ഗെയിലിന്റെ രണ്ടാം പാദ അറ്റാദായം 87 ശതമാനം വർധിച്ചു

2023-24 സാമ്പത്തിക വർഷത്തിന്റെ രണ്ടാം പാദത്തിൽ ഗെയിൽ (ഇന്ത്യ) ഏകീകൃത അറ്റാദായത്തിൽ 87 ശതമാനം വർധന രേഖപ്പെടുത്തി. ഓഹരി വ്യാപാരം രണ്ട് ശതമാനം ഉയർന്നതോടെ വിപണി അനുകൂലമായി പ്രതികരിച്ചു. കഴിഞ്ഞ വർഷത്തെ 1,305 കോടി രൂപയുമായി താരതമ്യം ചെയ്യുമ്പോൾ രാജ്യത്തെ ഏറ്റവും വലിയ ഗ്യാസ് ഡിസ്ട്രിബ്യൂട്ടറിന്റെ ഏകീകൃത അറ്റാദായം രണ്ടാം പാദത്തിൽ 2,442 കോടി രൂപയായിരുന്നു. 2023 ജൂണിൽ അവസാനിച്ച പാദത്തിലെ അറ്റാദായം 1,793 കോടി രൂപയിൽ നിന്ന് 36Read More →

കൺസ്യൂമർ ഉത്പന്ന കമ്പനികളുടെ വിൽപ്പന മന്ദഗതിയിലേക്ക്

കൊച്ചി: അവശ്യസാധനങ്ങളുടെ വിലക്കയറ്റം രൂക്ഷമായതിനാൽ ഉപഭോക്താക്കൾ ചെലവു ചുരുക്കൽ മോഡിലേക്ക് നീങ്ങിയതോടെ കൺസ്യൂമർ ഉത്പന്ന നിർമ്മാണ കമ്പനികൾ വിൽപ്പന മാന്ദ്യം നേരിടുന്നു. ഇതോടൊപ്പം ചെറുകിട, പ്രാദേശിക ബ്രാൻഡുകൾ ശക്തമായ മത്സരം കാഴ്ച വെയ്ക്കുന്നതും വൻകിട കമ്പനികളുടെ വിൽപ്പനയെ ബാധിക്കുന്നു. കഴിഞ്ഞ ദിവസങ്ങളിൽ പ്രവർത്തന ഫലം പ്രഖ്യാപിച്ച മുൻനിര ബഹുരാഷ്ട്ര കമ്പനികളായ ഹിന്ദുസ്ഥാൻ യൂണിലിവർ, കോൾഗേറ്റ് പാമോലിവ്, നെസ്ലെ ഇന്ത്യ എന്നിവയുടെ വിൽപ്പനയിൽ കുറവുണ്ടായി. നടപ്പു സാമ്പത്തിക വർഷത്തിലെ രണ്ടാം പാദത്തിൽRead More →

ലിക്മെഡ്‌സ് ഗ്രൂപ്പിനെ 689 കോടി രൂപയ്ക്ക് സൈഡസ് ലൈഫ് ഏറ്റെടുക്കുന്നു

ഓറൽ ലിക്വിഡ് ഉൽപ്പന്ന കമ്പനിയായ ലിക്മെഡ്‌സിനെ 689 കോടി രൂപയ്ക്ക് ഏറ്റെടുക്കാൻ ബോർഡ് അനുമതി നൽകിയതായി ഇന്ത്യൻ ഫാർമ കമ്പനിയായ സൈഡസ് ലൈഫ് സയൻസ് അറിയിച്ചു. കമ്പനിയുടെ 100 ശതമാനം ഓഹരികളും സൈഡസ് യുകെ ഏറ്റെടുക്കുമെന്ന് കമ്പനി ഒക്ടോബർ 31ന് എക്സ്ചേഞ്ചുകളെ അറിയിച്ചു. നിർവ്വഹണ തീയതി മുതൽ 10 പ്രവൃത്തി ദിവസങ്ങൾക്കുള്ളിൽ ഏറ്റെടുക്കൽ പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നു. ലിക്മെഡ്‌സ് ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനമായ LM മാനുഫാക്‌ചറിംഗ് ലിമിറ്റഡിന് (LMML), യുകെയിലെ വീഡണിലെRead More →

നാനോ ഫാക്ടറി അടച്ചുപൂട്ടൽ: പശ്ചിമബംഗാൾ സർക്കാർ ടാറ്റക്ക് 765.78 കോടി നഷ്ടപരിഹാരം നൽകണം

കൊൽക്കത്ത: സിംഗൂരിലെ നാനോ കാർ നിർമാണ ഫാക്ടറി പൊതുജനപ്രക്ഷോഭത്തെ തുടർന്ന് അടച്ചുപൂട്ടേണ്ടിവന്നതിന് ടാറ്റ കമ്പനിക്ക് പശ്ചിമബംഗാൾ സർക്കാർ 765.78 കോടി രൂപ നഷ്ടപരിഹാരം നൽകണമെന്ന് ആർബിട്രൽ ട്രൈബ്യൂണലിന്റെ വിധി. 2016 സെപ്റ്റംബർ മുതൽ 11 ശതമാനം പിഴപ്പലിശയും നിയമനടപടികൾക്കുള്ള ചെലവായി ഒരുകോടി രൂപയും നൽകണമെന്നും മൂന്നംഗ ട്രൈബ്യൂണൽ വിധിച്ചതായി നാഷനൽ സ്റ്റോക്ക് എക്സ്ചേഞ്ചിന് നൽകിയ കത്തിൽ ടാറ്റാ മോട്ടോഴ്സ് അറിയിച്ചു. ബംഗാളിൽ ഇടതുഭരണം നടക്കുമ്പോഴാണ് സിംഗൂരിൽ 997 ഏക്കർ ഭൂമിRead More →

ടിവിഎസ് ക്രെഡിറ്റ് സെപ്റ്റംബർ പാദത്തിൽ 134 കോടി രൂപ അറ്റാദായം രേഖപ്പെടുത്തി

ബെംഗളൂരു: ഇരുചക്ര വാഹനങ്ങൾക്കും, കാറുകൾക്കുമായി വായ്പ നൽകുന്ന ബാങ്കിംഗ് ഇതര ധനകാര്യ കമ്പനിയായ ടിവിഎസ് ക്രെഡിറ്റ് സർവീസസ് ലിമിറ്റഡിന്റെ അറ്റാദായം 40 ശതമാനം വർധിച്ച് 134 കോടി രൂപയായി. ഈ സാമ്പത്തിക വർഷത്തിന്റെ രണ്ടാം പാദത്തിൽ മൊത്തം വരുമാനം 46 ശതമാനം വർധിച്ച് 1,399 കോടി രൂപയായി ഉയർന്നു. കമ്പനിയുടെ മാനേജ്മെന്റിന് കീഴിലുള്ള ആസ്തി 2023 മാർച്ചിലെ ₹20,602 കോടിയിൽ നിന്ന് 2023 സെപ്തംബർ വരെ 14 ശതമാനം വർധിച്ച്Read More →