കര്‍ഷകര്‍ക്കുള്ള ഈട് രഹിത വായ്പ പരിധി ഉയർത്തി ആര്‍ബിഐ
December 10, 2024 0 By BizNewsഇക്കഴിഞ്ഞ ധനനയത്തിലും ആര്‍ബിഐ അടിസ്ഥാന നിരക്കുകളില്‍ മാറ്റം വരുത്തിയില്ലെന്നതു ശ്രദ്ധേയമാണ്. എന്നാല്‍ പതിവിനു വിപരീതമായി, സിആര്‍ആര്‍ കുറയ്ക്കല്‍ അടക്കം ചില നീക്കങ്ങള്‍ നടത്തുകയും ചെയ്തു.
പണപ്പെരുപ്പം കണക്കിലെടുക്കാണ് നിരക്കു കുറയ്ക്കല്‍ വൈകിക്കാന്‍ ആര്‍ബിഐ തീരുമാനിച്ചത്. അതേസമയം രാജ്യത്തിന്റെ വളര്‍ച്ച വേഗം വര്‍ധിപ്പിക്കാനുള്ള ചില നടപടികള്‍ ഉണ്ടാകുകയും ചെയ്തു. ഇതില്‍ ്ഒന്നാണ് കര്‍ഷകര്‍ക്ക് അനുവദിച്ച ചില ഇളവുകള്‍.
ചെറുകിട നാമമാത്ര കര്‍ഷകര്‍ക്ക് വലിയ ആശ്വാസം പകരുന്നതാണ് ഈട് രഹിത വായ്പ പരിധി ഉയര്‍ത്താനുള്ള തീരുമാനം. കര്‍ഷകര്‍ക്കുള്ള ഈട് രഹിത വായ്പയുടെ പരിധി 1.66 ലക്ഷം രൂപയില്‍ നിന്ന് 2 ലക്ഷം രൂപയായാണ് ഉയര്‍ത്തിയത്.
കാര്‍ഷിക ഉല്‍പന്ന ചെലവിലെ വര്‍ധനയും, മൊത്തത്തിലുള്ള പണപ്പെരുപ്പവും കണക്കിലെടുത്താണ് തീരുമാനമെന്ന് ധനനയ സമിതി യോഗ പ്രസംഗത്തില്‍ ഗവര്‍ണര്‍ ശക്തികാന്ത ദാസ് പറഞ്ഞു.
ആര്‍ബിഐ നടപടി ചെറുകിട നാമമാത്ര കര്‍ഷകര്‍ക്കുള്ള വായ്പ ലഭ്യത വര്‍ദ്ധിപ്പിക്കും. പ്രസ്തുത കൊളാറ്ററല്‍ രഹിത വായ്പയുടെ മെച്ചപ്പെടുത്തല്‍ സ്‌കീമുമായി ബന്ധപ്പെട്ട് ഒരു പ്രത്യേക സര്‍ക്കുലര്‍ ഉടന്‍ പുറപ്പെടുവിക്കുമെന്നും ദാസ് കൂട്ടിച്ചേര്‍ത്തു.
യതൊരു വിധ ഈടും ആവശ്യമില്ലാതെ കര്‍ഷകര്‍ക്ക് വായ്പ ഉറപ്പുവരുത്തുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം.
2019 ലാണ് ഇതിനു മുമ്പ് ഈട് രഹിയ വായ്പയുടെ പരിധി ആര്‍ബിഐ അവസാനമായി പരിഷ്‌കരിച്ചത്. അന്നു പരിധി ഒരു ലക്ഷം രൂപയില്‍ നിന്ന് 1.6 ലക്ഷം രൂപയായാണ് വര്‍ധിപ്പിച്ചത്. നിലവില്‍ ഇതു 2 ലക്ഷം ആക്കി.
ഇത്തരം വായ്പകളുടെ പ്രോസസിംഗ്, ഡോക്യുമെന്റേഷന്‍, ഇന്‍സ്‌പെക്ഷന്‍, ലെഡ്ജര്‍ ഫോളിയോ ചാര്‍ജുകളും, മറ്റെല്ലാ സര്‍വീസ് ചാര്‍ജുകളും 2019 ഫെബ്രുവരിയില്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസ് ഡിപ്പാര്‍ട്ട്മെന്റ് ഒഴിവാക്കിയിരുന്നു.
ചെറുകിട നാമമാത്ര കര്‍ഷകരുടെ ബുദ്ധിമുട്ടും, സാമ്പത്തിക വെല്ലുവിളികളും കണക്കിലെടുത്ത് 3 ലക്ഷം രൂപ വരെയുള്ള കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് (കെസിസി)/ വിള വായ്പകള്‍ക്കും ഈ ഇളവുകള്‍ ബാധകമയിരിക്കും.
ഒന്നോ അതിലധികമോ ക്രെഡിറ്റ് ഇന്‍ഫര്‍മേഷന്‍ കമ്പനികളില്‍ (സിഐസി) നിന്ന് ക്രെഡിറ്റ് ഇന്‍ഫര്‍മേഷന്‍ റിപ്പോര്‍ട്ടുകള്‍ (സിഐആര്‍) ലഭിക്കുന്നതിന് അനുയോജ്യമായ വ്യവസ്ഥകള്‍ അവരുടെ ക്രെഡിറ്റ് അപ്രൈസല്‍ പ്രോസസുകളിലും/ ലോണ്‍ പോളിസികളിലും ഉള്‍പ്പെടുത്താനും 2014 ജൂണ്‍ 27 പുഹത്തിറക്കിയ സര്‍ക്കുലറില്‍ അധികൃതര്‍ ബാങ്കുകളോടും, ധനകാര്യ സ്ഥാപനങ്ങളോടും നിര്‍ദേശിച്ചിട്ടുണ്ട്.
കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് (കെസിസി) സ്‌കീം, ഉടമസ്ഥരായ കര്‍ഷകര്‍, കുടിയാന്‍ കര്‍ഷകര്‍, ഷെയര്‍ക്രോപ്പര്‍മാര്‍ തുടങ്ങി വിവിധ കര്‍ഷക വിഭാഗങ്ങള്‍ക്ക് വായ്പ എളുപ്പമാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം.
ഒറ്റത്തവണ ഡോക്യുമെന്റേഷന്‍ സൗകര്യങ്ങള്‍, പരിധിക്കുള്ളില്‍ ബില്‍റ്റ്- ഇന്‍ ചെലവ് വര്‍ദ്ധിപ്പിക്കല്‍, പരിധിക്കുള്ളില്‍ എത്ര പണം പിന്‍വലിക്കല്‍ തുടങ്ങിയ സൗകര്യങ്ങളോടുകൂടിയ എടിഎം പ്രാപ്തമാക്കിയ റുപേ ഡെബിറ്റ് കാര്‍ഡ് എന്നിവ കെസിസി വാഗ്ദാനം ചെയ്യുന്നു.
കെസിസി ഒരു ഓവര്‍ ഡ്രാഫ്റ്റ് സൗകര്യത്തിനു സമാനമായാണ് പ്രവര്‍ത്തിക്കുന്നത്. അനുവദിച്ചിരിക്കുന്ന പരിധി വരെയുള്ള തുക അക്കൗണ്ടിനൊപ്പം ലഭിക്കുന്ന റുപേ ഡെബിറ്റ് കാര്‍ഡ് വഴി പിന്‍വലിക്കാന്‍ ഇതു കര്‍ഷകരെ അനുവദിക്കുന്നു.