വിവാഹ സീസണില്‍ പ്രത്യേക ഓഫറുകളുമായി കല്യാണ്‍ ജൂവലേഴ്സ്

വിവാഹ സീസണില്‍ പ്രത്യേക ഓഫറുകളുമായി കല്യാണ്‍ ജൂവലേഴ്സ്

February 29, 2020 0 By

സ്വര്‍ണ വിലയിലെ ഏറ്റക്കുറച്ചിലുകള്‍ ഉപയോക്താക്കളെ ബാധിക്കാതിരിക്കാന്‍ റേറ്റ് പ്രോട്ടക്ഷന്‍ ഓഫര്‍ . ഡയമണ്ട് ആഭരണങ്ങള്‍ക്ക് 20 ശതമാനം ഇളവ്പോള്‍ക്കി, അണ്‍കട്ട്, പ്രഷ്യസ് സ്റ്റോണ്‍ ആഭരണങ്ങള്‍ക്ക് 15 ശതമാനം ഇളവ്

കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലുതും വിശ്വാസ്യത യാര്‍ന്നതുമായ ആഭരണ ബ്രാന്‍ഡുകളിലൊന്നായ കല്യാണ്‍ ജൂവലേഴ്സ് വിവാഹ സീസണിനായി പ്രത്യേക ഓഫറുകള്‍ അവതരിപ്പിക്കുന്നു. ഇന്ത്യയിലെ ഉപഭോക്താക്കള്‍ക്കായി അവതരിപ്പിക്കുന്ന റേറ്റ് പ്രോട്ടക്ഷന്‍ ഓഫറിലൂടെ സ്വര്‍ണത്തിന്‍റെ ഭാവിയിലെ വിലയിലുള്ള ഏറ്റക്കുറച്ചിലുകള്‍ ഉപയോക്താക്കളെ ബാധിക്കാതിരിക്കും. ഇതിന്‍റെ ഭാഗമായി വാങ്ങാനുദ്ദേശിക്കുന്ന ആഭരണങ്ങളുടെ ആകെത്തുകയുടെ പത്ത് ശതമാനം മുന്‍കൂട്ടി അടച്ച് നിലവിലുള്ള വിപണി നിരക്കില്‍ ആഭരണങ്ങള്‍ ബുക്ക് ചെയ്യാം. കൂടാതെ ഡയമണ്ട് ആഭരണങ്ങള്‍ക്ക് 20 ശതമാനം ഇളവും പോള്‍ക്കി,  അണ്‍കട്ട്, പ്രഷ്യസ് സ്റ്റോണ്‍ ആഭരണങ്ങള്‍ക്ക് 15 ശതമാനം ഇളവും നേടാം. 

ഉപയോക്താക്കള്‍ക്ക് മികച്ച അനുഭവം ലഭ്യമാക്കുന്നതിനും ആഭരണം വാങ്ങുമ്പോള്‍ പരമാവധി ഗുണഫലങ്ങള്‍ നല്കുന്നതിനുമാണ് പരിശ്രമിക്കുന്നതെന്ന് കല്യാണ്‍ ജൂവലേഴ്സ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ടി.എസ്. കല്യാണരാമന്‍ പറഞ്ഞു. കഴിഞ്ഞ കുറെ മാസങ്ങളായി സ്വര്‍ണവിലയിലുള്ള അസ്ഥിരത ഉപയോക്താക്കള്‍ സ്വര്‍ണം വാങ്ങുമ്പോള്‍ ബാധിക്കാതെ സംരക്ഷിച്ചുനിര്‍ത്തുന്നതിനായാണ് റേറ്റ് പ്രോട്ടക്ഷന്‍ ഓഫര്‍ അവതരിപ്പിക്കുന്നത്. ഇതിലൂടെ എല്ലാ ഉപയോക്താക്കള്‍ക്കും പ്രത്യേകിച്ച് വിവാഹാവസരങ്ങള്‍ക്കായി സ്വര്‍ണം വാങ്ങുന്നവര്‍ക്കും അടുത്ത സീസണ്‍ തുടങ്ങുന്നതിനു മുമ്പേ നിശ്ചിതനിരക്കില്‍ ആഭരണങ്ങള്‍ സ്വന്തമാക്കാന്‍ സാധിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.കൂടാതെ റൂപേ, മാസ്റ്റര്‍ കാര്‍ഡ് എന്നിവയുമായുള്ള  കല്യാണ്‍ ജൂവലേഴ്സിന്‍റെ സഹകരണത്തിലൂടെ ഉപയോക്താക്കള്‍ക്ക് അധിക ഇളവുകളും സ്വന്തമാക്കാം. കല്യാണിന്‍റെ ആഭരണശേഖരങ്ങളെക്കുറിച്ചും ഓഫറുകളെക്കുറിച്ചും കൂടുതല്‍ അറിയാന്‍ www.kalyanjewellers.net/ എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.