ഇന്ത്യയുമായുള്ള സംഘർഷം പാകിസ്താന് താങ്ങാൻ കഴിയില്ലെന്ന് മൂഡീസ്

ന്യൂഡൽഹി: ഇന്ത്യ പാക് സംഘർഷം പാകിസ്താന് തിരിച്ചടിയാകുമെന്ന് ചൂണ്ടിക്കാട്ടി മൂഡീസ്. ഇന്ത്യയുടെ സ്ഥിതി ഇതല്ല. ഇന്ത്യക്ക് സംഘർഷം അതിജീവിക്കാനാകും. വർദ്ധിച്ചുവരുന്ന ഇന്ത്യ പാക് സംഘർഷത്തിൻ്റെ അനന്തര ഫലങ്ങൾ സൂചിപ്പിച് ക്രെഡിറ്റ് റേറ്റിങ് ഏജൻസിയായ മൂഡീസ് റിപ്പോർട്ട് പുറത്ത് വിടുകയായിരുന്നു. ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ ഓഹരി വിപണയിൽ ഉൾപ്പെടെ അനിശ്ചിതത്വം സൃഷ്ടിച്ചിട്ടുണ്ട്. എന്നാൽ ഇന്ത്യയുമായി ദീർഘകാലത്തേക്കുള്ള ഏറ്റുമുട്ടൽ പാകിസ്ഥാന്റെ വളർച്ചയെ ബാധിക്കുമെന്ന് മൂഡീസ് ചൂണ്ടിക്കാട്ടി. പാകിസ്താൻ്റെ സാമ്പത്തിക സ്ഥിതി ഇത് അപകടത്തിലാക്കുമെന്നും മൂഡീസ്Read More →

ഇന്ത്യ- യുകെ സ്വതന്ത്ര വ്യാപാര കരാര്‍ യാഥാര്‍ഥ്യമാകുന്നു

ന്യൂഡല്‍ഹി: ഇന്ത്യ- യുകെ സ്വതന്ത്ര വ്യാപാര കരാർ യാഥാർഥ്യത്തിലേക്ക്. കരാർ സംബന്ധിച്ച ചർച്ചകള്‍ വിജയകരമായി പൂർത്തിയാക്കിയതായി പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചു. യു.കെ പ്രധാനമന്ത്രി കെയ്ർ സ്റ്റാർമറുമായി സംസാരിച്ചുവെന്നും മോദി ‘എക്സ്’ പോസ്റ്റില്‍ വ്യക്തമാക്കി. കരാർ ഒപ്പിടാൻ യു.കെ പ്രധാനമന്ത്രി ഇന്ത്യയിലെത്തുമെന്നാണ് വിവരം. “ഇന്ത്യയും യുകെയും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാറിനുള്ള ചർച്ചകള്‍ വിജയകരമായി പൂർത്തിയായി. ഇരുരാജ്യങ്ങള്‍ക്കും പ്രയോജനം ചെയ്യുന്ന കരാറിലൂടെ ബന്ധം മെച്ചപ്പെടും. വ്യാപാരവും തൊഴിലും നിക്ഷേപവും വർധിക്കും.”Read More →

ഇന്ത്യ നാലാമത്തെ വലിയ സമ്പദ്‍വ്യവസ്ഥയാകുമെന്ന് പ്രവചനം

ന്യൂഡൽഹി: ഇന്ത്യ നാലാമത്തെ വലിയ സമ്പദ്‍വ്യവസ്ഥയാകുമെന്ന പ്രവചനവുമായി ഐ.എം.എഫ്. 2025ൽ ഈ നേട്ടം ഇന്ത്യ കൈവരിക്കുമെന്നാണ് ഐ.എം.എഫ് വ്യക്തമാക്കുന്നത്. ഇന്ത്യയുടെ ജി.ഡി.പി ഈ വർഷം 4,187.02 ബില്യൺ ഡോളറായി ഉയരുമെന്നാണ് പ്രവചനം. ജപ്പാന്റെ ജി.ഡി.പി 4,186.43 ​ബില്യൺ ഡോളറാവുമെന്നും ഐ.എം.എഫ് വ്യക്തമാക്കുന്നു. 2028ൽ ജർമനിയെ ഇന്ത്യൻ സമ്പദ്‍വ്യവസ്ഥ മറികടക്കുമെന്നും ഐ.എം.എഫ് പ്രവചിക്കുന്നു. 2028ൽ ഇന്ത്യയുടെ ജി.ഡി.പി 5,584.48 ബില്യൺ ഡോളറാകും. ജർമനിയുടേത് 5,251.93 ബില്യൺ ഡോളറായും ഉയരും. അഞ്ച് ട്രില്യൺRead More →

റൊണാൾഡോയുടെ മകൻ പോർച്ചുഗൽ ടീമിൽ; അച്ഛനും മകനും ഒരുമിച്ച് കളിക്കുമോ?

Cristiano Ronaldo Jr Portugal: ഫുട്ബോൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ മകൻ റൊണാൾഡോ ജൂനിയറിന് പോർച്ചുഗൽ ടീമിലേക്ക് ആദ്യമായി വിളിയെത്തുന്നു. പോർച്ചുഗൽ അണ്ടർ 15 ദേശീയ ടീമിൽ ആണ് റൊണാൾഡോ ജൂനിയർ ഇടം നേടിയത്. നിന്നെയോർത്ത് ഞാൻ അഭിമാനിക്കുന്നു എന്ന് പറഞ്ഞാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ മകന്റെ പോർച്ചുഗൽ ടീമിലേക്കുള്ള വരവിന്റെ സന്തോഷം ആരാധകരുമായി പങ്കുവെച്ചത്. അടുത്ത് തന്നെ നടക്കാൻ പോകുന്ന വ്ലാട്‌കോ മാർക്കോവിച്ച് ഇന്റർനാഷണൽ ടൂർണമെന്റിൽ റൊണാൾഡോ ജൂനിയർ പോർച്ചുഗലിനെRead More →

ഒലയുടെ ഏറ്റവും വില കുറഞ്ഞ സ്കൂട്ടർ ഓല ഗിഗ് നിരത്തിൽ

ഇന്ത്യയിലെ മുൻനിര ഇലക്‌ട്രിക് സ്കൂട്ടർ ബ്രാൻഡായ ഓല ഇലക്‌ട്രിക് തങ്ങളുടെ ഏറ്റവും വിലക്കുറഞ്ഞ സ്കൂട്ടർ നിരത്തിലിറങ്ങി. ഓല ഗിഗ് എന്ന് പേരിട്ടിരിക്കുന്ന ഈ വാഹനത്തിന് വെറും 39,999 രൂപ മാത്ര വിലയുള്ളൂ. മാത്രവുമല്ല, ഒറ്റ ചാർജിൽ 112 കിലോമീറ്റർ സഞ്ചരിക്കാൻ കഴിയും. ഓല ഗിഗ് ലോ-സ്പീഡ് ഇലക്‌ട്രിക് സ്കൂട്ടറാണ്. അതുകൊണ്ടുതന്നെ ഇത് ഓടിക്കാൻ ഡ്രൈവിംഗ് ലൈസൻസോ രജിസ്ട്രേഷനോ ആവശ്യമില്ല. മണിക്കൂറിൽ 25 കിലോമീറ്റർ വേഗമുള്ള ഈ വാഹനം നഗരയാത്രകൾക്കും ചെറിയRead More →