രാജ്യത്ത് 56 ജില്ലകളിൽ കൂടി സ്വർണത്തിന്റെ നിർബന്ധിത ഹാൾമാർക്കിങ്

ന്യൂഡൽഹി: സ്വർണത്തിന്റെ നിർബന്ധിത ഹാൾമാർക്കിങ് (എച്ച്‍യുഐഡി) നടപ്പാക്കിയ പുതിയ 56 ജില്ലകളിൽ ഇടുക്കി ഉൾപ്പെട്ടില്ല. കേരളത്തിൽ ഇടുക്കിയൊഴികെ എല്ലാ ജില്ലകളിലും ഹാൾമാർക്കിങ് നിലവിൽ നിർബന്ധമാണ്. രാജ്യത്തെ ഏകദേശം 100 ശതമാനത്തിനടുത്ത് സ്വർണ വിൽപന നടക്കുന്ന 339 ജില്ലകളിലാണ് എച്ച്‍യുഐഡി ആദ്യഘട്ടത്തിൽ നടപ്പാക്കിയത്. പുതിയ ജില്ലകൾ കൂടി ഉൾപ്പെടുത്തിയതോടെ ഹാൾമാർക്കിങ് നിർബന്ധമായ ജില്ലകൾ 395 ആയി. 2021 ജൂലൈയിലാണ് എച്ച്‍യുഐഡി നടപ്പാക്കിയത്. ഹാൾമാർക്ക് ചെയ്‌തിരിക്കുന്ന ഓരോ ആഭരണത്തിലും അടയാളപ്പെടുത്തുന്ന 6 അക്കRead More →

ടാറ്റാ പവര്‍ 2024 സാമ്പത്തിക വര്‍ഷം  ഏഴായിരം ചാര്‍ജിങ് പോയിന്‍റുകള്‍ സ്ഥാപിക്കും

കൊച്ചി:   രാജ്യത്തെ വൈദ്യുത വാഹന മേഖലയെ ശക്തമാക്കാനുള്ള നീക്കങ്ങളുടെ ഭാഗമായി ടാറ്റാ പവര്‍ 2024 സാമ്പത്തിക വര്‍ഷത്തില്‍ ഏഴായിരത്തോളം ചാര്‍ജിങ് പോയിന്‍റുകള്‍ സ്ഥാപിക്കും. 2028 സാമ്പത്തിക വര്‍ഷത്തോടെ 25,000 ചാര്‍ജിങ് പോയിന്‍റുകളും സ്ഥാപിക്കും. 2070-ഓടെ നെറ്റ് സീറോ എന്ന നില കൈവരിക്കാനുള്ള ഇന്ത്യയുടെ നീക്കങ്ങളില്‍ വൈദ്യത വാഹനങ്ങള്‍ക്കുള്ള നിര്‍ണായക പങ്കു കണക്കിലെടുത്തു കൂടിയാണ് ഈ നീക്കം.  വൈദ്യുത വാഹനങ്ങള്‍ കൂടുതലായി സ്വീകരിക്കപ്പെടാന്‍ ചാര്‍ജിങ് സംവിധാനങ്ങള്‍ വിപുലമാകേണ്ടത് അനിവാര്യമാണ്.  ടാറ്റാ പവറിന്‍റെ ഈസി പവര്‍ വാഹന ചാര്‍ജിങ് സംവിധാനങ്ങള്‍ ശക്തമാക്കുന്നതില്‍ വലിയ പങ്കു വഹിക്കുന്നുണ്ട്.Read More →

