. ലോകമാകമാനം വളരെ വേ​ഗത്തിൽ ശക്തി പ്രാപിക്കുന്ന ബ്ലോക്ക്‌ചെയിൻ സാങ്കേതികവിദ്യ ഉപയോ​ഗിച്ച് അതിർത്തി കടന്നുള്ള പണമിടപാടുകളെ കൂടുതൽ മെച്ചപ്പെടുത്താൻ കഴിയുമെന്നും അദീബ് അഹമ്മദ് പ്രത്യാശ പ്രകടിപ്പിച്ചു.

ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്സുമായുള്ള ഈ സുപ്രധാന പങ്കാളിത്തം തങ്ങളുടെ മുന്നോട്ടുള്ള യാത്രയ്ക്ക് കൂടുതൽ കരുത്താകുമെന്ന് സർക്കിളിൻ്റെ സഹസ്ഥാപകനും സി.ഇ.ഒയുമായ ജെറമി അലയർ പറഞ്ഞു.

ലുലു ഫിനാൻഷ്യൽ ഹോൾഡിങ്സ് എം.ഡി അദീബ് അഹമ്മദും സർക്കിൾ ഇന്റർനെറ്റ് ​ഗ്രൂപ്പ് സഹസ്ഥാപകനും സി.ഇ.ഒയുമായ ജെറമി അലയറുമായി അബുദാബി ഫിനാൻസ് വീക്കിൽ കരാറിൽ ഒപ്പ് വെച്ചപ്പോൾ