സ്വർണവില മാറ്റമില്ലാതെ തുടരുന്നു

സ്വർണവില മാറ്റമില്ലാതെ തുടരുന്നു

December 7, 2024 0 By BizNews

കോഴിക്കോട്: സംസ്ഥാനത്ത് സ്വർണവില മാറ്റമില്ലാതെ തുടരുന്നു. വെള്ളിയാഴ്ച പവന് 200 രൂപ കുറഞ്ഞിരുന്നു. നിരക്കുകളിൽ മാറ്റമില്ലാതെ തുടരുന്നതിനാൽ 56,920 രൂപയാണ് പവന് ഇന്നത്തെ വില. ഒരു ഗ്രാം സ്വർണത്തിന് 7115 രൂപ നൽകണം. സംസ്ഥാനത്തെ വെള്ളി വില ഗ്രാമിന് 100.90 രൂപയും കിലോഗ്രാമിന് 1,00,900 രൂപയുമാണ്.

നവംബർ ഒന്നിന് പവന് വില 59,080 രൂപയിലെത്തിയതാണ് സമീപ കാലത്തെ ഉയർന്ന നിരക്ക്. പിന്നീട് വിലയിൽ കുറവുണ്ടായതോടെ നവംബർ 14,16,17 തീയതികളിൽ ഒരു ഗ്രാം സ്വർണത്തിനു 6935 രൂപയായിരുന്നു. 

ഡിസംബറിലെ സ്വർണവില (പവനിൽ)

ഡിസംബർ 01: 57,200

ഡിസംബർ 02: 56,720

ഡിസംബർ 03: 57,040

ഡിസംബർ 04: 57,040

ഡിസംബർ 05: 57,120

ഡിസംബർ 06: 56,920.