നേട്ടങ്ങളും പ്രതീക്ഷകളും എടുത്തുപറഞ്ഞ് സാമ്പത്തിക സര്‍വേ

രാജ്യത്തിന്‍റെ വളര്‍ച്ചയ്ക്ക് പിന്തുണയേകുന്ന മേഖലകളെല്ലാം മികച്ച വളര്‍ച്ച രേഖപ്പെടുത്തുന്നതായി ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പാര്‍ലമെന്‍റി്ന്‍റെ മേശ പുറത്തുവച്ച 2024-25 ലെ സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ട്. വ്യാവസായിക മേഖല കോവിഡിന് മുമ്പുള്ള വളര്‍ച്ചയെ മറികടന്നുവെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 2047ഓടെ വികസിത ഇന്ത്യ എന്ന സ്വപ്നം സാക്ഷാല്‍ക്കരിക്കുന്നതിന് പ്രതിവര്‍ഷം 8 ശതമാനം വളര്‍ച്ച കൈവരിക്കണം. പക്ഷെ 2025 സാമ്പത്തിക വര്‍ഷത്തില്‍ ജിഡിപി 6.4% ആയിരിക്കുമെന്ന് റിപ്പോര്‍ട്ട് പ്രവചിക്കുന്നു. 2026 സാമ്പത്തിക വര്‍ഷത്തിലെ ജിഡിപിRead More →

വിദ്യാഭ്യാസത്തിനും തൊഴിലവസരങ്ങള്‍ക്കും സര്‍ക്കാരിന് പ്രത്യേക ശ്രദ്ധയെന്ന് രാഷ്ട്രപതി

ന്യൂഡൽഹി: സര്‍ക്കാരിന്റെ ശ്രദ്ധ യുവാക്കളുടെ വിദ്യാഭ്യാസത്തിനും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിലുമെന്ന് രാഷ്ട്രപതി ദ്രൗപതി മുര്‍മു. ഇന്ത്യ ലോകത്തെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയായി മാറുമെന്നും പാര്‍ലമെന്റിന്റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്ത് രാഷ്ട്രപതി പറഞ്ഞു. യുവ ജനതയുടെ മാനവ വിഭവ ശേഷി ഉപയോഗിക്കുന്നതിന് പ്രാധാന്യം നല്‍കുന്ന ബജറ്റായിരിക്കും പാര്‍ലമെന്റ്ില്‍ അവതരിപ്പിക്കുക എന്ന സൂചനയാണ് രാഷ്ട്രപതിയുടെ പ്രസംഗം. സ്റ്റാര്‍ട്ടപ്പുകള്‍ മുതല്‍ സ്പോര്‍ട്സ് വരെ എല്ലാ മേഖലകളിലും യുവാക്കളുടെ സംഭാവനയുണ്ട്. നിര്‍മിത ബുദ്ധി സാങ്കേതികവിദ്യയുടെRead More →

സ്ത്രീകളുടെ തൊഴിൽ പങ്കാളിത്തം ഏഴ് കൊല്ലത്തിനിടെ ഇരട്ടിയായെന്ന് സാമ്പത്തിക സർവേ

ഏഴ് വർഷത്തിനിടെ ആദ്യമായി, ഇന്ത്യയുടെ സ്ത്രീ തൊഴിൽ പങ്കാളിത്ത നിരക്ക് (FLFPR) ഗണ്യമായി ഉയർന്നെന്ന് സാമ്പത്തിക സർവെ. 2017-18 ലെ 23.3% ൽ നിന്ന് 2023-24 ൽ 41.7% ആയി സ്ത്രീ തൊഴിൽ പങ്കാളിത്ത നിരക്ക് ഉയർന്നു. ധനമന്ത്രി നിർമല സീതാരാമനാണ് ഇന്ന് പാർലമെൻ്റിൽ സാമ്പത്തിക സർവെ അവതരിപ്പിക്കുമ്പോൾ ഇക്കാര്യം വെളിപ്പെടുത്തിയത്. ഗ്രാമീണ മേഖലയിലെ സ്ത്രീകളുടെ തൊഴിൽ പങ്കാളിത്തത്തിലെ കുതിച്ചു ചാട്ടമാണ് മൊത്തത്തിലുള്ള പുരോഗതിക്ക് ശക്തിയായത്. തൊഴിൽ ശക്തിയിൽ കൂടുതൽRead More →

ബജറ്റ് ജനങ്ങൾക്ക് പുതിയ ഊർജ്ജം നൽകുമെന്ന് പ്രധാനമന്ത്രി

ദില്ലി: ഇത്തവണത്തെ ബജറ്റ് വികസിത ഇന്ത്യയ്ക്ക് വേണ്ടിയുള്ളതാണെന്നും ജനങ്ങള്‍ക്ക് പുതിയ ഊര്‍ജ്ജം നൽകുന്നതായിരിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. വികസിത ഇന്ത്യയ്ക്കായുള്ള പരിഷ്കാരങ്ങള്‍ക്ക് ശക്തി പകരുകയാണ് ബജറ്റിന്‍റെ ലക്ഷ്യം. ബജറ്റ് സമ്മേളനത്തിന് മുമ്പ് മഹാലക്ഷ്മിയെ നമിച്ചാണ് പ്രധാനമന്ത്രി പ്രസംഗം ആരംഭിച്ചത്. മധ്യവര്‍ഗത്തിനടക്കം ലക്ഷ്മിദേവിയുടെ അനുഗ്രഹം ഉണ്ടാകട്ടെയെന്നും പ്രധാനമന്ത്രി പറഞ്ഞു.2047ൽ വികസിത ഇന്ത്യ എന്ന ലക്ഷ്യത്തേക്കുള്ളതാണ് ഈ ബജറ്റ്. രാജ്യത്തെ ജനങ്ങൾ മൂന്നാമതും ഭരിക്കാനുള്ളRead More →

യു.എ.ഇയിൽ ഫെബ്രുവരിയിൽ ഇന്ധന വില വർധിക്കും

ദുബൈ: രാജ്യത്ത്​ ഫെബ്രുവരിയിലെ പെട്രോൾ, ഡീസൽ വിലയിൽ നേരിയ വർധനവ്​. കഴിഞ്ഞ രണ്ടു മാസങ്ങളിൽ തുടർച്ചയായി മാറ്റമില്ലാതെ തുടർന്ന വിലയാണ്​ പ്രതീക്ഷിക്കപ്പെട്ടത്​ പോലെ നേരിയ വർധനവ്​ രേഖപ്പെടുത്തിയത്​. സൂപ്പർ പെട്രോളിന്‍റെ പുതുക്കിയ വില ലിറ്ററിന്​ 2.74 ദിർഹമാണ്​. കഴിഞ്ഞ മാസമിത്​ 2.61 ദിർഹമായിരുന്നു. പെട്രോൾ സ്പെഷ്യൽ 2.63 ദിർഹം (ജനുവരിയിൽ 2.50), ഇ പ്ലസിന്​ 2.55 ദിർഹം (ജനുവരിയിൽ 2.43), ഡീസലിന്​ 2.82 ദിർഹം (ജനുവരിയിൽ 2.68) എന്നിങ്ങനെയാണ്​ നിരക്ക്​.Read More →