യാഥാർഥ്യത്തിലേക്ക് കൂടുതൽ അടുത്ത് എയർ കേരള

കേരളത്തിന്റെ ‘സ്വന്തം’ വിമാനക്കമ്പനി എന്ന പെരുമയോടെ ഉയരുന്ന എയർ കേരള യാഥാർഥ്യത്തിലേക്ക് കൂടുതൽ അടുക്കുന്നു. ഇന്റർനാഷണൽ എയർ‌ ട്രാൻസ്പോർട് അസോസിയേഷനിൽ (IATA) നിന്ന് കമ്പനി വിമാന സർവീസിനുള്ള എയർലൈൻ കോഡ് സ്വന്തമാക്കി. കെഡി (KD) എന്ന കോഡ് ആണ് അനുവദിച്ചത്. ലോകത്തെ എയർലൈനുകളുടെ കൂട്ടായ്മയാണ് അയാട്ട. വിമാന സർവീസുകളെ തിരിച്ചറിയുന്നതിനുള്ള എയർലൈൻ കോഡ് ആണിത്. എയർ ഇന്ത്യയുടേത് എഐ (AI), ഇൻഡിഗോയുടേത് 6ഇ (6E) എന്നതുമാണ്. പ്രവാസി മലയാളി സംരംഭകർRead More →

ടിവിഎസ് ക്രെഡിറ്റിന് 767 കോടി രൂപയുടെ അറ്റാദായം

കൊച്ചി: രാജ്യത്തെ മുന്‍നിര എന്‍ബിഎഫ്സികളില്‍ ഒന്നായ ടിവിഎസ് ക്രെഡിറ്റ് സര്‍വ്വീസസ് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 34 ശതമാനം വളര്‍ച്ചയോടെ 767 കോടി രൂപയുടെ അറ്റാദായം കൈവരിച്ചു. 35 ശതമാനം വളര്‍ച്ചയോടെ 1025 കോടി രൂപയുടെ പ്രവര്‍ത്തന ലാഭവും കൈവരിച്ചിട്ടുണ്ട്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ആകെ കൈകാര്യം ചെയ്ത ആസ്തികള്‍ 26,647 കോടി രൂപയുടേതായിരുന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിന്‍റെ നാലാം ത്രൈമാസത്തില്‍ 1674 കോടി രൂപയുടെ ആകെ വരുമാനവും 53 ശതമാനംRead More →

ഭിന്നശേഷിക്കാര്‍ക്ക് കെവൈസി പ്രക്രിയ എളുപ്പമാക്കണമെന്ന് സുപ്രീം കോടതി

ഡിജിറ്റല്‍ സൗകര്യങ്ങള്‍ ഒരു മൗലികാവകാശമാണെന്നും ഭിന്നശേഷിക്കാര്‍ക്ക് കെവൈസി പ്രക്രിയ എളുപ്പമാക്കണമെന്നും സുപ്രീം കോടതി വിധി പുറപ്പെടുവിച്ചു. ഈ വിഷയങ്ങളില്‍ സമര്‍പ്പിച്ച രണ്ട് പൊതുതാല്‍പര്യ ഹര്‍ജികളിലാണ് ജസ്റ്റിസ് ജെ ബി പര്‍ദിവാല, ജസ്റ്റിസ് ആര്‍ മഹാദേവന്‍ എന്നിവരടങ്ങിയ ബെഞ്ച് ഈ വിധി പ്രസ്താവിച്ചത്. യഥാര്‍ത്ഥ സമത്വം എന്നത് ഡിജിറ്റല്‍ പരിവര്‍ത്തനം ഉള്‍ക്കൊള്ളുന്നതും തുല്യവുമായിരിക്കണം. അതിനാല്‍, ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 21 പ്രകാരം ഡിജിറ്റല്‍ സാങ്കേതിക വിദ്യ ലഭ്യമാക്കാനുള്ള അവകാശം, ജീവിക്കാനും സ്വാതന്ത്ര്യത്തിനുമുള്ള അവകാശത്തിന്‍റെRead More →

വിവാദങ്ങളും വെല്ലുവിളികളും അതിജീവിച്ച് വിഴിഞ്ഞം തുറമുഖം; യാഥാര്‍ത്ഥ്യമാകുന്നത് പതിറ്റാണ്ടുകളുടെ കാത്തിരിപ്പ്

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം പ്രധാനമന്ത്രി ഇന്നലെ രാജ്യത്തിന് സമര്‍പ്പിച്ചിരിക്കുകയാണ്. രാവിലെ 11 മണിക്ക് വിഴിഞ്ഞം തുറമുഖത്ത് തയ്യാറാക്കിയിരുന്ന പടുകൂറ്റന്‍ വേദിയിലാണ് കമ്മീഷനിംഗ് ചടങ്ങുകള്‍ നടന്നത്. മലയാളികള്‍ക്ക് അഭിമാനമായ വിഴിഞ്ഞം തുറമുഖത്തിന്റെ നാള്‍വഴികള്‍ അറിയാം. വിഴിഞ്ഞത്ത് ഒരു തുറമുഖം നിര്‍മിക്കണമെന്ന ആലോചന തുടങ്ങിയത് തിരുവിതാംകൂര്‍ രാജഭരണകാലത്താണ്. ദിവാനായിരുന്ന സിപി രാമസ്വാമി അയ്യരായിരുന്നു ഒരു നൂറ്റാണ്ട് മുമ്പ് ആ തീരുമാനമെടുത്തത്. പക്ഷെ രണ്ടാംലോക മഹായുദ്ധത്തെ തുടര്‍ന്നുണ്ടായ അനിശ്ചിതത്വങ്ങളില്‍ തുറമുഖം എന്ന സ്വപ്നം നടക്കാതെRead More →

വെയിറ്റിങ് ലിസ്റ്റ് ടിക്കറ്റുമായി ഇനി സ്ലീപ്പര്‍, എസി കോച്ചുകളില്‍ കയറാനാകില്ല

വെയിറ്റിംഗ് ലിസ്റ്റ് ടിക്കറ്റുള്ളവരെ ട്രെയിനുകളിലെ സ്ലീപ്പർ, എ.സി കോച്ചുകളില്‍ യാത്ര ചെയ്യാൻ ഇനി അനുവദിക്കില്ല. ജനറല്‍ (റിസർവ് ചെയ്യാത്ത) കമ്പാർട്ടുമെന്റുകളില്‍ മാത്രമേ ഇനി വെയിറ്റിങ് ലിസ്റ്റ് ടിക്കറ്റുമായി യാത്ര ചെയ്യാൻ അനുവാദമുള്ളൂ. മേയ് 1 മുതല്‍ ഈ ചട്ടം പ്രാബല്യത്തില്‍ വന്നുകഴിഞ്ഞു. റിസർവ് ചെയ്ത സ്ലീപ്പർ – എസി കോച്ചുകളില്‍ വെയിറ്റിംഗ് ടിക്കറ്റുകളുമായി കയറുന്ന യാത്രക്കാർക്ക് റെയില്‍വെ പിഴ ചുമത്തും. ടിക്കറ്റ് റിസർവ് ചെയ്ത യാത്രക്കാരുടെ സൗകര്യവും സുരക്ഷയും ഉറപ്പാക്കാനാണ്Read More →