ലുലു ഐ.പി.ഒക്ക്​ വൻ പ്രതികരണം; മ​ണി​ക്കൂ​റു​ക​ൾ​ക്കു​ള്ളി​ൽ മു​ഴു​വ​ൻ ഓ​ഹ​രി​യും വി​റ്റു​

ലുലു ഐ.പി.ഒക്ക്​ വൻ പ്രതികരണം; മ​ണി​ക്കൂ​റു​ക​ൾ​ക്കു​ള്ളി​ൽ മു​ഴു​വ​ൻ ഓ​ഹ​രി​യും വി​റ്റു​

October 29, 2024 0 By BizNews

ദു​ബൈ: മ​ല​യാ​ളി​ക​ൾ ഉ​ൾ​പ്പെ​ടെ യു.​എ.​ഇ​യി​ലെ പ്ര​വാ​സി​ക​ൾ ഏ​റെ കാ​ത്തി​രു​ന്ന പ​ശ്ചി​മേ​ഷ്യ​യി​ലെ ലു​ലു റീ​ട്ടെ​യ്​​ലി​ന്‍റെ പ്ര​ഥ​മ ഓ​ഹ​രി വി​ൽ​പ​ന​ക്ക് (ഐ.​പി.​ഒ) നി​ക്ഷേ​പ​ക​രി​ൽ​നി​ന്ന്​ വ​ൻ​ പ്ര​തി​ക​ര​ണം. ആ​ദ്യ ദി​നം വ്യാ​പാ​രം ആ​രം​ഭി​ച്ച്​ മ​ണി​ക്കൂ​റു​ക​ൾ​ക്ക​കം മു​ഴു​വ​ൻ ഓ​ഹ​രി​ക​ളും വി​റ്റു​പോ​യി. 527 കോ​ടി ദി​ർ​ഹം മൂ​ല്യം വ​രു​ന്ന ഓ​ഹ​രി​ക​ളാ​ണ്​ ക​ണ്ണ​ട​ച്ച്​ തു​റ​ക്കും മു​മ്പ് വി​റ്റ​ഴി​ഞ്ഞ​ത്​.

1.94 മു​ത​ൽ 2.04 ദി​ർ​ഹം (44.40 മു​ത​ൽ 46.69 രൂ​പ) വ​രെ​യാ​യി​രു​ന്നു​ ഓ​ഹ​രി വി​ല. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ എ​ട്ടി​ന്​​ ഓ​ഹ​രി വി​ൽ​പ​ന ആ​രം​ഭി​ച്ച​​പ്പോ​ൾ​ത​ന്നെ മി​ക​ച്ച പ്ര​തി​ക​ര​ണം പ്ര​ക​ട​മാ​യി​രു​ന്നു. എ.​ഡി.​സി.​ബി, ഫ​സ്റ്റ് അ​ബൂ​ദ​ബി ബാ​ങ്ക്, എ​മി​റേ​റ്റ്സ് എ​ൻ.​ബി.​ഡി കാ​പ്പി​റ്റ​ൽ, എ​ച്ച്.​എ​സ്.​ബി.​സി ബാ​ങ്ക് മി​ഡി​ൽ ഈ​സ്റ്റ്, ദു​ബൈ ഇ​സ്​​ലാ​മി​ക് ബാ​ങ്ക്, എ​മി​റേ​റ്റ്സ് ഇ​സ്​​ലാ​മി​ക് ബാ​ങ്ക്, എ​ഫ്.​ജി ഹെ​ർ​മ​സ് യു.​എ.​ഇ, മ​ഷ്​​റി​ഖ് ബാ​ങ്ക് എ​ന്നി​വ​യി​ലൂ​ടെ​യാ​യി​രു​ന്നു വി​ൽ​പ​ന. ഒ​ന്നാം ഘ​ട്ടം വി​ൽ​പ​ന അ​വ​സാ​നി​ച്ചെ​ങ്കി​ലും ന​വം​ബ​ർ അ​ഞ്ചു​വ​രെ നി​ക്ഷേ​പ​ക​ർ​ക്ക്​ ഓ​ഹ​രി​ക​ൾ വാ​ങ്ങാ​ൻ അ​വ​സ​ര​മു​ണ്ട്.

മൂ​ന്നു ഘ​ട്ട​ങ്ങ​ളി​ലാ​യി 25 ശ​ത​മാ​നം ഓ​ഹ​രി​ക​ളാ​ണ് (258.2 കോ​ടി)​ ലു​ലു റീ​​ട്ടെ​യ്​​ൽ ​ഐ.​പി.​ഒ​യി​ലൂ​ടെ വി​റ്റ​ഴി​ക്കു​ന്ന​ത്. 89 ശ​ത​മാ​നം ഓ​ഹ​രി​ക​ൾ നി​ക്ഷേ​പ​ക സ്ഥാ​പ​ന​ങ്ങ​ള്‍ക്കും 10 ശ​ത​മാ​നം ചെ​റു​കി​ട നി​ക്ഷേ​പ​ക​ർ​ക്കും ഒ​രു ശ​ത​മാ​നം ജീ​വ​ന​ക്കാ​ര്‍ക്കു​മാ​യാ​ണ് നീ​ക്കി​വെ​ച്ച​ത്. ഓ​രോ അ​പേ​ക്ഷ​ക​ർ​ക്കും ചു​രു​ങ്ങി​യ​ത്​ 1000 ഓ​ഹ​രി​ക​ളും ലു​ലു ജീ​വ​ന​ക്കാ​ർ​ക്ക്​ ചു​രു​ങ്ങി​യ​ത്​ 2000 ഓ​ഹ​രി​ക​ളും ഉ​റ​പ്പാ​യും ല​ഭി​ക്കും. 136 കോ​ടി ഡോ​ള​ർ (11,424 കോ​ടി രൂ​പ) മു​ത​ൽ 143 കോ​ടി ഡോ​ള​ർ (12,012 കോ​ടി രൂ​പ) വ​രെ​യാ​ണ്​ ഓ​ഹ​രി വി​ൽ​പ​ന​യി​ലൂ​ടെ ലു​ലു ല​ക്ഷ്യ​മി​ടു​ന്ന​ത്. ന​വം​ബ​ർ 14ന് ​അ​ബൂ​ദ​ബി സ്റ്റോ​ക്ക് എ​ക്സ്ചേ​ഞ്ചി​ൽ ഓ​ഹ​രി​ക​ൾ ലി​സ്റ്റ് ചെ​യ്യും. യു.​എ.​ഇ​യി​ലെ ഈ ​വ​ർ​ഷ​ത്തെ ഏ​റ്റ​വും വ​ലി​യ ഐ.​പി.​ഒ ലി​സ്റ്റി​ങ്ങു​ക​ളി​ൽ ഒ​ന്നാ​ണ് ലു​ലു​വി​​ന്റെ​ത്. ആ​ദ്യ​വ​ർ​ഷ​ത്തെ ലാ​ഭ​ത്തി​ൽ​നി​ന്ന് 75 ശ​ത​മാ​നം ഓ​ഹ​രി ഉ​ട​മ​ക​ൾ​ക്ക് ലാ​ഭ​വി​ഹി​ത​മാ​യി ന​ൽ​കു​മെ​ന്ന് ലു​ലു ഗ്രൂ​പ് അ​റി​യി​ച്ചി​ട്ടു​ണ്ട്.