ഇന്ത്യന്‍ ആര്‍മിക്ക് അത്യാധുനിക ഡ്രോണ്‍ കൈമാറി ആസ്റ്റീരിയ എയ്റോസ്പേസ്
അത്യാധുനിക നിരീക്ഷണ ഡ്രോണുകള്‍ ഇന്ത്യന്‍ ആര്‍മിക്ക് കൈമാറി പ്രമുഖ ഡ്രോണ്‍ ടെക് കമ്പനിയായ ആസ്റ്റീരിയ എയ്റോസ്പേസ്. ഫുള്‍-സ്റ്റാക്ക് ഡ്രോണ്‍ ടെക്‌നോളജി കമ്പനിയായ ആസ്റ്റീരിയ എയ്‌റോസ്‌പേസ്, തങ്ങളുടെ എടി-15 വെര്‍ട്ടിക്കല്‍ ടേക്ക്ഓഫ് ആന്‍ഡ് ലാന്‍ഡിംഗ് (വിടിഒഎല്‍) ഡ്രോണുകളുടെ എക്കാലത്തെയും വലിയ കരാറാണ് വിജയകരമായി പൂര്‍ത്തിയാക്കിയത്. ഇന്ത്യന്‍ സൈന്യത്തിന് നിരീക്ഷണ ഡ്രോണുകള്‍ കൈമാറിയതായി കമ്പനി വ്യക്തമാക്കി. കമ്പനിയെ സംബന്ധിച്ചിടത്തോളം സുപ്രധാന നാഴികക്കല്ലാണിത്. കേന്ദ്ര സര്‍ക്കാരിന്റെ ആത്മനിര്‍ഭര്‍ ഭാരതിനോടുള്ള പ്രതിബദ്ധത അടയാളപ്പെടുത്തുന്ന പുരോഗതി കൂടിയാണിതെന്നുംRead More →



