സംരംഭകവർഷം പദ്ധതിയിലൂടെ തുടങ്ങിയത് 3.5 ലക്ഷം പുതിയ സംരംഭങ്ങൾ: പിണറായി വിജയൻ

രണ്ടാം എൽ.ഡി.എഫ് സർക്കാരിന്റെ നാലാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ജില്ലതോറും സംഘടിപ്പിക്കുന്ന -എന്റെ കേരളം- പ്രദർശനവിപണന മേളയുടെ കോഴിക്കോട് ജില്ലയിലെ പതിപ്പിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. കോഴിക്കോട് ബീച്ചിൽ നടന്ന ചടങ്ങിൽ വീഡിയോ സന്ദേശത്തിലൂടെയാണ് മുഖ്യമന്ത്രി പരിപാടി ഉദ്ഘാടനം ചെയ്തത്. കുടുംബശ്രീയുടെ നേതൃത്വത്തിൽ നടക്കുന്ന സരസ് വിപണനമേളയും അദ്ദേഹം ഉദ്ഘാടനം ചെയ്തു. സംരംഭക വികസനത്തിനായി നടത്തിയ സംരംഭകവർഷം പദ്ധതിയിലൂടെ കേരളത്തിൽ ഇതുവരെ 3.5 ലക്ഷം പുതിയ സംരംഭങ്ങൾ തുടങ്ങിയതായിRead More →

ജെറോം പവലിനെ പുറത്താക്കില്ലെന്ന് പ്രസിഡന്‍റ് ട്രംപ്

വാഷിംഗ്ടണ്‍: ഫെഡറൽ റിസർവ് ചെയർമാൻ ജെറോം പവലിനെ പുറത്താക്കാൻ പദ്ധതിയില്ലെന്ന് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. പലിശനിരക്ക് കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട് ട്രംപ് നിരന്തരം പവലിനെ വിമർശിക്കുന്നതിനെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഞാൻ എന്തിനാണ് അങ്ങനെ ചെയ്യുന്നത് എന്നാണ് ഞായറാഴ്ച സംപ്രേഷണം ചെയ്ത എൻബിസിയുടെ മീറ്റ് ദ പ്രസിൽ പ്രസിഡന്‍റ് പറഞ്ഞത്. കടുത്ത തീരുവ നയത്തെത്തുടർന്ന് വലിയ സമ്മർദത്തെയാണ് ട്രംപ് അഭിമുഖീകരിക്കുന്നത്. ഇതേത്തുടർന്ന് ബുധനാഴ്ച ട്രംപ് കേന്ദ്ര ബാങ്ക് തലവനെ വിമർശിച്ചിരുന്നു. 2026Read More →

ഇവി വിൽപ്പന പുതിയ ഉയരങ്ങളിലേക്ക്

കൊച്ചി: ഇന്ത്യൻ വിപണിയില്‍ ഇലക്‌ട്രിക് വാഹന വില്‍പ്പന ആവേശത്തോടെ മുന്നോട്ടു നീങ്ങുന്നു. ഇരുചക്ര, മുച്ചക്ര, കാർ വിപണിയിലാണ് വൈദ്യുതി വാഹനങ്ങള്‍ക്ക് പ്രിയമേറുന്നത്. ഏപ്രിലില്‍ രാജ്യത്തെ മൊത്തം വൈദ്യുതി വാഹനങ്ങളുടെ വില്‍പ്പന 45 ശതമാനം ഉയർന്ന് 1,67,629 യൂണിറ്റുകളായി. ഇലക്‌ട്രിക് ഇരുചക്ര വാഹനങ്ങളുടെ വില്‍പ്പന 40 ശതമാനം വർദ്ധിച്ച്‌ 91,860 വാഹനങ്ങളിലെത്തി. മുച്ചക്ര വാഹനങ്ങളുടെ വില്‍പ്പന ഇക്കാലയളവില്‍ 49 ശതമാനം ഉയർന്ന് 62,529 യൂണിറ്റായി. ചെറു യാത്രാ വാഹനങ്ങളുടെയും ബസുകളുടെയും ഇ.വികളുടെRead More →

എയര്‍ ഇന്ത്യയുടെ പകുതിയിലധികം വിമാനങ്ങളും നവീകരിച്ച് ടാറ്റ

ടാറ്റ ഏറ്റെടുത്ത ശേഷം എയര്‍ഇന്ത്യ വിമാനങ്ങളുടെ മുഖച്ഛായ മാറ്റിക്കൊണ്ടിരിക്കുകയാണ്. പുതിയ നിറവും, ലോഗോയും കൊണ്ടുവരുക മാത്രമല്ല ഇപ്പോള്‍ വിമാനങ്ങളുടെ അകത്തളങ്ങളും പരിഷ്കരിച്ചുകൊണ്ടിരിക്കുകയാണ്‌ ടാറ്റ. ഇതുവരെ എയര്‍ ഇന്ത്യയുടെ 50% ത്തിലധികം വിമാനങ്ങളിലെ ക്യാബിന്‍ ഇന്‍റീരിയറുകള്‍ ഇത്തരത്തില്‍ പരിഷ്കരിച്ചതായി ടാറ്റ അറിയിച്ചു. 400 ദശലക്ഷം ഡോളറിന്‍റെ നവീകരണ പരിപാടിയുടെ ഭാഗമായാണ് ഈ അകം മിനുക്കല്‍. പുതിയ പരവതാനികള്‍, കര്‍ട്ടനുകള്‍, ടോയ്ലറ്റുകള്‍, പുതുക്കിയ എയര്‍ ഇന്ത്യ ബ്രാന്‍ഡിംഗില്‍ പുതിയ പെയിന്‍റ് എന്നിവയാണ് നവീകരണങ്ങളില്‍Read More →

അദാനിയുടെ നീക്കം ചോര്‍ത്തി ഓഹരി വ്യാപാരം; ഗൗതം അദാനിയുടെ അനന്തരവനെതിരെ സെബി

അദാനി ഗ്രൂപ്പ് കമ്പനികളുടെ ഡയറക്ടറും ഗൗതം അദാനിയുടെ അനന്തരവനുമായ പ്രണവ് അദാനി ഇന്‍സൈഡര്‍ ട്രേഡിംഗ് തടയുന്നതിനായുള്ള നിയന്ത്രണങ്ങള്‍ ലംഘിച്ചുവെന്ന് സെബി. ഒരു കമ്പനിയുടെ വികസനത്തെക്കുറിച്ചോ അതിന്‍റെ ഉള്ളിലുള്ള പ്രശ്നങ്ങളെക്കുറിച്ചോ നേരത്തെ അറിയാന്‍ കഴിഞ്ഞാല്‍ ആ കമ്പനിയുടെ ഓഹരിവില കൂടുമോ കുറയുമോ എന്നറിയാന്‍ സാധിക്കും. പൊതുജനങ്ങള്‍ക്കു ലഭ്യമാകാത്ത ഇത്തരം വിവരങ്ങള്‍ ഉപയോഗിച്ചു കമ്പനിയുടെ ഉന്നതസ്ഥാനങ്ങളില്‍ ഉള്ളവര്‍ ഓഹരികള്‍ വാങ്ങികൂട്ടുന്നതിനെയാണ് ഇന്‍സൈഡര്‍ ട്രേഡിംഗ് എന്നു പറയുന്നത്. അദാനി ഗ്രീന്‍ 2021-ല്‍ സോഫ്റ്റ്ബാങ്ക് പിന്തുണയുള്ളRead More →