തുടർച്ചയായ നാലാംദിനവും സ്വർണക്കുതിപ്പ്; ഇന്ന് കൂടിയത് പവന് 240 രൂപ, നാല് ദിവസംകൊണ്ട് കൂടിയത് 1680 രൂപ

തുടർച്ചയായ നാലാംദിനവും സ്വർണക്കുതിപ്പ്; ഇന്ന് കൂടിയത് പവന് 240 രൂപ, നാല് ദിവസംകൊണ്ട് കൂടിയത് 1680 രൂപ

November 21, 2024 0 By BizNews

കോഴിക്കോട്: തുടർച്ചയായ നാലാംദിവസവും സ്വർണവിലയിൽ വർധനവ്. ഇന്ന് പവന് 240 രൂപ വർധിച്ച് 57,160 രൂപയായി. ഗ്രാമിന് 7145 രൂപയാണ് വില. ഇന്നലെ പവന് 56,920 രൂപയായിരുന്നു.

നവംബർ 17ന് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലയായ 55,480 രൂപയായിരുന്നു പവൻ വില. തുടർച്ചയായ നാല് ദിവസംകൊണ്ട് 1680 രൂപയാണ് വർധിച്ചത്.

ഒക്ടോബറിൽ 59,640 വരെ ഉയർന്ന ശേഷം സ്വർണവില കുത്തനെ ഇടിഞ്ഞിരുന്നു. ഈ മാസമാദ്യം 59,080 രൂപയായിരുന്നു പവൻവില. ഏറ്റവുമുയർന്ന വിലയിൽ നിന്ന് 2480 രൂപ കുറവിലാണ് നിലവിലെ വില.

ഈ മാസത്തെ ഇതുവരെയുള്ള വില ഇങ്ങനെ

1-നവംബർ – 59,080

2-നവംബർ – 58,960

3-നവംബർ – 58,960

4-നവംബർ -58,960

5-നവംബർ -58,840

6-നവംബർ -58,920

7-നവംബർ -57,600

8-നവംബർ -58,280

9-നവംബർ -58,200

10-നവംബർ -58,200

11-നവംബർ -57,760

12-നവംബർ -56,680

13-നവംബർ -56,360

14-നവംബർ -55,480

15-നവംബർ -55,560

16-നവംബർ -55,480

17-നവംബർ -55,480

18-നവംബർ -55,960

19-നവംബർ -56,520

20-നവംബർ -56,920

21-നവംബർ -57,160