സാംസങ് ഗാലക്സി എസ്23, പോക്കോ എം 6, കിടിലൻ സ്മാർട്ട് ഫോണുകൾക്ക് വമ്പൻ ഓഫറുകൾ!
December 27, 2024സാംസങ്, വൺപ്ലസ്, റിയൽമി, ഐക്യൂ, പോക്കോ, റെഡ്മി.. അങ്ങനെ പ്രധാന കമ്പനികളുടെയെല്ലാം മികച്ച സ്മാർട്ട് ഫോണുകളെലാം വമ്പൻ ഓഫറിൽ ആമസോണിൽ നിന്നും ലഭിക്കും. ഹോളിഡോ ഫോൺ ഫെസ്റ്റിന്‍റെ ഭാഗമായാണ് ഈ സെയ്‍ൽ നടക്കുന്നത്. എത്രയും പെട്ടെന്ന് തന്നെ ഈ സെയ്ൽ മുതലാക്കി സ്മാർട്ട് ഫോണുകൾ സ്വന്തമാക്കുവാൻ ശ്രമിക്കുക.
1) സാംസങ് ഗാലക്സി S23 അൾട്രാ-Click Here To Buy
സാംസങ്ങിന്‍റെ ഏറ്റവും ഫാൻസുള്ള സ്മാർട്ട് ഫോണുകളിലൊന്നാണ് സാംസങ് ഗാലക്സി എസ്23 അൾട്രാ. ഗാലക്‌സി മൊബൈൽ പ്രോസസറിനായി കസ്റ്റം സ്‌നാപ്ഡ്രാഗൺ 8 ജെൻ 2 സജ്ജീകരിച്ചിരിച്ചിട്ടുണ്ട്. 12 ജി.ബി റാമും 256 ജിബി സ്റ്റോറേജും ഈ ഫോണിലുണ്ട്. നിലവിലെ ജനറേഷനിൽ പെട്ട ഗാലക്‌സി എസ് 24 അൾട്രാ മോഡൽ പോലെ തന്നെ ഗാലക്‌സി എസ് 23 അൾട്രയും ഈ വർഷം തന്നെ എഐ ഫീച്ചറുകളിലേക്ക് അപ്ഡേറ്റ് ചെയ്തിരുന്നു
6.8-ഇഞ്ച് Edge QHD+ (3,088 x 1,440 pixels) ഡയനാമിക് AMOLED 2X ഡിസ്‌പ്ലേ, 1Hz നും 120Hz നും ഇടയിലുള്ള റിഫ്രഷ് റേറ്റിലുമാണ് ഈ ഫോൺ വരുന്നത്. 200 മെഗാപിക്സൽ പ്രൈമറി ക്യാമറ, 12 മെഗാപിക്സൽ അൾട്രാ വൈഡ് ആംഗിൾ ക്യാമറ , രണ്ട് 10 മെഗാപിക്സൽ ടെലിഫോട്ടോ ക്യാമറകൾ എന്നിവ ഉൾപ്പെടുന്ന ക്വാഡ് റിയർ ക്യാമറയും ഫോണിന്‍റെ സവിശേഷതയാണ്.
2) വൺപ്ലസ് നോർഡ് സിഇ4-Click Here to Buy
മിഡ് റേഞ്ച് ഓപ്ഷനായി വൺപ്ലസ് അവതരിപ്പിച്ച സ്‌മാർട്ട് ഫോണാണ് ഇത്. മുൻഗാമികളെ അപേക്ഷിച്ച് ഇതിന് ബോക്സിയർ ബോഡി ഉണ്ട്. പിന്നിൽ, ചതുരാകൃതിയിലുള്ള ഒരു ഐലൻഡ് ഫ്ലാഷോട് കൂടിയ ഡ്യുവൽ ക്യാമറ സജ്ജീകരണവുമുണ്ട്. 16 എം.പി സെൽഫി കാം കൂടി ഇതിലുണ്ട്. എട്ട് ജി ബി റാമിനൊപ്പം 128 ജി ബി സ്റ്റോറേജും അത് പോലെ 256 ജി.ബി സ്റ്റോറേജും ഈ ഫോണിന് ലഭ്യമാകും
3) റിയൽമി നാർസോ 70എക്സ്-Click Here To Buy
ചെറിയ വിലക്ക് വമ്പൻ സ്മാർട്ട് ഫോണുകൾ വിപണിയിൽ ഇറക്കുന്നത് റിയൽമിക്ക് ശീലമായ കാര്യമാണ്. ഫൈവ് ജി കണക്ടിവിറ്റിയുള്ള ഫോണുകൾ ഏറ്റവു വിലകുറച്ച് നൽകുന്ന മുഖ്യധാര കമ്പനികളിൽ ഒന്നാണ് റിയൽമി. റിയൽമി നാർസോ 70x 5G (Realme NARZO 70x 5G) യുടെ പ്രധാന ഫീച്ചറുകൾ: ഒക്‌ട കോർ മീഡിയടെക് ഡൈമെൻസിറ്റി 6100+ 6nm പ്രൊസസർ ആണ് റിയൽമി നാർസോ 70x 5ജിയുടെ കരുത്ത്. 6.72 ഇഞ്ച് (2400 x 1080 പിക്‌സലുകൾ) ഫുൾ HD+ സ്ക്രീൻ, 120Hz വരെ ഡൈനാമിക് റിഫ്രഷ് റേറ്റ്, 240Hz ടച്ച് സാംപ്ലിംഗ് റേറ്റ്, 950 നിറ്റ്സ് പീക്ക് ബ്രൈറ്റ്നസ് എന്നിവ ഇതിലുണ്ട്.
4) IQ 13-Click Here To buy
കഴിഞ്ഞ ഒരു വർഷത്തിനിടെ ഇന്ത്യയിൽ ഒരുപാട് ചർച്ചയായ സെൻസേഷൻ ഫോണാണ് ഐക്യൂ. യുവക്കൾക്കിടയിലും ഗെയ്മർമാർക്കിടയിലും ഐക്യൂ ഫോണുകൾ ഒരുപാട് ചർച്ചയായിരുന്നു. മികച്ച ഫീച്ചറുകളോടെ എത്തുന്ന ഐക്യൂ 13ന് നിലവിൽ ആമസോണിൽമ മികച്ച ഓഫറുണ്ട്. കഴിഞ്ഞ മാസമാണ് ഈ ഫോൺ ലോഞ്ച് ചെയ്തത്. സ്നാപ്പ്ഡ്രാഗൺ8 4.32Ghz സിപിയു സ്പീഡ് നൽകുന്നുണ്ട്. 12 ജി.ബി റാമുള്ള ഈ ഫോണിന്‍റെ ഒപറേറ്റിങ് സിസ്റ്റം ഫൺടച്ച് ഒഎസ് 15 ആണ്. സോണി IMX921 ന്‍റെ 50 എംപി ഫ്ലാഗ്ഷിപ്പ് ക്യാമറയാണ് ഇതിനുള്ളത്. ഇതിനൊപ്പം 32 എംപി ഫ്രണ്ട് ക്യാമറയും 4k നൈറ്റ്സൈറ്റ് വീഡിയോയും ഈ ഫോണിനുണ്ട്.
