എം.ഇ മീരാൻ ഇന്നവേഷൻ കേന്ദ്രം കൊച്ചിയിൽ

എം.ഇ മീരാൻ ഇന്നവേഷൻ കേന്ദ്രം കൊച്ചിയിൽ

Spread the News
എം.ഇ മീരാൻ ഇന്നവേഷൻ കേന്ദ്രം കൊച്ചിയിൽ

കൊച്ചി: ഭക്ഷ്യവിഭവങ്ങളിലും കറിപ്പൊടികളിലും നൂതന സാങ്കേതികവിദ്യകളും നിർമാണ പ്രക്രിയകളും കൊണ്ടുവരാനായി ഈസ്റ്റേൺ കോണ്ടിമെന്റ്സ് കൊച്ചിയിൽ എം.ഇ.മീരാൻ ഇന്നവേഷൻ സെന്റർ സ്ഥാപിച്ചു.

ഈസ്റ്റേണിന്റെ ഉടമകളായ നോർവെയിലെ ഓർക്‌ല ചെയർമാൻ സ്റ്റെയിൻ എറിക് ഹാഗനും മീരാൻ ഗ്രൂപ്പ് ചെയർപഴ്സൺ നഫീസ മീരാനും ചേർന്ന് ഉദ്ഘാടനം ചെയ്തു.

കേരളത്തിന്റെ പരമ്പരാഗത പാചകരീതികളും ആധുനിക പാചകവും സമ്മേളിക്കുന്ന ഗവേഷണ കേന്ദ്രമാണിത്. ആദ്യ ഘട്ടമായി 10 കോടി മുതൽമുടക്കിൽ മികവിന്റെ കേന്ദ്രവും ഗവേഷണ സൗകര്യവും ലാബുകളും ഇവിടെയുണ്ട്.

പാചകക്കുറിപ്പുകളിലും ഗവേഷണം നടത്തി പുതിയ വിഭവങ്ങൾ അവതരിപ്പിക്കും. ഉൽപാദന രീതികളുടെ പരിഷ്ക്കരണവും ഇവിടെ നടത്തുമെന്ന് ഓർക്‌ല ഇന്ത്യ മേധാവി സഞ്ജയ് ശർമ അറിയിച്ചു.

ഓർക്‌ലയുടെ ആഗോള ബിസിനസിന്റെ 18% ഇന്ത്യയിലാണ്. പാക്കിങ്ങിനും മറ്റുമുള്ള പ്ലാസ്റ്റിക് വസ്തുക്കളുടെ പുനരുപയോഗ കേന്ദ്രവും സ്ഥാപിക്കുകയാണെന്ന് ഈസ്റ്റേൺ കോണ്ടിമെന്റ്സ് സിഇഒ നവാസ് മീരാൻ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *