ശനിയാഴ്ച പവന് കൂടിയത് 1120 രൂപ
കൊച്ചി: ഇസ്രായേലിനും ഫലസ്തീനുമിടയിൽ ഉടലെടുത്ത യുദ്ധഭീതിയിൽ ആഗോള നിക്ഷേപകർ സ്വർണത്തിലേക്ക് തിരിഞ്ഞതോടെ വില ഗണ്യമായി ഉയരുന്നു. ശനിയാഴ്ച വില ഒറ്റയടിക്ക് ഗ്രാമിന് 140 രൂപയും പവന് 1120 രൂപയും വർധിച്ചു. പവന് ഇന്നലെ വില 44,320 രൂപയാണ്. ഒറ്റയടിക്ക് ഇത്രയും വലിയ വർധന ആദ്യമാണ്. യുദ്ധഭീതി സൃഷ്ടിച്ച ആശങ്കയിൽ നിക്ഷേപത്തിന് ഏറ്റവും സുരക്ഷിതമായി സ്വർണത്തെ കാണുന്നതാണ് വില ഉയരാൻ കാരണമായി പറയുന്നത്. രണ്ടാഴ്ചക്കിടെ സ്വർണവില ഗ്രാമിന് 280 രൂപവരെ കുറഞ്ഞിരുന്നു.Read More →


