മുതിർന്ന പൗരന്മാർക്കായി ബാങ്ക് ഓഫ് ഇന്ത്യയുടെ പുതിയ നിക്ഷേപ പദ്ധതി
September 30, 2024 0 By BizNewsമുംബൈ: രാജ്യത്തെ മുതിർന്ന പൗരന്മാർക്കായി പുതിയ നിക്ഷേപ പദ്ധതി അവതരിപ്പിച്ച് ബാങ്ക് ഓഫ് ഇന്ത്യ. 80 വയസിന് മുകളിൽ പ്രായമായവരാണ് (സൂപ്പർ സീനിയർ സിറ്റിസൺസ്) പദ്ധതിയുടെ പ്രധാന ഗുണഭോക്താക്കൾ. 60 വയസിനും 80 വയസിനും ഇടയിൽ പ്രായമുള്ള സീനിയർ സിറ്റിസൺസിനും നിക്ഷേപ പദ്ധതിയിൽ പ്രത്യേക പരിഗണനയുണ്ട്. 400 ദിവസത്തെ സ്ഥിരനിക്ഷേപങ്ങള്‍ക്ക് ഇരു വിഭാഗങ്ങൾക്കും ഉയർന്ന പലിശ ലഭിക്കും.
സൂപ്പര്‍ സീനിയര്‍ സിറ്റിസണ്‍സിന് (80 വയസിന് മുകളിൽ) 400 ദിവസത്തെ സ്ഥിരനിക്ഷേപങ്ങള്‍ക്ക് ആകര്‍ഷകമായ 7.95 ശതമാനം പലിശ ലഭിക്കും. സീനിയര്‍ സിറ്റിസണ്‍സിന് ഇതേ കാലാവധിയിൽ 7.8% പലിശയും മറ്റുള്ളവര്‍ക്ക് 7.3% പലിശയും ലഭിക്കും. നിക്ഷേപങ്ങളുടെ ഈടിന്മേല് വായ്പയെടുക്കാനും കാലാവധി കഴിയുന്നതിനു മുൻപ് പിന്‍വലിക്കാനും നിക്ഷേപകര്‍ക്ക് അവസരമുണ്ട്. വിദേശ മലയാളികള്‍ക്കും പുതിയ നിരക്ക് ബാധകമാണ്. നിലവിൽ രണ്ടു വര്‍ഷത്തേക്കുള്ള നിക്ഷേപങ്ങള്‍ക്ക് ഉപഭോക്താക്കള്‍ക്ക് കുറഞ്ഞത് 6.8 ശതമാനം പലിശ ബാങ്ക് ഒഫ് ഇന്ത്യ വാഗ്ദാനം ചെയ്യുന്നുണ്ട്.