അറ്റാദായം ഇരട്ടിയാക്കി അദാനി എന്റര്‍പ്രൈസസ്, വരുമാനമുയര്‍ന്നത് 26 ശതമാനം

ന്യൂഡല്‍ഹി: അദാനി ഗ്രൂപ്പ് പതാകവാഹക കമ്പനി, അദാനി എന്റര്‍പ്രൈസസ് നാലാംപാദ അറ്റാദായം ഇരട്ടിയാക്കി വര്‍ദ്ധിപ്പിച്ചു. 722 കോടി രൂപയാണ് മാര്‍ച്ചിലവസാനിച്ച പാദത്തില്‍ കമ്പനി രേഖപ്പെടുത്തിയ അറ്റാദായം. വരുമാനം 26 ശതമാനം കൂടി 31346.05 കോടി രൂപയായി. 1.20 രൂപയുടെ ലാഭവിഹിതം നല്‍കാനും കമ്പനി തയ്യാറായിട്ടുണ്ട്. 2023 സാമ്പത്തികവര്‍ഷത്തിലെ അറ്റാദായം 2472.94 കോടി രൂപയാണ്. വരുമാനം 97 ശതമാനം ഉയര്‍ന്ന് 1.37 കോടി രൂപ. മാര്‍ച്ച് അവസാനത്തില്‍ കമ്പനിയുടെ കടം 38320Read More →

മുംബൈ: ബെഞ്ച്മാര്‍ക്ക് സൂചികകള്‍ വ്യാഴാഴ്ച 1 ശതമാനത്തിനടുത്ത് നേട്ടമുണ്ടാക്കി. സെന്‍സെക്‌സ് 0.91 ശതമാനം അഥവാ 555.95 പോയിന്റുയര്‍ന്ന് 61749.25 ലെവലിലും നിഫ്റ്റി 0.92 ശതമാനം അഥവാ 165.95 പോയിന്റുയര്‍ന്ന് 18255.80 ലെവലിലുമാണ് ക്ലോസ് ചെയ്തത്. അദാനി എന്റര്‍പ്രൈസസ്,ബജാജ് ഫിനാന്‍സ്,എച്ച്ഡിഎഫ്‌സി,എസ്ബിഐ ലൈഫ്,എച്ച്ഡിഎഫ്‌സി ബാങ്ക്,ബിപിസിഎല്‍,ബജാജ് ഫിന്‍സര്‍വ്,ഏഷ്യന്‍പെയിന്റ്‌സ്,എസ്ബിഐ,അദാനി പോര്‍ട്ട്‌സ്,എച്ച്ഡിഎഫ്‌സി ലൈഫ്, സിപ്ല, ഭാരതി എയര്‍ടെല്‍,ഗ്രാസിം,ടിസിഎസ്,ബ്രിട്ടാനിയ,ടാറ്റ സ്റ്റീല്‍,സണ്‍ഫാര്‍മ,റിലയന്‍സ് എന്നിവയാണ് നേട്ടത്തില്‍ മുന്നില്‍. ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്,യുപിഎല്‍,നെസ്ലെ ഇന്ത്യ,പവര്‍ഗ്രിഡ്,ഐടിസി,ടാറ്റ കണ്‍സ്യൂമര്‍,ടാറ്റ മോട്ടോഴ്‌സ്,വിപ്രോ,മഹീന്ദ്ര ആന്റ് മഹീന്ദ്ര,ഐഷര്‍ മോട്ടോഴ്‌സ് തിരിച്ചടി നേരിട്ടു.Read More →

അറ്റാദായം 292 കോടി രൂപയായി കുറഞ്ഞു, തിരിച്ചടിയേറ്റ് ഡാബര്‍ ഓഹരി

ന്യൂഡല്‍ഹി: ആഭ്യന്തര എഫ്എംസിജി പ്രമുഖരായ ഡാബര്‍ ഇന്ത്യ നാലാംപാദ ഫലങ്ങള്‍ പ്രഖ്യാപിച്ചു. 292.7 കോടി രൂപയാണ് കമ്പനി രേഖപ്പെടുത്തിയ അറ്റാദായം. മുന്‍വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് 0.5 ശതമാനം കുറവ്. വരുമാനം 6.4 ശതമാനം വര്‍ധിച്ച് 2,677.8 കോടി രൂപയായിട്ടുണ്ട്. 2023 സാമ്പത്തിക വര്‍ഷത്തില്‍, ഡാബര്‍ ഇന്ത്യയുടെ ഏകീകൃത വരുമാനം 11,000 കോടി രൂപ കടന്ന് 11,529.9 കോടി രൂപയായി. എബിറ്റ 9.6 ശതമാനം ഇടിഞ്ഞ് 410 കോടി രൂപയായപ്പോള്‍Read More →

ന്യൂഡല്‍ഹി: മികച്ച നാലാം പാദ പ്രവര്‍ത്തനഫലമാണ് ഹൗസിംഗ് ഡവലപ്മെന്റ് ഫിനാന്‍സ് കോര്‍പറേഷന്‍ ലിമിറ്റഡ് (എച്ച്ഡിഎഫ്സി) പുറത്തുവിട്ടത്. 4,425.50 കോടി രൂപയാണ് കമ്പനി രേഖപ്പെടുത്തിയ അറ്റാദായം. മുന്‍വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് 19.59 ശതമാനം വര്‍ദ്ധനവ്. രാജ്യത്തെ ഏറ്റവും വലിയ ഭവന വായ്പാ കമ്പനിയുടെ അറ്റപലിശ വരുമാനം 16 ശതമാനം ഉയര്‍ന്ന് 5,321 കോടി രൂപയായി. അറ്റാദായത്തില്‍ 4 ശതമാനം വര്‍ധനവ് മാത്രമാണ് പ്രതീക്ഷിച്ചിരുന്നത്. അറ്റ പലിശ വരുമാനം 5 ശതമാനമുയര്‍ന്ന്Read More →

കോഗ്നിസന്റ് 3500 ജീവനക്കാരെ പിരിച്ചുവിടുന്നു

മുംബൈ: ടെക് കമ്പനിയായ കോഗ്‌നിസന്റ് 3,500 ജീവനക്കാരെ ഉടന്‍ പിരിച്ചുവിട്ടേയ്ക്കും. ചെലവ് കുറയ്ക്കുന്നതിന്റെ ഭാഗമായി ആയിരക്കണക്കിന് ജീവനക്കാരെ പിരിച്ചുവിടുമെന്ന് കമ്പനി സിഇഒ രവി കുമാര്‍ മണികണ്ട്രോളിനോട് പറഞ്ഞു. 11 ദശലക്ഷം ചതുരശ്ര അടി ഓഫീസ് സ്ഥലവും ഉപേക്ഷിക്കും. തീരുമാനം എത്ര ഇന്ത്യയ്ക്കാരെ ബാധിക്കുമെന്ന് വ്യക്തമല്ല. ആക്‌സെഞ്ചര്‍, ഇന്‍ഫോസിസ്, ടിസിഎസ് എന്നിവയില്‍ നിന്ന് വലിയ മത്സരം നേരിടുകയാണ് കമ്പനി.ഒരു അമേരിക്കന്‍ കമ്പനിയായ കോഗ്നിസന്റിന്റെ പ്രവര്‍ത്തനങ്ങളേറെയും ഇന്ത്യ കേന്ദ്രീകരിച്ചാണ്. ഇതോടെ വന്‍ പിരിച്ചുവിടലുകള്‍Read More →