ചാര്‍ജ് കുറച്ച് മ്യൂച്ചല്‍ ഫണ്ട് ജനപ്രിയമാക്കുന്നു

നിലവില്‍ പരമാവധി 2.5ശതമാനമാണ് ചാര്‍ജിനത്തില്‍ ഈടാക്കുന്നത് ഇത് 1.5ശതമാനംവരെ കുറയ്ക്കുന്നതിനെക്കുറിച്ചാണ് ആലോചിക്കുന്നത്. മ്യൂച്വല്‍ ഫണ്ടില്‍ നിക്ഷേപിക്കുന്നവരില്‍നിന്ന് ചാര്‍ജ് ഇനത്തില്‍ ഈടാക്കുന്ന തുകയില്‍ വന്‍തോതില്‍ കുറവ് വരുത്തിയേക്കും. സെക്യൂരിറ്റീസ് ആന്റ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി)മ്യൂച്വല്‍ ഫണ്ട് ആ്ഡൈ്വസറി കമ്മിയെ ഇതിനായി ചുമതലപ്പെടുത്തി. കൈകാര്യം ചെയ്യുന്ന ആസ്തിക്കനുസരിച്ചാകും ഈടാക്കാവുന്ന ചാര്‍ജുകള്‍ നിശ്ചയിക്കുക. നിലവില്‍ വിവിധ ചാര്‍ജിനത്തില്‍ പരമാവധി 2.50 ശതമാനംവരെയാണ് വാര്‍ഷിക നിരക്കില്‍ ഈടാക്കുന്നത്. ഇത് 2.25ശതമാനത്തിലേയ്ക്ക് കുറച്ചേക്കും. അതേസമയം,Read More →

സൗദി ആരോഗ്യ ഇന്‍ഷുറന്‍സ് നിര്‍ബന്ധമാക്കുന്നു

റിയാദ്: സൗദിയില്‍ എത്തുന്ന ഉംറ തീര്‍ഥാടകര്‍ക്കും ഗാര്‍ഹിക തൊഴിലാളികള്‍ക്കും ആരോഗ്യ ഇന്‍ഷുറന്‍സ് നിര്‍ബന്ധമാക്കുമെന്ന് കൗണ്‍സില്‍ ഓഫ് കോഓപ്പറേറ്റീവ് ഹെല്‍ത്ത് ഇന്‍ഷുറന്‍സ് അറിയിച്ചു. സൗദിയിലുളള 20 ലക്ഷം ഗാര്‍ഹിക തൊഴിലാളികള്‍ക്കും ഓരോ വര്‍ഷവും രാജ്യത്തെത്തുന്ന ലക്ഷക്കണക്കിന് തീര്‍ഥാടകര്‍ക്കും ഇന്‍ഷുറന്‍സ് പരിരക്ഷ സഹായകമാവുമെന്നാണ് വിലയിരുത്തപ്പെടുന്നത്. കൗണ്‍സില്‍ ഓഫ് കോഓപ്പറേറ്റീവ് ഹെല്‍ത്ത് ഇന്‍ഷുറന്‍സിന്റെ ദ്വൈവാര്‍ഷിക പ്രവര്‍ത്തന റിപ്പോര്‍ട്ടിലാണ് ഗാര്‍ഹിക തൊഴിലാളികള്‍ക്കും ഉംറ തീര്‍ഥാടകര്‍ക്കും ഇന്‍ഷുറന്‍സ് പോളിസി നിര്‍ബന്ധമാക്കുമെന്ന് പ്രഖ്യാപിച്ചിട്ടുളളത്. രാജ്യത്ത് മുപ്പതു രാജ്യങ്ങളില്‍നിന്നുള്ള ഇരുപതുRead More →

ബെംഗളൂരുവില്‍ സുസുക്കി കാറുകള്‍ നിര്‍മ്മിച്ചു നല്‍കാന്‍ ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോര്‍ ഒരുങ്ങുന്നു

