അബുദാബിയില്‍ നിന്ന് ഇന്‍ഡിഗോ കൊച്ചിയിലേക്കും കോഴിക്കോട്ടേക്കും സര്‍വ്വീസ് ആരംഭിക്കും

അബുദാബി: പ്രമുഖ സ്വകാര്യ വിമാന കമ്പനികളിലൊന്നായ ഇന്‍ഡിഗോ അടുത്ത മാസം 16 മുതല്‍ അബുദാബിയില്‍ നിന്ന് കൊച്ചിയിലേക്കും കോഴിക്കോട്ടേക്കും സര്‍വീസ് ആരംഭിക്കും. എല്ലാ ദിവസവും പുലര്‍ച്ചെ 4.30ന് അബുദാബിയില്‍ നിന്ന് പുറപ്പെടുന്ന വിമാനം 10.30ന് കൊച്ചിയിലെത്തും. അവിടെ നിന്ന് ഉച്ചയ്ക്ക് 1.30ന് പുറപ്പെട്ട് വൈകീട്ട് 4.30ന് അബുദാബിയിലെത്തും. തുടക്കമെന്ന നിലയില്‍ 372 ദിര്‍ഹം(ഏതാണ്ട് 7336 രൂപ) മുതലാണ് നിരക്ക് ആരംഭിക്കുന്നത്. അബുദാബിയില്‍ നിന്ന് വൈകീട്ട് 5.30 ന് പുറപ്പെടുന്ന വിമാനംRead More →

ജിയോയുമായി മത്സരിക്കാന്‍ എയര്‍ടെല്‍ , 97 രൂപയ്ക്ക് 1.5 ജി.ബി ഡാറ്റയും 350 മിനുട്ട് സൗജന്യകോളും

മുംബൈ: ജിയോയുമായി മത്സരിക്കാന്‍ എയര്‍ടെല്‍ 97 രൂപയുടെ പുതിയ പ്ലാന്‍ അവതരിപ്പിച്ചു. പ്ലാന്‍ പ്രകാരം 350 മിനുട്ട് ലോക്കല്‍, എസ്ടിഡി കോളുകള്‍ വിളിക്കാം. 1.5 ജി.ബി ഡാറ്റയും സൗജന്യമായി ഉപയോഗിക്കാം. 200 എസ്എംഎസും സൗജന്യമാണ്. 28 ദിവസമാണ് പ്ലാനിന്റെ കാലാവധി.എയര്‍ടെലിന്റെ വെബ്‌സൈറ്റോ മൈ എയര്‍ടെല്‍ ആപ്പോ വഴി പ്ലാനില്‍ ചേരാം. ഇതിനുമുമ്പ് 35 രൂപയിലാരംഭിക്കുന്ന മുന്ന് കോമ്പോ റീച്ചാര്‍ജ് പ്ലാനുകള്‍ എയര്‍ടെല്‍ അവതരിപ്പിച്ചിരുന്നു. പഞ്ചാബ്, തമിഴ്‌നാട്, യുപി എന്നിവിടങ്ങളിലാണ് പദ്ധതിRead More →

ഇന്ത്യയിലെ കാര്‍ വില വര്‍ധിപ്പിക്കേണ്ടി വരുമെന്ന് ഹോണ്ട

ഡോളറുമായുള്ള വിനിമയത്തില്‍ രൂപ നേരിടുന്ന തിരിച്ചടി തുടര്‍ന്നാല്‍ ഇന്ത്യയിലെ കാര്‍ വില വര്‍ധിപ്പിക്കേണ്ടി വരുമെന്ന് ജാപ്പനീസ് നിര്‍മാതാക്കളായ ഹോണ്ട കാര്‍സ് ഇന്ത്യ ലിമിറ്റഡ്(എച്ച് സി ഐ എല്‍). ഡോളറുമായുള്ള വിനിമയത്തില്‍ റെക്കോഡ് തകര്‍ച്ചയാണു രൂപ നേടിരുന്നത്. രൂപയുടെ മൂല്യം ബുധനാഴ്ച്ച ഒരു ഡോളറിന് 72.91 രൂപ എന്ന നിലയിലേക്കു വരെ താഴ്ന്നിരുന്നു. എങ്കിലും രൂപ നില മെച്ചപ്പെടുത്തുമെന്ന പ്രതീക്ഷയില്‍ നഷ്ടം ഏറ്റെടുക്കുകയാണെന്നു ഹോണ്ട വിശദീകരിക്കുന്നു. എന്നാല്‍ രൂപയുടെ മൂല്യം 72ലേക്ക്Read More →

