2000 നോട്ട് മാറ്റിയെടുക്കാനുള്ള സമയപരിധി ഒക്ടോബര്‍ ഏഴ് വരെ; പുറത്തുള്ളത് 14,000 കോടി മൂല്യം വരുന്ന 2000 നോട്ടുകൾ
October 1, 2023 0 By BizNewsന്യൂഡൽഹി: 2000 രൂപ നോട്ടുകൾ മാറ്റിയെടുക്കാനുള്ള സമയപരിധി ഒരാഴ്ചത്തേക്ക് കൂടി നീട്ടിയിരിക്കെ ബാങ്കുകളിലേക്ക് തിരിച്ചെത്താനുള്ളത് 14,000 കോടി മൂല്യം വരുന്ന നോട്ടുകൾ. 96 ശതമാനം 2000 നോട്ടുകളും തിരിച്ചെത്തിയതായി ആർ.ബി.ഐ വ്യക്തമാക്കി. അവശേഷിക്കുന്ന നാല് ശതമാനം നോട്ടുകളുടെ മൂല്യമാണ് 14,000 കോടി.
മേയ് 19ന് 2000 രൂപ നോട്ടുകൾ പിൻവലിച്ച് ഉത്തരവിറക്കുമ്പോൾ 3.56 ലക്ഷം കോടി രൂപ മൂല്യമുള്ള 2000 നോട്ടുകളായിരുന്നു വിനിയമത്തിലുണ്ടായിരുന്നത്. സെപ്റ്റംബർ 30നുള്ളിൽ 3.42 ലക്ഷം കോടി മൂല്യംവരുന്ന 2000 നോട്ടുകൾ ബാങ്കുകളിലെത്തി.
₹2000 Denomination Banknotes – Withdrawal from Circulation – Reviewhttps://t.co/hOpOpA0J94
— ReserveBankOfIndia (@RBI) September 30, 2023
ബാങ്കുകളിൽ ചെന്ന് 2000 നോട്ട് മാറ്റിയെടുക്കാനുള്ള സമയപരിധി ഒക്ടോബര്‍ ഏഴ് വരെയാണ് റിസര്‍വ് ബാങ്ക് നീട്ടിയത്. പരമാവധി 10 നോട്ടുകളാണ് ഒരു സമയം മാറ്റിയെടുക്കാനാവുക. ഒക്ടോബർ ഏഴിന് ശേഷം റിസർവ് ബാങ്കിന്‍റെ തിരഞ്ഞെടുത്ത 19 ഓഫിസുകളിൽ 2000 നോട്ട് മാറ്റിയെടുക്കാനുള്ള സൗകര്യമുണ്ടാകും.