ബെംഗളൂരുവിലെ ശാലയില്‍ സുസുക്കി കാറുകള്‍ നിര്‍മ്മിച്ചു നല്‍കാന്‍ ജാപ്പനീസ് നിര്‍മ്മാതാക്കളായ ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോര്‍(ടി കെ എം) ഒരുങ്ങുന്നു. സുസുക്കിയും ടൊയോട്ടയും പരസ്പര സഹകരണം ശക്തമാക്കുന്നതിന്റെ ഭാഗമായാണു ടി കെ എമ്മിന്റെ ബിദഡി ശാലയില്‍ ലഭ്യമായ അധിക ഉല്‍പ്പാദനശേഷി സുസുക്കി പ്രയോജനപ്പെടുത്തുന്നത്. നിലവില്‍ എന്‍ട്രി ലവല്‍ സെഡാനായ ‘എത്തിയോസും’ ഹാച്ച്ബാക്കായ ‘എത്തിയോസ് ലിവ’യുമാണു ടി കെ എം ബിദഡിയില്‍ നിര്‍മിക്കുന്നത്. ഈ ശാലയില്‍ സുസുക്കിയുടെ കാറുകള്‍ ഉല്‍പ്പാദിപ്പിക്കാനുള്ള സാധ്യതാപഠനം പുരോഗമിക്കുകയാണെന്നാണുRead More →

ഡ്രൈവറില്ലാതെ ഇനി ബി.എം.ഡബ്ല്യൂ നിരത്തിലിറക്കാം

ഡ്രൈവറില്ലാത്ത ബൈക്കുകള്‍ ഇനി മുതല്‍ നിരത്തിലിറങ്ങും. ജര്‍മന്‍ ആഡംബര വാഹന നിര്‍മാതാക്കളായ ബി.എം.ഡബ്ല്യു. ആണ് ആദ്യ ഓട്ടോണമസ് മോട്ടോര്‍സൈക്കിളിന്റെ പ്രോട്ടോ ടൈപ്പ് പുറത്തിറക്കിയിരിക്കുന്നത്. ബി.എം.ഡബ്ല്യു.വിന്റെ ഇരുചക്രവാഹന വിഭാഗമായ ‘ബി.എം.ഡബ്ല്യു. മോട്ടൊറാഡ്’ ആണ് ‘ആര്‍ 1200 ജി.എസ്.’ എന്ന മോട്ടോര്‍സൈക്കിളിന്റെ പ്രോട്ടോടൈപ്പ് ഡ്രൈവറില്ലാതെ റൈഡ് നടത്തുന്ന ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. ഡ്രൈവറില്ലാ കാറുകളിലേക്കുള്ള പ്രയാണം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ തുടങ്ങിക്കഴിഞ്ഞെങ്കിലും ഇരുചക്രവാഹനങ്ങളിലെ പരീക്ഷണം ആദ്യമാണ്. മോട്ടോര്‍സൈക്കിളുകളിലെ സുരക്ഷാ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന്റെയും പോരായ്മകള്‍ പരിഹരിച്ച്Read More →

പ്രോട്ടീന്‍ പ്രദാനം ചെയ്ത് അക്കായി

ഏറ്റവും കൂടുതല്‍ പ്രോട്ടീന്‍ പ്രദാനംചെയ്യുന്ന ഒരു ന്യൂജനറേഷന്‍ പഴവര്‍ഗമാണ് അക്കായി. അരിക്കേസി സസ്യകുടുംബാംഗമായ ഈ ഉഷ്ണമേഖലാ വിള കാഴ്ചയില്‍ കവുങ്ങുപോലെയാണ്. ധാരാളം പോഷകങ്ങള്‍ പഴത്തിലും ഇതിന്റെ മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളിലും അടങ്ങിയിട്ടുണ്ട്. 100 ഗ്രാം പൊടിയില്‍ 533.9 കലോറി ഊര്‍ജം അടങ്ങിയിട്ടുണ്ട്. വിറ്റാമിനുകള്‍, കാത്സ്യം, കാര്‍ബോഹൈഡ്രേറ്റ്, പ്രോട്ടീന്‍ തുടങ്ങി അനേകം പോഷകമൂലകങ്ങളുടെ അമൂല്യ കലവറയാണ് ഈ ഫലം. എല്‍ഡി കൊളസ്‌ട്രോള്‍ കുറയ്ക്കുന്നതിനും ട്യൂമര്‍, കാന്‍സര്‍ എന്നിവ പ്രതിരോധിക്കുന്നതിനും ഇത് സഹായകംതന്നെ. മൂല്യവര്‍ധിതRead More →