ലോകത്ത് സാമ്പത്തിക അസമത്വം വര്‍ധിക്കുന്നുവെന്ന് റിപ്പോർട്ട്
ദാവോസ്: ലോകത്ത് സാമ്പത്തിക അസമത്വം വർധിക്കുകയാണെന്ന് അന്താരാഷ്ട്ര അവകാശസംഘടനയായ ഓക്സ്ഫാം. 2024-ല്‍ ലോകത്തെ അതിസമ്പന്നരുടെ സമ്പത്ത് തൊട്ടുമുൻപത്തെ വർഷത്തെക്കാള്‍ മൂന്നിരട്ടിവേഗത്തില്‍ വളർന്നു. രണ്ടുലക്ഷം കോടി ഡോളറിന്റെ വർധനയാണുണ്ടായത്. ഇതോടെ അവരുടെ പക്കലുള്ള സമ്ബാദ്യം 15 ലക്ഷംകോടി ഡോളറായി പെരുകി. അതേസമയം, ദാരിദ്ര്യരേഖയ്ക്കു താഴെയുള്ളവരുടെ (പ്രതിദിനം ആറര ഡോളർ (560 രൂപ) വരുമാനമുള്ളവർ) സമ്ബത്തില്‍ 1990 മുതല്‍ കാര്യമായ മാറ്റമുണ്ടായില്ല. 2024-ല്‍ ലോകത്തെ അതിസമ്ബന്നരായ പത്തുപേരുടെ സമ്ബത്ത് ഒരുദിവസം ശരാശരി 10Read More →