മൈ​​​ജി ഓ​​​ണം മാ​​​സ് ഓ​​​ണം നാ​ളെ സ​മാ​പി​ക്കും

കൊ​​​ച്ചി: മൈ​​​ജി ഓ​​​ണം മാ​​​സ് ഓ​​​ണം ഓ​​​ഫ​​​ർ ഞാ​യ​റാ​ഴ്ച ​അ​​​വ​​​സാ​​​നി​​​ക്കും. ഓ​​​ണ​​​ക്കാ​​​ല​​​യ​​​ള​​​വി​​​ൽ പ​​​ർ​​​ച്ചേ​​​സ് ചെ​​​യ്യു​​​ന്ന എ​​​ല്ലാ​​​വ​​​ർ​​​ക്കും കാ​​​ത്തി​​​രി​​​പ്പി​​​ല്ലാ​​​തെ സ​​​മ്മാ​​​ന​​​ങ്ങ​​​ളും ഡി​​​സ്കൗ​​​ണ്ടും ഉ​​​റ​​​പ്പാ​​​ക്കാ​​​ൻ ക​​​ഴി​​​ഞ്ഞു എ​​​ന്ന​​താ​​​യി​​​രു​​​ന്നു ഈ ​​​ഓ​​​ഫ​​​റി​​​ന്റെ ഏ​​​റ്റ​​​വും വ​​​ലി​​​യ ആ​​​ക​​​ർ​​​ഷ​​​ണം. ഇ​​​തി​​​നാ​​​യി 10 കോ​​​ടി രൂ​​​പ​​​യു​​​ടെ സ​​​മ്മാ​​​ന​​​ങ്ങ​​​ളും ഡി​​​സ്കൗ​​ണ്ടു​​​ക​​​ളു​​​മാ​​​ണ് മൈ​​​ജി ഒ​​​രു​​​ക്കി​​​യ​​​ത്. കേ​​​ര​​​ള​​​ത്തി​​​ലു​​​ട​​​നീ​​​ള​​​മു​​​ള്ള 100ൽ​​പ​​​രം ഷോ​​​റൂ​​​മു​​​ക​​​ളി​​​ലേ​​​ക്ക് ക​​​മ്പ​​​നി​​​ക​​​ളി​​​ൽ​​നി​​​ന്ന് നേ​​​രി​​​ട്ട് ബ​​​ൾ​​​ക്ക് പ​​​ർ​​ച്ചേ​​സ് ചെ​​​യ്യു​​​ന്ന​​​തി​​​നാ​​​ൽ മ​​​റ്റാ​​​ർ​​​ക്കും ന​​​ൽ​​​കാ​​​നാ​​​വാ​​​ത്ത വി​​​ല​​​ക്കു​​​റ​​​വാ​​​ണ് മൈ​​​ജി ന​​​ൽ​​​കു​​​ന്ന​​​ത്. എ​ൽ.​ഇ.​ഡി ടി.​​​വി​​​ക​​​ൾ വെ​​​റും 5,990 രൂ​​​പ മു​​​ത​​​ൽRead More →

എസ്.എം.എസ് അലർട്ടിന്​ ചാർജ്​: ബാങ്കുകളോട്​ വിശദീകരണം തേടി ​ഹൈകോടതി

കൊച്ചി: ഇടപാടുകാർക്ക് എസ്.എം.എസ് അലർട്ട് നൽകുന്നതിന്​ ബാങ്കുകൾ ചാർജ്​ ഈടാക്കുന്നത്​ എന്ത്​ അടിസ്ഥാനത്തിലെന്ന്​ ​ഹൈകോടതി. പ്രതിമാസം നിശ്ചയിച്ച നിരക്കിലാണോ അതോ യഥാർഥ ഉപയോഗത്തിന്‍റെ അടിസ്ഥാനത്തിലാണോ ചാർജ് ഈടാക്കുന്നതെന്ന് അറിയിക്കാൻ ഹൈകോടതി ബാങ്കുകൾക്ക്​ നിർദേശം നൽകി. ബാങ്കുകൾക്ക്​ നൽകിയ നിർദേശത്തിന്‍റെ വിശദാംശങ്ങൾ അറിയിക്കണമെന്നും എസ്.എം.എസ് അലർട്ടിന്​ ബാങ്കുകൾ ഈടാക്കിയ ചാർജിന്‍റെ വിശദാംശങ്ങൾ സമാഹരിക്കണമെന്നും റിസർവ് ബാങ്കിനോട്​ ചീഫ് ജസ്റ്റിസ് എ.ജെ. ദേശായി, ജസ്റ്റിസ് വി.ജി. അരുൺ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച്​ നിർദേശിച്ചു.Read More →

റെക്കോർഡ് തകർച്ചയിൽ നിന്നും തിരികെ കയറി രൂപ

ന്യൂഡൽഹി: ഡോളറിനെതിരെ റെക്കോർഡ് തകർച്ച നേരിട്ട് രൂപ ആർ.ബി.ഐ ഇടപെടലിൽ നേട്ടത്തോടെ വ്യാപാരം അവസാനിപ്പിച്ചു. ഡോളറിനെതിരെ 82.94ലാണ് രൂപ വെള്ളിയാഴ്ച വ്യാപാരം അവസാനിപ്പിച്ചത്. കഴിഞ്ഞ ദിവസം റെക്കോർഡ് തകർച്ചയായ 83.21ലായിരുന്നു രൂപ ക്ലോസ് ചെയ്തത്. വെളളിയാഴ്ച 83.15ലായിരുന്നു രൂപയുടെ വ്യാപാരം തുടങ്ങിയത്. പിന്നീട് രൂപ വീണ്ടും നില മെച്ചപ്പെടുത്തുകയായിരുന്നു. പൊതുമേഖല ബാങ്കുകൾ ആർ.ബി.ഐ നിർദേശപ്രകാരം ഡോളർ വിറ്റഴിച്ചതാണ് രൂപക്ക് കരുത്തായതെന്ന് മണികൺട്രോൾ റിപ്പോർട്ട് ചെയ്തു. ഇതിനൊപ്പം ഇന്ത്യൻ ഓഹരി വിപണികൾRead More →