രാജ്യത്തെ ജി.എസ്.ടി വരുമാനത്തിൽ വീണ്ടും വർധന
ന്യൂഡൽഹി: രാജ്യത്തെ ജി.എസ്.ടി വരുമാനത്തിൽ വീണ്ടും വർധന. 13 ശതമാനം വർധനയാണ് കഴിഞ്ഞ വർഷവുമായി താരതമ്യം ചെയ്യുമ്പോൾ രേഖപ്പെടുത്തിയത്. 1.72 ലക്ഷം കോടിയാണ് ഒക്ടോബറിൽ ജി.എസ്.ടിയായി പിരിച്ചെടുത്തതെന്ന് ധനമന്ത്രാലയം അറിയിച്ചു. ഈ വർഷം ഏപ്രിലിന് ശേഷം ഇതാദ്യമായാണ് ജി.എസ്.ടി പിരിവ് ചരിത്രത്തിലെ ഏറ്റവും വലിയ ഉയർച്ച രേഖപ്പെടുത്തുന്നത്. ഏപ്രിലിൽ 1.87 ലക്ഷം കോടിയാണ് ജി.എസ്.ടിയായി പിരിച്ചെടുത്തത്. ചരിത്രത്തിലെ ഏറ്റവും ഉയർന്ന ജി.എസ്.ടി പിരിവ് രേഖപ്പെടുത്തിയത് ഏപ്രിലിലായിരുന്നു. സെപ്റ്റംബറിൽ ജി.എസ്.ടി പിരിവ്Read More →



