ആപ്പിളിനെ മറികടന്ന് ലോകത്തിലെ ഏറ്റവും മൂല്യമുള്ള കമ്പനിയായി എൻവിഡിയ

ആപ്പിളിനെ മറികടന്ന് ലോകത്തിലെ ഏറ്റവും മൂല്യമുള്ള കമ്പനിയായി എൻവിഡിയ

November 6, 2024 0 By BizNews

സാൻ ഫ്രാൻസിസ്കോ: ഗ്രാഫിക്‌സ് ചിപ്പ് ഭീമനായ എൻവിഡിയ ആപ്പിളിനെ മറികടന്ന് വിപണി മൂലധനവൽക്കരണത്തിലൂടെ ലോകത്തിലെ ഏറ്റവും വലിയ കമ്പനിയായി മാറി. ചൊവ്വാഴ്ച അവസാനം വിപണി അവസാനിക്കുമ്പോൾ എൻവിഡിയയുടെ മൂല്യം 3.43 ട്രില്യൺ ഡോളറായിരുന്നു. 3.38 ട്രില്യൺ ആയിരുന്ന ആപ്പിളിന്‍റെ വിപണി മൂല്യത്തെയാണ് ഇത് മറികടന്നത്.

കമ്പനിയുടെ സ്റ്റോക്ക് 2.9 ശതമാനം ഉയർന്ന് 139.93 ഡോളറിലെത്തി. ഇതിന്‍റെ ഫലമായി വിപണി മൂലധനം 3.43 ട്രില്യൺ ഡോളറാകുകയായിരുന്നു. മറ്റൊരു പ്രമുഖ കമ്പനിയായ മൈക്രോസോഫ്റ്റിന്‍റെ വിപണി മൂലധനം നിലവിൽ 3.06 ട്രില്യൺ ഡോളറാണ്.

ജെൻസൻ ഹുവാങ്ങിന്‍റെ നേതൃത്വത്തിലുള്ള എൻവിഡിയ ജൂൺ മാസത്തിൽ ആദ്യമായി ആപ്പിളിനെ മറികടന്നിരുന്നു. പക്ഷേ ഒരു ദിവസത്തേക്ക് മാത്രമായിരുന്നു അത്.

ജൂലൈ 28 ന് അവസാനിച്ച രണ്ടാം പാദത്തിൽ, എൻവിഡിയക്ക് 30 ബില്യൺ ഡോളർ വരുമാനമാണ് റിപ്പോർട്ട് ചെയ്ത്. മുൻ പാദത്തേക്കാൾ 15 ശതമാനവും ഒരു വർഷം മുമ്പുള്ളതിനേക്കാൾ 122 ശതമാനവും ഉയർച്ചയാണിത്.