താങ്ങുവില മറികടന്ന് റബർ; ​വിലസ്ഥിരത പദ്ധതി ‘നിലച്ചു’

താങ്ങുവില മറികടന്ന് റബർ; ​വിലസ്ഥിരത പദ്ധതി ‘നിലച്ചു’

March 20, 2024 0 By BizNews

കോ​ട്ട​യം: ര​ണ്ടു​വ​ർ​ഷ​ത്തെ ഇ​ട​വേ​ള​ക്കു​ശേ​ഷം താ​ങ്ങു​വി​ല​യ്​​ക്ക്​ മു​ക​ളി​ൽ റ​ബ​ർ ക​ച്ച​വ​ടം. 180 രൂ​പ​യാ​ണ് സം​സ്ഥാ​ന സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ച താ​ങ്ങു​വി​ല. ഇ​ത്​ മ​റി​ക​ട​ന്ന​തി​നൊ​പ്പം റ​ബ​റി​ന്‍റെ വ്യാ​പാ​ര​വി​ല ബു​ധ​നാ​ഴ്ച കി​ലോ​ക്ക്​ 181​ലെ​ത്തി. ര​ണ്ടു​വ​ർ​ഷ​ത്തി​നി​ടെ ആ​ദ്യ​മാ​യാ​ണ്​ ഒ​രു കി​ലോ​ റ​ബ​റി​ന്‍റെ വി​ല​ 180 പി​ന്നി​ടു​ന്ന​ത്.

2021 ഡി​സം​ബ​റി​ലാ​യി​രു​ന്നു ഇ​തി​നു​മു​മ്പ്​ റ​ബ​റി​ന്​ ഉ​യ​ർ​ന്ന വി​ല ല​ഭി​ച്ച​ത്. അ​ന്ന്​ കി​ലോ​ക്ക്​ 191 രൂ​പ​വ​രെ ല​ഭി​ച്ചെ​ങ്കി​ലും പി​ന്നീ​ട് താ​ഴേ​ക്ക്​ പോ​യി. റ​ബ​ർ വി​ല​സ്ഥി​ര​താ പ​ദ്ധ​തി​യ​നു​സ​രി​ച്ച്​ അ​ന്ന്​ 170 രൂ​പ​യാ​യി​രു​ന്നു താ​ങ്ങു​വി​ല. ഇ​ത്​ ക​ഴി​ഞ്ഞ ബ​ജ​റ്റി​ൽ 180 രൂ​പ​യാ​യി വ​ർ​ധി​പ്പി​ച്ചി​രു​ന്നു. ഏ​പ്രി​ൽ ഒ​ന്നു​മു​ത​ൽ വ​ർ​ധ​ന നി​ല​വി​ൽ വ​രു​മെ​ന്നും സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. നി​ല​വി​ലെ നി​ര​ക്ക്​ ഇ​തി​നും മു​ക​ളി​ലാ​യ​തോ​ടെ സാ​​​ങ്കേ​തി​ക​മാ​യി വി​ല​സ്ഥി​ര​താ പ​ദ്ധ​തി ‘നി​ല​ച്ചു’. ക​മ്പോ​ള​വി​ല​യും താ​ങ്ങു​വി​ല​യും ത​മ്മി​ലെ വ്യ​ത്യാ​സം ക​ർ​ഷ​ക​​ന്‍റെ ബാ​ങ്ക് അ​ക്കൗ​ണ്ടി​ലേ​ക്ക്​ ന​ൽ​കു​ന്ന​താ​ണ്​ വി​ല​സ്ഥി​ര​താ പ​ദ്ധ​തി.

കാ​ലാ​വ​സ്ഥ വ്യ​തി​യാ​ന​ത്തെ തു​ട​ർ​ന്ന്​ ഉ​ൽ​പാ​ദ​നം കു​റ​ഞ്ഞ​തോ​​ടെ അ​ന്താ​രാ​ഷ്ട്ര വി​പ​ണി​യി​ൽ റ​ബ​ർ​വി​ല കു​തി​ച്ചു​ക​യ​റു​ക​യാ​ണ്. ഇ​തി​ന്‍റെ ചു​വ​ടു​പി​ടി​ച്ചാ​ണ്​ ആ​ഭ്യ​ന്ത​ര മാ​ർ​ക്ക​റ്റി​ലും വി​ല ഉ​യ​രു​ന്ന​ത്. എ​ന്നാ​ൽ, അ​ന്താ​രാ​ഷ്ട്ര മാ​ർ​ക്ക​റ്റി​ന്​ ആ​നു​പാ​തി​ക​മാ​യി ഉ​യ​ർ​ന്നി​ട്ടി​ല്ല. ബു​ധ​നാ​ഴ്ച ബാ​ങ്കോ​ക്ക് വി​പ​ണി​യി​ൽ ഒ​രു കി​ലോ റ​ബ​റി​ന്​ 223.77 രൂ​പ​യാ​യി​രു​ന്നെ​ങ്കി​ൽ റ​ബ​ർ ബോ​ർ​ഡ്​ പ്ര​ഖ്യാ​പി​ച്ച വി​ല 186 രൂ​പ​യാ​യി​രു​ന്നു.

ഇ​തി​നി​ടെ, വി​ല​യി​ടി​ക്കാ​ൻ ട​യ​ർ ക​മ്പ​നി​ക​ൾ നീ​ക്കം തു​ട​ങ്ങി​യ​താ​യി ക​ർ​ഷ​ക സം​ഘ​ട​ന​ക​ൾ ആ​രോ​പി​ക്കു​ന്നു. റ​ബ​ർ​ബോ​ർ​ഡ്​ പ്ര​ഖ്യാ​പി​ച്ച വി​ല​യി​ൽ ച​ര​ക്ക്​ എ​ടു​ക്കാ​ൻ ക​മ്പ​നി​ക​ൾ ത​യാ​റാ​കു​ന്നി​ല്ലെ​ന്ന്​ ഇ​വ​ർ പ​റ​ഞ്ഞു. അ​ന്താ​രാ​ഷ്ട്ര-​ആ​ഭ്യ​ന്ത​ര വി​പ​ണി​ക​ളി​ൽ റ​ബ​ർ ഷീ​റ്റി​ന്​ ക്ഷാ​മം തു​ട​രു​ന്ന​തി​നാ​ൽ സെ​പ്റ്റം​ബ​ർ​വ​രെ മെ​ച്ച​പ്പെ​ട്ട വി​ല ല​ഭി​ക്കു​മെ​ന്നാ​ണ്​ വ്യാ​പാ​രി​ക​ൾ ന​ൽ​കു​ന്ന സൂ​ച​ന.