അദാനി പവർ കമ്പനിയുടെ 26 ശതമാനം ഓഹരികൾ റിലയൻസിന്

അദാനി പവർ കമ്പനിയുടെ 26 ശതമാനം ഓഹരികൾ റിലയൻസിന്

Spread the News
അദാനി പവർ കമ്പനിയുടെ 26 ശതമാനം ഓഹരികൾ റിലയൻസിന്

മുംബൈ: മുകേഷ് അംബാനി ഗൗതം അദാനിയുമായി ഒരു കരാർ ഒപ്പിട്ടിരിക്കുകയാണ്. 50 കോടി രൂപയുടേതാണ് കരാർ. അദാനി പവറിൻ്റെ കീഴിലുള്ള മഹാൻ എനർജൻ ലിമിറ്റഡിൻ്റെ 26 ശതമാനം ഓഹരികൾ ഇനി റിലയൻസ് ഇൻഡസ്ട്രീസിന് സ്വന്തമാകും.

കോർപ്പറേറ്റ് രംഗത്തെ ഏറ്റവും പ്രധാന ഡീലുകളിൽ ഒന്നാണിത്. കരാർ പൂർത്തിയാകുന്നതോടെ റിലയൻസ് ഇൻഡസട്രീസിന് 500 മെഗാവാട്ട് വൈദ്യുതി ഉപയോഗിക്കാനാകും. മഹാൻ എനർജൻ്റെ മധ്യപ്രദേശ് ആസ്ഥാനമായുള്ള പവർ പ്ലാൻ്റ് ഉത്പാദിപ്പിക്കുന്ന വൈദ്യുതിയാണ് ഇനി റിലയൻസിനും ഉപയോഗിക്കാനാകുക.

മഹാൻ എനർജൻ്റെ അഞ്ചു കോടി ഓഹരികളാണ് റിലയൻസ് വാങ്ങുക. ഓരോന്നിനും 10 രൂപയായിരിക്കും മുഖവില. 50 കോടി രൂപയാണ് നിക്ഷേപം. 2005 ലെ വൈദ്യുതി നിയമ പ്രകാരം സ്വന്തം ഉപയോഗത്തിനായി അനുവദിച്ചിരിക്കുന്ന പരിധിയിൽ കൂടുതൽ വൈദ്യുതി വേണ്ടി വരുന്ന കമ്പനികൾ ഒരു ഊർജ കമ്പനിയിൽ കുറഞ്ഞത് 26 ശതമാനം ഓഹരികൾ വാങ്ങിയിരിക്കണമെന്ന് വ്യവസ്ഥയുണ്ട്.

20 വർഷത്തെ കരാറാണ് അദാനി പവറുമായി റിലയൻസ് ഒപ്പിടുന്നത്. ഈ കാലയളവിൽ അദാനി പവറൽ നിന്നുള്ള ദീർഘകാല വൈദ്യുതി വിതരണം കമ്പനി ലക്ഷ്യമിടുന്നു. ഗുജറാത്തിലെയും മഹാരാഷ്ട്രയിലെയും റിലയൻസിൻ്റെ പെട്രോകെമിക്കൽ, റിഫൈനിംഗ് കോംപ്ലക്സുകൾക്ക് പുതിയ കരാർ നേട്ടമാകുമെന്നാണ് വിലയിരുത്തൽ.

ഒരുമിച്ചുനിൽക്കുന്നത് നേട്ടമാകും
ഇന്ത്യയിലെ ഏറ്റവും സ്വാധീനമുള്ള വ്യവസായികളാണ് മുകേഷ് അംബാനിയും ഗൗതം അദാനിയും. ഒരുമിച്ചുള്ള ബിസിനസ് സഹകരണവും കരാറുകളും ഇരുകൂട്ടർക്കും നേട്ടമാകും.

അംബാനിയുടെ സാമ്രാജ്യം എണ്ണ, വാതകം, ടെലികോം, റീട്ടെയിൽ എന്നീ മേഖലകളിൽ വ്യാപിച്ചിരിക്കുമ്പോൾ, അടിസ്ഥാന സൗകര്യങ്ങൾ, തുറമുഖം, പുനരുപയോഗ ഊർജം, പോർട്ട് തുടങ്ങി വിവിധ മേഖലകളിൽ അദാനിയുടെ ബിസിനസ് വ്യാപിച്ചുകിടക്കുന്നു.

സോളാർ പാനലുകൾ, ബാറ്ററികൾ, ഗ്രീൻ ഹൈഡ്രജൻ, ഇന്ധന സെല്ലുകൾ എന്നിവയ്ക്കായി ഗുജറാത്തിൽ റിലയൻസ് നാല് ഗിഗാഫാക്‌ടറികൾ സ്ഥാപിക്കാൻ ഒരുങ്ങുകയാണ്.

ഊർജോൽപാദന രംഗത്തെ അദാനിയുടെ മുന്നേറ്റം ബിസിനസ് ആവശ്യങ്ങൾക്കായി ഉപയോഗപ്പെടുത്താൻ ശ്രമിക്കുകയാണ് റിലയൻസ്. 2030-ഓടെ ആഗോളതലത്തിലെ തന്നെ ഏറ്റവും വലിയ പുനരുപയോഗ ഊർജ ഉൽപ്പാദകരാകാൻ അദാനി ഗ്രൂപ്പ് ലക്ഷ്യമിടുന്നു. ‌

സോളാർ മൊഡ്യൂളുകൾ, വിൻഡ് ടർബൈനുകൾ, ഹൈഡ്രജൻ ഇലക്‌ട്രോലൈസറുകൾ എന്നിവയ്‌ക്കായി അദാനി മൂന്ന് ജിഗാഫാക്‌ടറികൾ വികസിപ്പിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *