ആർപി ഗ്രൂപ്പിന് മികച്ച ബിസിനസ്സ് പങ്കാളിക്കുള്ള അവാർഡ്

മനാമ: സാംസങ് എഞ്ചിനീയറിങ്ങിന്റെ ആഗോളതലത്തിൽ മികച്ച ബിസിനസ് പങ്കാളിക്കുള്ള അവാർഡ് രണ്ടാം തവണയും ആർപി ഗ്രൂപ്പിന്റെ കൺസ്ട്രക്ഷൻ ബിസിനസ് കൂട്ടായ്മയായ എൻഎസ്എച്ചിന് ലഭിച്ചു. സാംസങ് എഞ്ചിനീയറിങ്ങിന്റെ 53–ാം സ്ഥാപക ദിനത്തോടനുബന്ധിച്ചാണ് അവാർഡ് പ്രഖ്യാപിച്ചത്. പ്രവർത്തന മികവ്, മികച്ച സുരക്ഷയും ഗുണനിലവാരവുമുറപ്പുവരുത്തി പദ്ധതികൾ സമയബന്ധിതമായി പൂർത്തീകരിക്കുന്നതിലുള്ള ശ്രദ്ധ എന്നീ ഘടകങ്ങൾ കണക്കിലെടുത്താണ് എൻഎസ്എച്ചിനെ അവാർഡിനായി തെരഞ്ഞെടുത്തത്. ദക്ഷിണ കൊറിയയിലെ സോളിൽ സാംസങ്ങിന്റെ 53-ാമത് സ്ഥാപക ദിനത്തോടനുബന്ധിച്ച് നടന്ന ചടങ്ങിൽ ആർപി ഗ്രൂപ്പ്Read More →

കൊച്ചി: രാജ്യത്ത് ബാങ്കിങ് സേവനങ്ങള്‍ എത്തിയിട്ടില്ലാത്തതും വേണ്ടത്ര ലഭ്യമല്ലാത്തതുമായ പ്രത്യേകിച്ച് ഗ്രാമീണ, അര്‍ദ്ധനഗര മേഖലകളില്‍ സേവനം ലഭ്യമാക്കുന്നതില്‍ ശ്രദ്ധകേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഫിന്‍കെയര്‍ സ്മോള്‍ ഫിനാന്‍സ് ബാങ്ക് ലിമിറ്റഡ് പ്രാഥമിക ഓഹരി വില്‍പനയ്ക്ക് (ഐപിഒ) അനുമതി തേടി സെബിയ്ക്ക് കരടുരേഖ (ഡിആര്‍എച്ച്പി) സമര്‍പ്പിച്ചു. പത്ത് രൂപ മുഖവിലയുള്ള 625 കോടി രൂപയുടെ പുതിയ ഇക്വിറ്റി ഓഹരികളും 17,000,000 ഇക്വിറ്റി ഓഹരികളുടെ ഓഫര്‍ ഫോര്‍ സെയിലുമാണ് ഐപിഒയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.Read More →

ഇന്ത്യയിലെ വൈദ്യുത കാർ വിൽപനയിൽ ടാറ്റ ഒന്നാമത്

മുംബൈ: ഇന്ത്യന്‍ വിപണിയില്‍ ഒരു മാസം ഏറ്റവും കൂടുതല്‍ വൈദ്യുത കാറുകള്‍ വില്‍ക്കുന്ന കമ്പനിയെന്ന സ്ഥാനം നിലനിര്‍ത്തി ടാറ്റ മോട്ടോഴ്‌സ്. ഏപ്രിലില്‍ 6,516 വൈദ്യുത കാറുകളാണ് ടാറ്റ ഇന്ത്യയില്‍ വിറ്റത്. ഇന്ത്യയില്‍ ആദ്യമായാണ് ഒരു കമ്പനി ഇത്രയേറെ വൈദ്യുത കാറുകള്‍ വില്‍ക്കുന്നത്. എംജി, ഹ്യുണ്ടേയ് എന്നിങ്ങനെയുള്ള എതിരാളികളേക്കാള്‍ വൈദ്യുത കാര്‍ വില്‍പനയില്‍ ഏറെ മുന്നിലാണ് ടാറ്റ മോട്ടോഴ്‌സ്. ടിയാഗോ ഇവി, ടിഗോര്‍ ഇവി, നെക്‌സണ്‍ ഇവി എന്നീ മോഡലുകളാണ് ടാറ്റയുടെRead More →

ഇന്ത്യന്‍ വംശജനായ അജയ് ബാംഗ അടുത്ത ലോകബാങ്ക് പ്രസിഡന്‍റ്

വാഷിംഗ്‌ടൺ: ഇന്ത്യൻ വംശജനും മുൻ മാസ്റ്റർകാർഡ് സിഇഒ അജയ് ബാംഗയെ ലോക ബാങ്കിന്‍റെ അടുത്ത പ്രസിഡന്റായി തിരഞ്ഞെടുത്തു. ലോക ബാങ്ക് അധികൃതരാണ് ഇക്കാര്യം അറിയിച്ചത്. അടുത്ത മാസം രണ്ടിന് അജയ് ബാംഗ ലോകബാങ്ക് പ്രസിഡന്‍റായി ചുമതലയേല്‍ക്കും. അമേരിക്കയുടെ നോമിനിയായാണ് ബാംഗ സ്ഥാനത്തെത്തുന്നത്. അടുത്ത അഞ്ച് വര്‍ഷത്തേക്കാണ് നിയമനം. അജയ് ബാംഗയോടൊപ്പം പ്രവർത്തിച്ച് മുന്നോട്ടുപോകുമെന്ന് ലോക ബാങ്ക് ബോർഡ് അറിയിച്ചത്. 25 അംഗ എക്സിക്യുട്ടീവ് ബോർഡ് വോട്ടെടുപ്പിലൂടെയാണ് അജയ് ബാംഗയെ അടുത്തRead More →

അറ്റാദായം 58 ശതമാനം വര്‍ധിപ്പിച്ച് ഗോദ്റേജ് പ്രോപ്പര്‍ട്ടീസ്

ന്യൂഡല്‍ഹി: ഗോദ്‌റെജ് ഇന്‍ഡസ്ട്രീസിന്റെ റിയല്‍ എസ്റ്റേറ്റ് വിഭാഗമായ ഗോദ്‌റെജ് പ്രോപ്പര്‍ട്ടീസ് നാലാംപാദ ഫലങ്ങള്‍ പ്രഖ്യാപിച്ചു. അറ്റാദായം 58 ശതമാനം ഉയര്‍ത്തി 412 കോടി രൂപയാക്കിയ കമ്പനി 1838.82 കോടി രൂപയുടെ വരുമാനവും നേടിയിട്ടുണ്ട്. മുന്‍ സാമ്പത്തികവര്‍ഷത്തിലെ സമാന പാദത്തില്‍ വരുമാനം 1522.57 കോടി രൂപയായിരുന്നു. സാമ്പത്തിക വര്‍ഷത്തെ മുഴുവന്‍ കണക്കെടുത്താല്‍ അറ്റാദായം 571.39 കോടി രൂപയും വരുമാനം 3039 കോടി രൂപയുമാണ്. മുന്‍വര്‍ഷത്തില്‍ ഇത് യഥാക്രമം 352.37 കോടി രൂപയുംRead More →