യു.ബി.എസ്-ക്രെഡിറ്റ് സൂയിസ് ലയനം പൂർത്തിയായി
June 12, 2023ന്യൂയോർക്: ക്രെഡിറ്റ് സൂയിസ്-യു.ബി.എസ് ബാങ്ക് ലയനം പൂർത്തിയായി. സ്വിറ്റ്സർലൻഡ് ആസ്ഥാനമായ ക്രെഡിറ്റ് സൂയിസിനെ ഗുരുതര ലിക്വിഡിറ്റി പ്രതിസന്ധി നേരിട്ട ഘട്ടത്തിൽ ഏറ്റെടുക്കാൻ ബഹുരാഷ്ട്ര ഇൻവെസ്റ്റ്മെന്റ് ബാങ്കായ യു.ബി.എസ് തയാറാകുകയായിരുന്നു. ലോകത്തിലെ പ്രധാനപ്പെട്ട രണ്ട് ബാങ്കുകളുടെ ലയനം 36,000 തൊഴിലുകൾ ഇല്ലാതാക്കുമെന്നാണ് റിപ്പോർട്ട്.
ലയനത്തിനു മുമ്പ് ക്രെഡിറ്റ് സൂയിസിൽ 72,000, യു.ബി.എസിൽ 50,000 എന്നിങ്ങനെയായിരുന്നു തൊഴിലാളികളുടെ എണ്ണം. 20 മുതൽ 30 ശതമാനം വരെ ജോലിക്കാരെ വെട്ടിക്കുറക്കാനായിരുന്നു തീരുമാനം. കുറെ പേരെ ഇതിനകം പിരിച്ചുവിട്ടു.
സ്വിറ്റ്സർലൻഡിൽ മാത്രം 11,000 തൊഴിൽനഷ്ടമുണ്ടാകും. നേരത്തേ യു.എസ് ആസ്ഥാനമായ സിലിക്കണ്‍ വാലി ബാങ്ക്, സില്‍വര്‍ഗേറ്റ്, സിഗ്നേച്ചര്‍ ബാങ്ക് എന്നിവയുടെ തകര്‍ച്ച ബാങ്കിങ് രംഗത്ത് കടുത്ത പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. ക്രെഡിറ്റ് സൂയിസ് തകർന്നാല്‍ പ്രത്യാഘാതം ഗുരുതരമായിരിക്കും എന്ന വിലയിരുത്തലിലാണ് രക്ഷാദൗത്യത്തിന് കളമൊരുക്കിയത്.