ആർപി ഗ്രൂപ്പിന് മികച്ച ബിസിനസ്സ് പങ്കാളിക്കുള്ള അവാർഡ്

ആർപി ഗ്രൂപ്പിന് മികച്ച ബിസിനസ്സ് പങ്കാളിക്കുള്ള അവാർഡ്

Spread the News

മനാമ: സാംസങ് എഞ്ചിനീയറിങ്ങിന്റെ ആഗോളതലത്തിൽ മികച്ച ബിസിനസ് പങ്കാളിക്കുള്ള അവാർഡ് രണ്ടാം തവണയും ആർപി ഗ്രൂപ്പിന്റെ കൺസ്ട്രക്ഷൻ ബിസിനസ് കൂട്ടായ്മയായ എൻഎസ്എച്ചിന് ലഭിച്ചു.

സാംസങ് എഞ്ചിനീയറിങ്ങിന്റെ 53–ാം സ്ഥാപക ദിനത്തോടനുബന്ധിച്ചാണ് അവാർഡ് പ്രഖ്യാപിച്ചത്. പ്രവർത്തന മികവ്, മികച്ച സുരക്ഷയും ഗുണനിലവാരവുമുറപ്പുവരുത്തി പദ്ധതികൾ സമയബന്ധിതമായി പൂർത്തീകരിക്കുന്നതിലുള്ള ശ്രദ്ധ എന്നീ ഘടകങ്ങൾ കണക്കിലെടുത്താണ് എൻഎസ്എച്ചിനെ അവാർഡിനായി തെരഞ്ഞെടുത്തത്.

ദക്ഷിണ കൊറിയയിലെ സോളിൽ സാംസങ്ങിന്റെ 53-ാമത് സ്ഥാപക ദിനത്തോടനുബന്ധിച്ച് നടന്ന ചടങ്ങിൽ ആർപി ഗ്രൂപ്പ് ചെയർമാൻ ഡോ. രവി പിള്ളയെ സാംസങ് പ്രസിഡന്റും സിഇഒയുമായ ഹോങ് നാംകൂങ് ആദരിച്ചു.

കമ്പനിയുടെ വളർച്ചയ്ക്കു നൽകിയ സംഭാവനകൾക്കുള്ള അംഗീകാരമാണ് ആദരവെന്ന് സാംസങ് അറിയിച്ചു. സാംസങ്ങിന്റെ ലോകമെമ്പാടുമുള്ള ഉന്നതതല എക്‌സിക്യൂട്ടീവുകളും തെരഞ്ഞെടുത്ത ബിസിനസ് പങ്കാളികളും ചടങ്ങിൽ പങ്കെടുത്തു. ആർപി ഗ്രൂപ്പ് വൈസ് ചെയർമാൻ ഗണേഷ് രവി പിള്ളയും ചടങ്ങിൽ സന്നിഹിതനായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *