അദാനി ഓഹരികൾ കൂപ്പുകുത്തി; ഇടിഞ്ഞത് 2.25 ലക്ഷം കോടി

അദാനി ഓഹരികൾ കൂപ്പുകുത്തി; ഇടിഞ്ഞത് 2.25 ലക്ഷം കോടി

November 21, 2024 0 By BizNews

ന്യൂ​ഡ​ൽ​ഹി: അ​മേ​രി​ക്ക​യി​ലെ കോ​ഴ​ക്കേ​സ് സം​ബ​ന്ധി​ച്ച വാ​ർ​ത്ത​ക​ൾ​ക്ക് പി​ന്നാ​ലെ ത​ക​ർ​ന്ന​ടി​ഞ്ഞ് അ​ദാ​നി ഗ്രൂ​പ്പ് ഓ​ഹ​രി​ക​ൾ. 2023 ജ​നു​വ​രി​യി​ൽ ഹി​ൻ​ഡ​ൻ​ബ​ർ​ഗ് വെ​ളി​പ്പെ​ടു​ത്ത​ലി​ന് പി​ന്നാ​ലെ അ​ദാ​നി ഓ​ഹ​രി​ക​ളി​ൽ ഉ​ണ്ടാ​യ ത​ക​ർ​ച്ച​ക്ക് സ​മാ​ന​മാ​യ വീ​ഴ്ച​ക്കാ​യി​രു​ന്നു വ്യാ​ഴാ​ഴ്ച വി​പ​ണി സാ​ക്ഷ്യം വ​ഹി​ച്ച​ത്. അ​ദാ​നി ഗ്രൂ​പ്പ് ക​മ്പ​നി​ക​ളു​ടെ സം​യു​ക്ത വി​പ​ണി​മൂ​ല്യം വ്യാ​ഴാ​ഴ്ച 2.25 ല​ക്ഷം കോ​ടി രൂ​പ ഇ​ടി​ഞ്ഞ് 12 ല​ക്ഷം കോ​ടി​യാ​യി.

അ​ദാ​നി ഗ്രൂ​പ്പി​ലെ പ്ര​ധാ​ന ക​മ്പ​നി​യാ​യ അ​ദാ​നി എ​ന്റ​ർ​പ്രൈ​സ​സി​ന്റെ ഓ​ഹ​രി​വി​ല വ്യാ​ഴാ​ഴ്ച 23.45 ശ​ത​മാ​നം ഇ​ടി​ഞ്ഞു. അ​ദാ​നി ഗ്രീ​ൻ എ​ന​ർ​ജി 18.95 ശ​ത​മാ​നം, അ​ദാ​നി എ​ന​ർ​ജി സൊ​ലൂ​ഷ​ൻ​സ് 20 ശ​ത​മാ​നം, അ​ദാ​നി പോ​ർ​ട്സ് 13.23, അ​ദാ​നി പ​വ​ർ 9.62, അ​ദാ​നി ടോ​ട്ട​ൽ ഗ്യാ​സ് 10.38, അ​ദാ​നി വി​ൽ​മ​ർ 10, എ.​സി.​സി 7.99, അം​ബു​ജ സി​മ​ന്റ് 12.66 ശ​ത​മാ​ന​വും കൂ​പ്പു​കു​ത്തി. മി​ക്ക ക​മ്പ​നി​ക​ളും ലോ​വ​ർ സ​ർ​ക്യൂ​ട്ടി​ലെ​ത്തു​ന്ന​തി​നും (ഒ​രു ദി​വ​സ​ത്തെ പ​ര​മാ​വ​ധി ഇ​ടി​വ്) വി​പ​ണി സാ​ക്ഷ്യം വ​ഹി​ച്ചു.

എ​ന്നാ​ൽ, എ​ൻ.​ഡി.​ടി.​വി ഓ​ഹ​രി​ക​ൾ 10 ശ​ത​മാ​നം ഇ​ടി​വി​ന് ശേ​ഷം വൈ​കീ​ട്ടോ​ടെ തി​രി​ച്ചു​ക​യ​റി 0.31 ശ​ത​മാ​നം നേ​ട്ടം കൈ​വ​രി​ച്ചു.