വണ്‍പ്ലസ് ടെലിവിഷന്‍ നിര്‍മാണത്തിലേക്ക്: മികച്ച പേര് നിര്‍ദേശിക്കുന്നവര്‍ക്ക് വമ്പന്‍ സമ്മാനം

കരുത്തന്‍ സ്മാര്‍ട്ട്‌ഫോണുകള്‍ പുറത്തിറക്കുന്നതില്‍ കേമന്മാരാണ് വണ്‍പ്ലസ് എന്ന ചൈനീസ് കമ്ബനി. വണ്‍പ്ലസ്5, വണ്‍പ്ലസ് 6 അടക്കം പുറത്തിറക്കിയ പല മോഡലുകളും ആപ്പിള്‍ ഐഫോണുകളെ പോലും വെല്ലുവിളിക്കാന്‍ കരുത്തുള്ളവയാണ്. ഇലക്‌ട്രോണിക് ഭീമന്മാരായ വണ്‍പ്ലസ് ഇപ്പോള്‍ ടെലിവിഷന്‍ നിര്‍മാണത്തിലേക്കും ചുവടുവയ്ക്കുകയാണ്. വണ്‍പ്ലസ് ടിവി എന്ന പേരില്‍ സ്മാര്‍ട്ട് ടിവി ഉടന്‍ പുറത്തിറക്കുമെന്നാണ് അറിയുന്നത്. വണ്‍പ്ലസ് സ്ഥാപകനും സി.ഇ.ഓയുമായ പീറ്റ ലൂ തന്നെയാണ് പുതിയ സംരംഭത്തിന്റെ അമരക്കാരന്‍. വണ്‍പ്ലസിന്റെ ടൈപ്പ് സി മോഡല്‍ ഹെഡ്‌ഫോണുകള്‍Read More →

ഏത് കൊടും വരള്‍ച്ചയിലും വരുമാനം വര്‍ധിപ്പിക്കാന്‍ കറ്റാര്‍വാഴ

തരിശുകിടക്കുന്ന കല്ലും പാറകളും നിറഞ്ഞ വരണ്ടഭൂമിയിലും മണല്‍നിറഞ്ഞ ഭൂമിയിലും വരുമാനം ഉറപ്പിക്കാനൊരു കൃഷിയുണ്ട് കറ്റാര്‍വാഴ.ഏതുതരം മണ്ണിലും കറ്റാര്‍വാഴ വളരും. മണ്ണായാലും കല്ലും പാറകളും നിറഞ്ഞ പൊരിമണ്ണായാലും കറ്റാര്‍വാഴ നന്നായി വളരും. വളരെ കുറച്ച് മണ്ണു മാത്രമേ ഈ കൃഷിക്ക് വേണ്ടു. ഏത് കൊടും വരള്‍ച്ചയിലും കറ്റാര്‍വാഴ വളരും. ഇടവിളയായും തനിവിളയായും ഇത് കൃഷിചെയ്യാം. എന്നാല്‍ തണുത്ത കാലാവസ്ഥയിലും മഞ്ഞുമൂടിയ കാലാവസ്ഥയിലും കറ്റാര്‍വാഴ പ്രായോഗികമല്ല. കറുത്ത മണ്ണാണ് കൃഷിക്ക് അനുയോജ്യം. മണ്ണിന്റെRead More →