മാരുതിയുടെ ആദ്യ ഇവി സെപ്റ്റംബറില്‍ പുറത്തിറങ്ങും

മാരുതി സുസുക്കിയുടെ ആദ്യ ഇലക്ട്രിക് വാഹനമായ ഇ വിറ്റാര 2025 സെപ്റ്റംബര്‍ അവസാനത്തോടെ ഇന്ത്യന്‍ റോഡുകളില്‍ എത്തും. മാരുതി സുസുക്കിയുടെ നാലാം പാദ ഫലങ്ങള്‍ പുറത്തിറക്കുന്ന ചടങ്ങില്‍ സംസാരിക്കവെ, ഈ വര്‍ഷത്തെ ഉല്‍പ്പാദനത്തിന്റെ ഭൂരിഭാഗവും കയറ്റുമതി ചെയ്യുമെന്ന് എംഎസ്‌ഐഎല്‍ചെയര്‍മാന്‍ ആര്‍സി ഭാര്‍ഗവ വെളിപ്പെടുത്തി. അടുത്ത രണ്ട് മാസത്തിനുള്ളില്‍ മാരുതി ഇ- വിറ്റാര ഉല്‍പ്പാദനത്തിലേക്ക് പ്രവേശിക്കും. ആദ്യത്തെ കുറച്ച് ബാച്ചുകള്‍ പ്രധാന കയറ്റുമതിവിപണികള്‍ക്കായി നീക്കിവയ്ക്കും. 6-7 മാസത്തിനുള്ളില്‍ ഏകദേശം 70,000 യൂണിറ്റ്ഇലക്ട്രിക്Read More →

സംസ്ഥാന സര്‍ക്കാരിന്റെ ‘കേരള സവാരി’ ഇന്ന് മുതല്‍

ടാക്സികള്‍ വാടകയ്ക്ക് ലഭ്യമാക്കുന്ന കേരള സർക്കാരിന്റെ പിന്തുണയുള്ള മൊബൈല്‍ ആപ്പായ ‘കേരള സവാരി’ ഇന്ന് (മെയ് 1) മുതല്‍ പുതിയ രൂപത്തിൽ വീണ്ടും എത്തുന്നു. ബംഗളൂരുവിലെ വളരെ ജനപ്രിയമായ ‘നമ്മ യാത്രി’ ആപ്പിന്റെ പിന്തുണയോടെയാണ് കേരള സവാരി പരിഷ്കരിച്ച് അവതരിപ്പിക്കുന്നത്. ഗതാഗത, തൊഴിൽ വകുപ്പുകളുടെ പിന്തുണയുള്ള ആപ്പ് “താങ്ങാനാവുന്ന” യാത്രകൾ ഉപയോക്താക്കൾക്ക് വാഗ്ദാനം ചെയ്യുന്നു. യൂബര്‍, ഓല തുടങ്ങിയവയെ അപേക്ഷിച്ച് കുറഞ്ഞ നിരക്കുകളായിരിക്കും ഈ സേവനത്തിലെന്നാണ് കരുതുന്നത്. ആപ്പ് ഉപയോഗിക്കുന്നRead More →

സ്ഥിരനിക്ഷേപ പലിശ നിരക്കുകൾ പുതുക്കി ശ്രീറാം ഫിനാന്‍സ്

കൊച്ചി: ശ്രീറാം ഗ്രൂപ്പിന് കീഴിലുള്ള മുൻനിര ധനകാര്യ സ്ഥാപനമായ ശ്രീറാം ഫിനാൻസ് പുതുക്കിയ പലിശ നിരക്കുകൾ പ്രഖ്യാപിച്ചു. പുതുക്കിയ നിരക്ക് പ്രകാരം, വിവിധ കാലയളവിലേക്കുള്ള സ്ഥിരനിക്ഷേപങ്ങൾക്ക് 7.65 ശതമാനം മുതൽ 9.93 ശതമാനം വരെ പലിശ ലഭിക്കും. 60 മാസത്തെ നിക്ഷേപങ്ങൾക്കാണ് ഉയർന്ന പലിശയായ 9.93 ശതമാനം ലഭിക്കുക. മുതിർന്ന പൗരന്മാരുടെ സ്ഥിര നിക്ഷേപങ്ങളിൽ 0.50 ശതമാനം അധിക പലിശ ലഭിക്കും. നിക്ഷേപങ്ങൾ പുതുക്കുന്നവർക്കും അധിക പലിശ ലഭിക്കും. സ്ത്രീRead More →

ഇൻഡസ് ഇൻഡ് ബാങ്ക് സിഇഒ രാജിവച്ചു

കൊച്ചി: ഇൻഡസ് ഇൻഡ് ബാങ്കിന്റെ മാനേജിംഗ് ഡയറക്‌ടറും സി.ഇ.ഒയുമായ സുമന്ത് കാത്പാലിയ രാജിവച്ചു. തിങ്കളാഴ്ച ബാങ്കിന്റെ ഡെപ്യൂട്ടി മാനേജിംഗ് ഡയറക്‌ടർ അരുണ്‍ ഖുറാന രാജി നല്‍കിയിരുന്നു. ബാങ്കിന്റെ അക്കൗണ്ടുകളിലുണ്ടായ പൊരുത്തക്കേടുകളുടെ ഉത്തരവാദിത്തമേറ്റെടുത്താണ് സുമന്ത് കത്‌പാലിയ സ്ഥാനമൊഴിഞ്ഞത്. ഡെറിവേറ്റീവ് വ്യാപാരത്തിലെ വരുമാനം പെരുപ്പിച്ച്‌ കാണിച്ചതിലൂടെ ബാങ്കിന്റെ മൊത്തം ആസ്തിയില്‍ രണ്ടായിരം കോടി രൂപയ്ക്കടുത്ത് കുറവുണ്ടാകുമെന്ന് ആഭ്യന്തര അക്കൗണ്ടിംഗ് സ്ഥാപനങ്ങള്‍ ചൂണ്ടിക്കാട്ടിയതോടെയാണ് ഇൻഡസ് ഇൻഡ് ബാങ്ക് കടുത്ത പ്രതിസന്ധി നേരിട്ടത്.Read More →