സ്റ്റാർബക്സ് സി.ഇ.ഒ ജോലി ചെയ്യാനായി ദിവസവും സഞ്ചരിക്കുക 1600 കിലോ മീറ്റർ; യാത്ര പ്രൈവറ്റ് ജെറ്റിൽ

സ്റ്റാർബക്സ് സി.ഇ.ഒ ജോലി ചെയ്യാനായി ദിവസവും സഞ്ചരിക്കുക 1600 കിലോ മീറ്റർ; യാത്ര പ്രൈവറ്റ് ജെറ്റിൽ

August 21, 2024 0 By BizNews

സ്റ്റാർബക്സിന്റെ പുതിയ സി.ഇ.ഒ ബ്രിയാൻ നിക്കോൾ ജോലി ചെയ്യാനായി ദിവസവും സഞ്ചരിക്കുക 1600 കിലോ മീറ്റർ. കാലഫോർണിയയിൽ താമസിക്കുന്ന നിക്കോൾ സിയാറ്റിലിലെ കമ്പനി ആസ്ഥാനത്തെത്തിയാവും ജോലി ചെയ്യുക. പുതിയ ജോലിയുടെ ഭാഗമായി നിക്കോൾ കാലിഫോർണിയ വിടില്ലെന്നാണ് സൂചന.

നിക്കോളിന് ലഭിച്ചിരിക്കുന്ന ഓഫർ ലെറ്റർ പ്രകാരം കമ്പനിയുടെ ജെറ്റ് ഉപയോഗിച്ചാവും നിക്കോൾ സിയാറ്റലിലേക്ക് സഞ്ചരിക്കുക. ആഴ്ചയിൽ മൂന്ന് ദിവസം സ്റ്റാർബക്സിന്റെ കാലിഫോർണിയയുടെ പ്രാദേശിക ഓഫീസിലിരുന്ന് നിക്കോൾ ജോലി ചെയ്യാനും സാധ്യതയുണ്ട്.

2023 മുതൽ ആഴ്ചയിൽ മൂന്ന് ദിവസം റിമോട്ട് ലൊക്കേഷനിലിരുന്ന് ജോലി ചെയ്യാൻ സ്റ്റാർബക്സ് ജീവനക്കാരെ അനുവദിക്കുന്നുണ്ട്. അതേസമയം, 50കാരനായ സ്റ്റാർബക്സിന്റെ പുതിയ സി.ഇ.ഒയുടെ ശമ്പളവിവരങ്ങളും പുറത്ത് വന്നിട്ടുണ്ട്.

പ്രതിവർഷം 1.6 മില്യൺ ഡോളറായിരിക്കും അടിസ്ഥാന ശമ്പളം. 3.6 മില്യൺ ഡോളർ ബോണസ് ഇനത്തിലും പരമാവധി 7.2 മില്യൺ ഡോളർ വരെ പെർഫോമൻസിന്റെ അടിസ്ഥാനത്തിലും സ്റ്റാർബക്സ് സി.ഇ.ഒക്ക് ലഭിക്കും. മുമ്പ് 2018ൽ ചിപോറ്റലിന്റെ സി.ഇ.ഒയായിരുന്ന സമയത്തും നിക്കോൾ ദീർഘദൂരം സഞ്ചരിച്ചാണ് ഓഫീസിലെത്തിയിരുന്നത്.