ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വരുമാനം ഉണ്ടാക്കുന്ന തീവണ്ടി ഇതാണ്

രാജ്യത്തെ ഏറ്റവും വലിയ ഗതാഗത സംവിധാനങ്ങളില്‍ ഒന്നാണ് ഇന്ത്യന്‍ റെയില്‍വേ എന്നു പ്രത്യേകം പറയേണ്ട കാര്യമില്ലല്ലോ? ലോകത്തു തന്നെ ഏറ്റവും കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്ന കമ്പനികളില്‍ ഒന്നു കൂടിയാണിത്. ആയിരകണക്കിന് ട്രെയിനുകളും, സര്‍വീസുകളുമാണ് ഇന്ത്യന്‍ റെയില്‍വേ നടത്തുന്നത്. ദിവസവും ലക്ഷകണക്കിന് ആളുകള്‍ രാജ്യത്ത് ഈ പൊതുഗതാഗത സംവിധാനം ഉപയോഗപ്പെടുത്തുന്നു. അങ്ങനെയുള്ള ഇന്ത്യയില്‍ ഏറ്റവും അധികം വരുമാനം നേടുന്ന ട്രെയിന്‍ ഏതാണെന്നു നിങ്ങള്‍ക്ക് അറിയാമോ? പറഞ്ഞുവരുന്നത് പ്രയാഗ്രാജിനും ന്യൂഡല്‍ഹിക്കും ഇടയില്‍ സര്‍വീസ്Read More →

വികെസി എംഡി റസാഖ് സല്യൂട്ട് കേരള 2024-ലെ മികച്ച നേതാക്കളുടെ പട്ടികയില്‍

കോഴിക്കോട്: കേരളത്തിന്റെ വ്യാവസായിക, സാമ്പത്തിക പുരോഗതിക്ക് മികച്ച സംഭാവനകള്‍ നല്‍കുന്ന വ്യക്തികള്‍ക്കുള്ള അംഗീകാരമായ സല്യൂട്ട് കേരള 2024-ലെ ഏറ്റവും മികച്ച ബിസിനസ് നേതാക്കളുടെ പട്ടികയില്‍ വികെസി മാനേജിംഗ് ഡയറക്ടര്‍ വി കെ സി റസാഖ്. നവംബര്‍ 26 ന് ഇന്തോ ഗള്‍ഫ് ആന്‍ഡ് മിഡില്‍ ഈസ്റ്റ് ചേംബര്‍ ഓഫ് കൊമേഴ്‌സ് (ഐഎന്‍എംഇസിസി) സംഘടിപ്പിച്ച ചടങ്ങില്‍ അദ്ദേഹം അവാര്‍ഡ് ഏറ്റുവാങ്ങി. സംസ്ഥാന ധനമന്ത്രി കെ എന്‍ ബാലഗോപാല്‍, പ്രതിപക്ഷ നേതാവ് വിRead More →

കര്‍ഷകര്‍ക്കുള്ള ഈട് രഹിത വായ്പ പരിധി ഉയർത്തി ആര്‍ബിഐ

ഇക്കഴിഞ്ഞ ധനനയത്തിലും ആര്‍ബിഐ അടിസ്ഥാന നിരക്കുകളില്‍ മാറ്റം വരുത്തിയില്ലെന്നതു ശ്രദ്ധേയമാണ്. എന്നാല്‍ പതിവിനു വിപരീതമായി, സിആര്‍ആര്‍ കുറയ്ക്കല്‍ അടക്കം ചില നീക്കങ്ങള്‍ നടത്തുകയും ചെയ്തു. പണപ്പെരുപ്പം കണക്കിലെടുക്കാണ് നിരക്കു കുറയ്ക്കല്‍ വൈകിക്കാന്‍ ആര്‍ബിഐ തീരുമാനിച്ചത്. അതേസമയം രാജ്യത്തിന്റെ വളര്‍ച്ച വേഗം വര്‍ധിപ്പിക്കാനുള്ള ചില നടപടികള്‍ ഉണ്ടാകുകയും ചെയ്തു. ഇതില്‍ ്ഒന്നാണ് കര്‍ഷകര്‍ക്ക് അനുവദിച്ച ചില ഇളവുകള്‍. ചെറുകിട നാമമാത്ര കര്‍ഷകര്‍ക്ക് വലിയ ആശ്വാസം പകരുന്നതാണ് ഈട് രഹിത വായ്പ പരിധിRead More →

ന്യൂഡൽഹി: ഗ്രാമീണ മേഖലയിലെ തൊഴിലാളികളുടെ ശമ്പളക്കണക്കിൽ കേരളം വീണ്ടും ഒന്നാം സ്ഥാനത്ത്. ദേശീയ ശരാശരിയേക്കാൾ രണ്ടിരട്ടി കൂടുതലാണ് കേരളത്തിൽ ഒരു ഗ്രാമീണ തൊഴിലാളിക്ക് ലഭിക്കുന്ന വേതനം. ആർ.ബി.ഐ കഴിഞ്ഞ ദിവസം പുറത്തുവിട്ട കണക്കുകളിലാണ് ഇക്കാര്യമുള്ളത്. കേരളത്തിലെ ഗ്രാമീണമേഖലയിലെ തൊഴിലാളിക്ക് ശരാശരി 700 രൂപയാണ് വേതനമായി ലഭിക്കുന്നത്. രാജ്യത്ത് ഏറ്റവും കുറവ് വേതനം നൽകുന്ന സംസ്ഥാനത്തേക്കാൾ മൂന്നിരട്ടി അധികമാണിത്. കാർഷിക, കാർഷികേതര, നിർമാണ മേഖലകളിലെ പുരുഷ തൊഴിലാളികളുടെ വേതനമാണ് ആർ.ബി.ഐ പഠനവിധേയമാക്കിയത്.Read More →

സോനം കപൂര്‍…’; പച്ച സാറ്റിന്‍ ഗൗണില്‍ അതീവ ഗ്ലാമറസ് ലുക്കില്‍ താരസുന്ദരി, ചിത്രങ്ങള്‍

പച്ച സാറ്റിന്‍ ഗൗണില്‍ അതീവ ഗ്ലാമറസ് ലുക്കില്‍ തിളങ്ങി ബോളിവുഡ് താരസുന്ദരി സോനം കപൂര്‍. താരം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ച ചിത്രങ്ങള്‍ ഇതിനോടകം ഫാഷന്‍ പ്രേമികള്‍ക്കിടയില്‍ തരംഗമായി. വേവി ലോങ് ഹെയറിലും സ്മോക്കി ഐ മേക്കപ്പിലും അതിസുന്ദരിയാണ് താരം. പച്ച കല്ലുകള്‍ പതിപ്പിച്ച, കുരിശിന്റെ ആകൃതിയുള്ള മാലയാണ് ആക്സസറിയായി അണിഞ്ഞിരിക്കുന്നത്. മനോഹര ചിത്രങ്ങള്‍ കാണാം..Read More →