ന്യൂഡൽഹി: കേന്ദ്ര റവന്യൂ സെക്രട്ടറി സഞ്ജയ് മൽഹോത്ര റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർ.ബി.ഐ) ഗവർണറാകും. നിലവിലെ ഗവർണർ ശക്തികാന്ത് ദാസിന്റെ കാലാവധി ചൊവ്വാഴ്ചയാണ് അവസാനിക്കുന്നത്. ആർ.ബി.ഐയുടെ 26ാമത് ഗവർണറാകുന്ന മൽഹോത്ര രാജസ്ഥാൻ കാഡർ 1990 ഐ.എ.എസ് ഉദ്യോഗസ്ഥനാണ്. മൂന്നുവർഷമാണ് പ്രവർത്തന കാലാവധി. അമേരിക്കയിലെ പ്രിൻസ്റ്റൺ യൂനിവേഴ്‌സിറ്റിയിൽനിന്ന് പബ്ലിക് പോളിസിയിൽ ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്. റവന്യൂ സെക്രട്ടറിയായി നിയമിക്കപ്പെടുന്നതിന് മുമ്പ് ഫിനാൻഷ്യൽ സർവീസസ് വകുപ്പ് സെക്രട്ടറിയായിരുന്നു.Read More →

ഒറ്റയ്ക്ക് യാത്ര ചെയ്യാനുള്ള ധൈര്യം ഒന്നുമില്ല എന്ന് കാവ്യ, കമന്റുമായി മലയാളികൾ

മലയാളികളുടെ ഇഷ്ട താരമാണ് കാവ്യ മാധവൻ.ഇപ്പോൾ താരം സോഷ്യൽ മീഡിയയിലും സജീവമാണ്. വിവാഹത്തോടെ സിനിമയില്‍ നിന്നും മാറിയ കാവ്യ ഇടയ്ക്ക് പൊതുവേദികളില്‍ പ്രത്യക്ഷപ്പെടാറുണ്ട്. അത്തരത്തില്‍ ഭര്‍ത്താവിനൊപ്പം എത്തിയ കാവ്യയുടെ പുതിയ വീഡിയോ ആണ് വൈറലാവുന്നത്. ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ ആയിരുന്നു ദിലീപും കാവ്യയും ഒരുമിച്ച് എത്തിയത്. ശേഷം വേദിയില്‍ സംസാരിക്കുകയും ചെയ്തു. ആദ്യം ദിലീപ് ആണ് സംസാരിച്ചത്. പിന്നാലെ ഗംഭീരമായ ഒരു പ്രസംഗത്തിന് കാവ്യയെ ക്ഷണിക്കുകയാണെന്ന് പറയുന്നു. അപ്രതീക്ഷിതമായി ഭര്‍ത്താവില്‍Read More →

കൊക്കോ വിലക്കയറ്റത്തിലേക്ക്; ഏലം വിപണി സജീവം

അടുത്ത സീസണിലെ ആദ്യ വിളവെടുപ്പിൽ കൊക്കോ ഉൽപാദനത്തിൽ ഇടിവ്‌ സംഭവിക്കുമെന്ന സൂചന വിലക്കയറ്റത്തിന്‌ തിരികൊളുത്തി. പിന്നിട്ട വാരത്തിലെ കനത്ത മഴയാണ്‌ കാർഷിക മേഖലയുടെ കണക്കുകൂട്ടലുകൾ തകിടം മറിച്ചത്‌. ഹൈറേഞ്ചിലെയും മറ്റ്‌ ഭാഗങ്ങളിലെയും തോട്ടങ്ങളിൽ കൊക്കോ പൂവിട്ട അവസരത്തിലാണ്‌ മഴയുടെ വരവ്‌. കനത്ത പേമാരിക്കുമുന്നിൽ പിടിച്ചു നിൽക്കാനാവാതെ കൊക്കോ തോട്ടങ്ങൾ ആടിയുലഞ്ഞു. സംസ്ഥാനത്ത്‌ കൊക്കോ മരങ്ങൾ പൂവിടുന്ന ഡിസംബറിൽ മഴ പതിവുള്ളതല്ല. ഫെബ്രുവരി-മാർച്ചിലെ പുതിയ വിളവ്‌ കുറയുമെന്ന ആശങ്കയിലാണ്‌ ഉൽപാദകർ. നേരത്തെRead More →

സ്വർണവിലയിൽ ഇന്ന് നേരിയ വർധന; പവൻ വീണ്ടും 57,000ന് മുകളിൽ

കൊച്ചി: കേരളത്തിൽ ഇന്ന് സ്വർണവില ഗ്രാമിന് 15 രൂപ ഉയർന്ന് 7,130 രൂപയായി. 120 രൂപ വർധിച്ച് പവൻവില 57,040 രൂപയിലെത്തി. ഗ്രാമിന് 10 രൂപ ഉയർന്ന് 5,885 രൂപയാണ് 18 കാരറ്റ് സ്വർണവില. വെള്ളിവിലയിൽ മാറ്റമില്ല; ഗ്രാമിന് 98 രൂപ. ഔൺസിന് 2,628 ഡോളർ വരെ താഴ്ന്ന രാജ്യാന്തരവില പിന്നീട് 2,649 ഡോളറിലേക്ക് ഉയർന്നത് കേരളത്തിലും വില വർധിക്കാനിടയാക്കി. ലോകത്തെ ഒന്നാംനമ്പർ സാമ്പത്തികശക്തിയായ യുഎസിലെ കഴിഞ്ഞമാസത്തെ പണപ്പെരുപ്പക്കണക്ക് ഈവാരംRead More →

വിശാല്‍ മെഗാമാര്‍ട്‌ ഐപിഒ ഡിസംബര്‍ 11 മുതല്‍

മുംബൈ: 8000 കോടി രൂപ സമാഹരിക്കുന്നതിനായി വിശാല്‍ മെഗാ മാര്‍ട്ട്‌ നടത്തുന്ന ഇനീഷ്യല്‍ പബ്ലിക്‌ ഓഫര്‍ (ഐപിഒ) ഡിസംബര്‍ 11ന്‌ ആരംഭിക്കും. ഡിസംബര്‍ 13 വരെയാണ്‌ ഈ ഐപിഒ സബ്‌സ്‌ക്രൈബ്‌ ചെയ്യാവുന്നത്‌. 74-78 രൂപയാണ്‌ ഇഷ്യു വില. ഡിസംബര്‍ 18ന്‌ വിശാല്‍ മെഗാ മാര്‍ട്ടിന്റെ ഓഹരികള്‍ സ്റ്റോക്ക്‌ എക്‌സ്‌ചേഞ്ചുകളില്‍ ലിസ്റ്റ്‌ ചെയ്യുമെന്നാണ്‌ പ്രതീക്ഷിക്കുന്നത്‌. പൂര്‍ണമായും ഓഫര്‍ ഫോര്‍ സെയില്‍ (വഴി) പ്രൊമോട്ടറായ സമയത്‌ സര്‍വീസസിന്റെ കൈവശമുള്ള ഓഹരികളാണ്‌ വിറ്റഴിക്കുന്നത്‌. പുതിയRead More →