വി​വാ​ദ വാ​ർ​ത്ത​ക​ൾ അ​ദാ​നി ഗ്രൂ​പ്പി​ന് ‘നി​ക്ഷേ​പ​ത്തി​ന് ആ​ശാ​സ്യ​മ​ല്ലാ​ത്ത​ത്’ ആ​ണെ​ന്ന പ്ര​മു​ഖ റേ​റ്റി​ങ് ഏ​ജ​ൻ​സി​യാ​യ മൂ​ഡീ​സി​ന്റെ വി​ല​യി​രു​ത്ത​ലും കു​ത്ത​നെ ഇ​ടി​വി​ന് പി​ന്നാ​ലെ അ​ദാ​നി ക​മ്പ​നി​ക​ളി​ലെ നി​ക്ഷേ​പം പു​നഃ​പ​രി​ശോ​ധി​ക്കു​മെ​ന്ന ജി.​ക്യു.​ജി പാ​ർ​ട്ണേ​ഴ്സി​ന്റെ പ്ര​ഖ്യാ​പ​ന​വും അ​ദാ​നി ഓ​ഹ​രി​ക​ളു​ടെ തി​രി​ച്ച​ടി​ക്ക് ആ​ഘാ​ത​മേ​റ്റി. ആ​ഗ​സ്റ്റ് വ​രെ​യു​ള്ള ക​ണ​ക്കു​ക​ൾ അ​നു​സ​രി​ച്ച് 80,000 കോ​ടി​യോ​ള​മാ​ണ് ജി.​ക്യു.​ജി പാ​ർ​ട്ണേ​ഴ്സ് അ​ദാ​നി ഗ്രൂ​പ്പി​ൽ നി​ക്ഷേ​പി​ച്ചി​ട്ടു​ള്ള​ത്. കോ​ഴ സം​ബ​ന്ധി​ച്ച റി​പ്പോ​ർ​ട്ടു​ക​ൾ​ക്ക് പി​ന്നാ​ലെ അ​മേ​രി​ക്ക​യി​ൽ അ​ദാ​നി ഗ്രൂ​പ്പ് ബോ​ണ്ടു​ക​ളു​ടെ വി​ല​യി​ലും കു​ത്ത​നെ ഇ​ടി​വു​ണ്ടാ​യി. കൂ​ടു​ത​ൽ ക​ട​പ​ത്ര​ങ്ങ​ളി​റ​ക്കി യു.​എ​സി​ൽ​നി​ന്ന് മൂ​ല​ധ​ന സ​മാ​ഹ​ര​ണം ന​ട​ത്താ​നു​ള്ള നീ​ക്കം അ​ദാ​നി ഉ​പേ​ക്ഷി​ച്ച​താ​യും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്.

കു​ത്തി​യൊ​ലി​ക്കു​ന്ന കോ​ടി​ക​ൾ

2023 ജ​നു​വ​രി​യി​ൽ ഹി​ൻ​ഡ​ൻ​ബ​ർ​ഗ് ക്ര​മ​ക്കേ​ടാ​രോ​പ​ണ​ങ്ങ​ൾ ഉ​ന്ന​യി​ച്ച​തി​നെ തു​ട​ർ​ന്ന് അ​ദാ​നി ക​മ്പ​നി​ക​ളു​ടെ സം​​യു​ക്ത മൂ​ല്യ​ത്തി​ൽ 2.2 ല​ക്ഷം​കോ​ടി രൂ​പ​യു​ടെ ഇ​ടി​വാ​ണു​ണ്ടാ​യ​ത്. അ​ദാ​നി​യു​ടെ ആ​സ്തി​യി​ൽ ഒ​രു​മാ​സ​ത്തി​നി​ടെ 8,000 കോ​ടി ഡോ​ള​റി​ന്റെ ചോ​ർ​ച്ച​യാ​ണ് അ​ന്നു​ണ്ടാ​യ​ത്. ഇ​തി​ന് സ​മാ​ന​മാ​യ വീ​ഴ്ച​യാ​ണ് നി​ല​വി​ലു​ണ്ടാ​വു​ന്ന​തെ​ന്ന് വി​ദ​ഗ്ധ​ർ വി​ല​യി​രു​ത്തു​ന്നു. 2024 തു​ട​ക്ക​ത്തി​ൽ 8.3 ല​ക്ഷം കോ​ടി രൂ​പ​യി​ല​ധി​ക​മു​ണ്ടാ​യി​രു​ന്ന അ​ദാ​നി​യു​ടെ ആ​സ്തി​യി​ൽ വ്യാ​ഴാ​ഴ്ച ഒ​റ്റ​ദി​വ​സം ഒ​ലി​ച്ചു​പോ​യ​ത് ഒ​രു​ല​ക്ഷം കോ​ടി​യി​ലേ​റെ​യാ​ണ്. ഫോ​ബ്സി​ന്റെ ആ​ഗോ​ള ശ​ത​കോ​ടീ​ശ്വ​ര പ​ട്ടി​ക​യി​ൽ 25ാം സ്ഥാ​ന​ത്തേ​ക്ക് വീ​ണ അ​ദ്ദേ​ഹ​ത്തി​ന്റെ നി​ല​വി​ലെ ആ​സ്തി 5,570 കോ​ടി ഡോ​ള​റാ​ണ് (4.86 ല​ക്ഷം കോ​ടി രൂ​പ). ഇ​ന്ന​ലെ മാ​ത്രം ഇ​ടി​ഞ്ഞ​ത് 1,240 കോ​ടി ഡോ​ള​ർ (1.04 ല​ക്ഷം കോ​ടി രൂ​പ). 22ാം റാ​ങ്കി​ൽ​നി​ന്നാ​ണ് അ​ദ്ദേ​ഹ​ത്തി​ന്റെ വീ​ഴ്ച.