5) Redmi Note 14-Click Here To buy
90Hz അഡാപ്റ്റീവ് റിഫ്രഷ് റേറ്റും 550 നിറ്റ്സ് പീക്ക് ബ്രൈറ്റ്നസുമുള്ള 6.79-ഇഞ്ച് ഫുൾ-എച്ച്‌ഡി+ എൽസിഡി ഡിസ്പ്ലേയാണ് പോകോ എം6 പ്രോ 5ജിക്ക്. ഡിസ്പ്ലേ ഒരു പ്ലാസ്റ്റിക് മിഡ്ഫ്രെയിമിൽ പൊതിഞ്ഞ് മുന്നിലും പിന്നിലും കോർണിങ് ഗൊറില്ല ഗ്ലാസ് 3 ഉപയോഗിച്ച് പരിരക്ഷിച്ചിരിക്കുന്നു. ഫോണിന്റെ പിൻവശം ഏറെ മനോഹരമാണ്. ഡ്യുവൽ-ടോൺ ഗ്ലാസ് ബാക്കിനൊപ്പമുള്ള എഡ്‌ജ്-ടു- എഡ്‌ജ് ബ്ലാക്ക് ക്യാമറ ഐലൻഡാണ് ശ്രദ്ധേയം. 4nm സ്നാപ്ഡ്രാഗൺ 4 Gen 2 ചിപ്സെറ്റും അഡ്രിനോ 613 ജിപിയുവുമാണ് എടുത്തുപറേയണ്ട മറ്റൊരു പ്രത്യേകത. ഈ വിലക്ക് ലഭിക്കുന്ന ഏറ്റവും കരുത്തുറ്റ പ്രൊസസറാണിത്. 6GB വരെയുള്ള LPDDR4X റാമും 128GB വരെ UFS 2.2 സ്റ്റോറേജും പോകോ എം6 പ്രോയെ സെഗ്മൻ്റിലെ തന്നെ ഏറ്റവും വേഗതയേറിയ മോഡലാക്കും. ഒരു ടിബി വരെ സ്റ്റോറേജ് വർധിപ്പിക്കാനുള്ള ഓപ്ഷനുമുണ്ട്. ക്യാമറ വിഭാഗത്തെ കുറിച്ച് പറയുകയാണെങ്കിൽ, 2എംപി ഡെപ്‌ത് സെൻസറും 50 എംപി പ്രൈമറി ക്യാമറയുമാണ് എം6 പ്രോ വാഗ്‌ദാനം ചെയ്യുന്നത്. സെൻ്റർ പഞ്ച്-ഹോളിൽ എട്ട് എംപി സെൽഫി ക്യാമറയുണ്ട്. 18W വയർഡ് ചാർജിങ് പിന്തുണയുള്ള 5,000mAh ബാറ്ററിയാണ് പോകോയുടെ പുതിയ ഫോണിനെ പിന്തുണയ്ക്കുന്നത്.
6) വൺപ്ലസ് 12R-Click Here To Buy
ഇന്ത്യയിലെ സ്മാർട്ട്ഫോൺ പ്രേമികളുടെ പ്രിയപ്പെട്ട ബ്രാൻഡുകളിലൊന്നാണ് വൺപ്ലസ്. ഈ വർഷം ജനുവരിയിൽ വൺപ്ലസ് ഇന്ത്യയിൽ അവതരിപ്പിച്ച പ്രീമിയം സ്മാർട്ട്ഫോൺ ആണ് വൺപ്ലസ് 12. വൺപ്ലസ് 12 ന്റെ പ്രധാന സവിശേഷതകൾ: 4nm സ്‌നാപ്ഡ്രാഗൺ 8 ജെൻ 3 ചിപ്സെറ്റ് ആണ് ഈ ഫോണിന്റെ കരുത്ത്. 120Hz റിഫ്രഷ് റേറ്റും 4,500 നിറ്റ്സ് പീക്ക് ബ്രൈറ്റ്നസുമുള്ള 6.82 ഇഞ്ച് LTPO AMOLED ഡിസ്‌പ്ലേ ആണ് വൺപ്ലസ് 12 അവതരിപ്പിക്കുന്നത്.
24GB വരെ LPDDR5X റാമും 1TB വരെ UFS 4.0 ഇൻബിൽറ്റ് സ്റ്റോറേജും വൺപ്ലസ് 12ൽ സജ്ജീകരിച്ചിരിക്കുന്നു. ഉപയോക്താക്കളുടെ കൈകളിലേക്ക് എത്താതെ ചൂടിനെ തടയുന്ന ഡ്യുവൽ ക്രയോ-വെലോസിറ്റി കൂളിംഗ് സിസ്റ്റം ഇതിലുണ്ട്, കൂടാതെ, അധിക ഊർജം പാഴാക്കാതെ മികച്ച ക്വാളിറ്റിയിൽ കണ്ടന്റുകൾ കാണാൻ വൺപ്ലസിന്റെ സ്വന്തം ഫസ്റ്റ് ജെൻ ഡിസ്പ്ലേ P1 ചിപ്പും ഇതിലുണ്ട്.