അഴിമതി ആരോപണത്തെ തുടർന്ന് അദാനി ഗ്രൂപ്പിലെ നിക്ഷേപത്തിനുള്ള തീരുമാനം പിൻവലിച്ച് ഫ്രഞ്ച് എണ്ണ കമ്പനി

അഴിമതി ആരോപണത്തെ തുടർന്ന് അദാനി ഗ്രൂപ്പിലെ നിക്ഷേപത്തിനുള്ള തീരുമാനം പിൻവലിച്ച് ഫ്രഞ്ച് എണ്ണ കമ്പനി

November 26, 2024 0 By BizNews

മുംബൈ: അഴിമതി ആരോപണത്തെ തുടർന്ന് അദാനി ഗ്രൂപ്പിൽ നടത്താനിരുന്ന പുതിയ നിക്ഷേപം നിർത്തിവെച്ച് ഫ്രഞ്ച് എണ്ണ കമ്പനിയായ ടോട്ടൽ എനർജി. യു.എസിൽ അഴിമതി ആരോപണത്തെ തുടർന്നാണ് ടോട്ടൽ എനർജിയുടെ നടപടി.

നിക്ഷേപം നടത്തുന്നതിന് മുമ്പ് യു.എസിൽ അദാനിക്കെതിരെ അന്വേഷണം നടത്തുന്നതിനെ കുറിച്ച് അറിയില്ലായിരുന്നുവെന്ന് ടോട്ടൽ എനർജി പ്രസ്താവനയിൽ അറിയിച്ചിട്ടുണ്ട്. എല്ലാതരത്തിലുള്ള അഴിമതിയേയും നിഷേധിക്കുകയാണെന്നും കമ്പനി കൂട്ടിച്ചേർത്തു.

അദാനി ഗ്രീൻ എനർജിയോ അതുമായി ബന്ധപ്പെട്ട കമ്പനിക​ളേയോ കുറ്റപത്രത്തിൽ കുറ്റപ്പെടുത്തുന്നില്ലെന്നും ടോട്ടൽ എനർജി വ്യക്തമാക്കി. അദാനി ഗ്രീൻ എനർജിയിൽ 19.75 ശതമാനം ഓഹരി ടോട്ടൽ എനർജിയിലുണ്ട്. അദാനി ഗ്രൂപ്പിനെതിരായ ആരോപണങ്ങൾ തെറ്റാണെന്ന് തെളിയുന്നത് വരെ ഇനി കൂടുതൽ നിക്ഷേപം കമ്പനിയിൽ നടത്തില്ലെന്നും ടോട്ടൽ എനർജി വ്യക്തമാക്കി.

ടോട്ടൽ എനർജിയില 4 ബില്യൺ ഡോളറിശന്റ നിക്ഷേപമാണ് അദാനി ഗ്രൂപ്പിന് ഉള്ളത്. ഇതിൽ അദാനി ഗ്രീൻ എനർജിയിലെ നിക്ഷേപവും ഉൾപ്പെടും. 2021 ജുവരിയിലാണ് ഇന്ത്യയിൽ പുനരുപയോഗ ഊർജത്തിൽ അദാനി ഗ്രൂപ്പ് നിക്ഷേപം നടത്തിയത്.

നാല് ഇന്ത്യൻ സംസ്ഥാനങ്ങളിലെ സൗരോർജ കരാറുകൾക്ക് അനുകൂലമായ വ്യവസ്ഥകൾക്ക് പകരമായി ഇന്ത്യൻ ഉദ്യോഗസ്ഥർക്ക് 265 മില്യൺ ഡോളർ (ഏകദേശം 2,200 കോടി രൂപ) കൈക്കൂലി നൽകാനുള്ള ശ്രമം നടത്തിയെന്നാണ് അദാനിക്കെതിരായ യു.എസ് നീതിന്യായ വകുപ്പി​ന്‍റെ കുറ്റപത്രം.