മ്യൂ​ച്വ​ൽ ഫ​ണ്ടു​ക​ളി​ലും ആ​ധി

രാ​ജ്യ​ത്തെ വി​വി​ധ മ്യൂ​ച്വ​ൽ ഫ​ണ്ടു​ക​ൾ അ​ദാ​നി ഗ്രൂ​പ്പി​ന്റെ 10 ലി​സ്റ്റ​ഡ് ക​മ്പ​നി​ക​ളി​ലാ​യി 43,455 കോ​ടി​യു​ടെ നി​ക്ഷേ​പ​മാ​ണ് ന​ട​ത്തി​യി​ട്ടു​ള്ള​ത്. വ്യാ​ഴാ​ഴ്ച അ​ദാ​നി ക​മ്പ​നി​ക​ളു​ടെ സം​യു​ക്ത വി​പ​ണി​മൂ​ല്യ​ത്തി​ൽ 2.2 ല​ക്ഷം കോ​ടി​യു​ടെ ഇ​ടി​വു​ണ്ടാ​യ​താ​യാ​ണ് ക​ണ​ക്കു​ക​ൾ.

മ്യൂ​ച്വ​ൽ ഫ​ണ്ടു​ക​ളി​ൽ ഇ​തി​ന്റെ പ്ര​തി​ഫ​ല​നം സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ൾ വെ​ള്ളി​യാ​ഴ്ച​യാ​ണ് ല​ഭ്യ​മാ​വു​ക. എ​ൻ.​ഡി.​ടി.​വി ഒ​ഴി​കെ അ​ദാ​നി ഗ്രൂ​പ്പി​ലെ 10 ക​മ്പ​നി​ക​ളി​ലാ​യി ജൂ​ലൈ​യി​ൽ 41,814 കോ​ടി രൂ​പ​യു​ടെ നി​ക്ഷേ​പ​മു​ണ്ടാ​യി​രു​ന്ന മ്യൂ​ച്വ​ൽ ഫ​ണ്ടു​ക​ൾ ഒ​ക്ടോ​ബ​റി​ൽ 43,455 കോ​ടി​യാ​ക്കി ഉ​യ​ർ​ത്തി​യി​രു​ന്നു.

പൊ​തു​മേ​ഖ​ല സ്ഥാ​പ​ന​മാ​യ എ​ൽ.​​ഐ.​സി​യു​ടെ നി​ക്ഷേ​പ​ത്തി​ൽ 8,700 കോ​ടി​യു​ടെ ന​ഷ്ട​മാ​ണ് വ്യാ​ഴാ​ഴ്ച രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ഏ​ഴ് അ​ദാ​നി ക​മ്പ​നി​ക​ളി​ൽ എ​ൽ.​ഐ.​സി​ക്ക് ഓ​ഹ​രി നി​ക്ഷേ​പ​മു​ണ്ട്.