എം.ഇ മീരാൻ ഇന്നവേഷൻ കേന്ദ്രം കൊച്ചിയിൽ
കൊച്ചി: ഭക്ഷ്യവിഭവങ്ങളിലും കറിപ്പൊടികളിലും നൂതന സാങ്കേതികവിദ്യകളും നിർമാണ പ്രക്രിയകളും കൊണ്ടുവരാനായി ഈസ്റ്റേൺ കോണ്ടിമെന്റ്സ് കൊച്ചിയിൽ എം.ഇ.മീരാൻ ഇന്നവേഷൻ സെന്റർ സ്ഥാപിച്ചു. ഈസ്റ്റേണിന്റെ ഉടമകളായ നോർവെയിലെ ഓർക്‌ല ചെയർമാൻ സ്റ്റെയിൻ എറിക് ഹാഗനും മീരാൻ ഗ്രൂപ്പ് ചെയർപഴ്സൺ നഫീസ മീരാനും ചേർന്ന് ഉദ്ഘാടനം ചെയ്തു. കേരളത്തിന്റെ പരമ്പരാഗത പാചകരീതികളും ആധുനിക പാചകവും സമ്മേളിക്കുന്ന ഗവേഷണ കേന്ദ്രമാണിത്. ആദ്യ ഘട്ടമായി 10 കോടി മുതൽമുടക്കിൽ മികവിന്റെ കേന്ദ്രവും ഗവേഷണ സൗകര്യവും ലാബുകളും ഇവിടെയുണ്ട്.Read More →





