മൈജിയിൽ 18ാം വാർഷികാഘോഷ വിൽപന ആരംഭിച്ചു
November 3, 2023കോഴിക്കോട്: കേരളത്തിലെ മിക്കവാറും എല്ലാ കുടുംബങ്ങളും ഒരുതരത്തിലല്ലെങ്കിൽ മറ്റൊരു തരത്തിൽ മൈജിയുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നത് മൈജിയുടെ പതിനെട്ടാം വാർഷികവേളയിൽ അഭിമാനമേകുന്ന കാര്യമാണെന്ന് ചെയർമാനും മാനേജിങ് ഡയറക്ടറുമായ എ.കെ. ഷാജി പറഞ്ഞു. പതിനെട്ടാം വാർഷികത്തോടനുബന്ധിച്ചുള്ള ഓഫർ പ്രഖ്യാപനവേളയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിൽ ഇന്ന് വിൽക്കപ്പെടുന്ന നാല് സ്മാർട്ട് ഫോണുകളിൽ ഒന്ന് സംസ്ഥാനത്തൊട്ടാകെയുള്ള മൈജി, മൈജി ഫ്യൂച്ചർ ഷോറൂമുകളിൽ ഒന്നിൽനിന്നാണെന്നത് അഭിമാനാർഹമായ നേട്ടമാണെന്ന് എ.കെ. ഷാജി പറഞ്ഞു.
18ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ഓരോ 10,000 രൂപയുടെ പർച്ചേസിനൊപ്പം 1800 രൂപ കാഷ്ബാക്ക്, തിരെഞ്ഞടുത്ത മൊബൈൽ ഫോണുകൾക്ക് രണ്ട് വർഷം വാറന്റി, തിരഞ്ഞെടുത്ത ലാപ്ടോപ്പുകൾക്ക് 10,000 രൂപ കാഷ്ബാക്ക്, വിവിധ പ്രാഡക്ടുകളോടൊപ്പം 18 രൂപ അധികം നൽകി എയർഫ്രയർ, ടി.വി, മിക്സർ ൈഗ്രൻഡർ തുടങ്ങിയവ സ്വന്തമാക്കാൻ അവസരം എന്നിവയും അവതരിപ്പിച്ചിട്ടുണ്ട്. കൂടാതെ ഗൃഹോപകരണങ്ങൾക്ക് ആകർഷകമായ ഡിസ്കൗണ്ടും കോംബോ ഓഫറുകളും വാർഷിക ഓഫറുകളുടെ ഭാഗമായി മൈജി/ മൈജി ഫ്യൂച്ചർ ഷോറൂമുകളിൽ ഒരുക്കിയിട്ടുണ്ട്. ഈ ഓഫർ കാലയളവിൽ പർച്ചേസ് ചെയ്യുന്ന എല്ലാവർക്കും ലോയൽറ്റി േപ്രാഗ്രാമിന്റെ ഭാഗമായി ഇരട്ടി ഷോപ്പിങ് പോയന്റും ലഭിക്കുന്നതാണ്. സർവിസ് ചാർജിൽ 50 ശതമാനം ഡിസ്കൗണ്ട് നൽകി മൈജിയുടെ സർവിസ് വിഭാഗമായ മൈജി കെയറിലും വാർഷിക ഓഫറുകൾ ഉപഭോക്താക്കൾക്കായി ഒരുക്കിയിട്ടുണ്ട്. 799 രൂപ മുതൽ ടച്ച് ഗ്ലാസ് റീപ്ലേസ്മെന്റ്, 499 രൂപ മുതൽ ലാപ്ടോപ് റിപ്പയർ തുടങ്ങിയ ഓഫറുകളും മൈജി കെയറിൽ ഒരുക്കിയിട്ടുണ്ട്. ഈ ഓഫർ നവംബർ അഞ്ചുവരെ മാത്രമായിരിക്കും.
മൈജിയുടെ ഹോം ബ്രാൻഡായ ഗാഡ്മിയുടെ ഉപകരണങ്ങളും അധികം വൈകാതെ വിപണിയിൽ സജീവമാകും. വരുന്ന ഒന്നരവർഷത്തിനകം 5000 കോടി രൂപയുടെ വിറ്റുവരവ് ലക്ഷ്യമിടുന്നതിനൊപ്പം കൂടുതൽ പേർക്ക് തൊഴിൽ നൽകുന്നതിനും മൈജി തയാറെടുക്കുന്നു. 2025ൽ മൈജി ജീവനക്കാരുടെ എണ്ണം 5000 ആയി ഉയർത്താനാണ് പദ്ധതിയെന്നും അദ്ദേഹം പറഞ്ഞു.