പ്രോക്‌സിമിറ്റി സെന്‍സറുള്ള ലാപ്‌ടോപ്പുമായി ഡെല്‍
June 21, 2019 0 By BizNewsപ്രോക്‌സിമിറ്റി സെന്‍സറുള്ള ലോകത്തെ ആദ്യ ലാപ്‌ടോപ്പുമായി ഡെല്‍ രംഗത്ത്. ഡെല്‍ ലാറ്റിറ്റിയൂഡ് 7400 എന്നാണ് ഈ ടു ഇന്‍ വണ്‍ ലാപ്പിന്റെ പേര്. ഇന്ത്യയില്‍ 1.35 ലക്ഷം രൂപ മുതലാണ് വില. തിരിച്ചറിയല്‍ ശേഷികൂട്ടാന്‍ ഇന്റലിന്റെ കോണ്ടസ്റ്റ് സെന്‍സിങ് ടെക്‌നോളജിയുണ്ട്.ലോഗിന്‍ ചെയ്യാന്‍ പാസ്‌വേഡും യൂസര്‍നെയിമും നല്‍കേണ്ട. വിന്‍ഡോസ് ഹലോ ഫേസ് റക്കഗ്‌നീഷന്‍ വഴി ഉടമയുടെ മുഖം തിരിച്ചറിഞ്ഞ് ലോഗിന്‍ ചെയ്യും. ഇതിന് എക്‌സ്പ്രസ് സൈന്‍-ഇന്‍ എന്നാണ് ഡെല്‍ പറയുന്നത്. പ്രവര്‍ത്തനം കഴിഞ്ഞാല്‍ ലാപ്‌ടോപ് തനിയെ ലോക്ക് ആകുകയും ചെയ്യും.
സാദാ ലാപ്‌ടോപ് മോഡ്, ടെന്റ് മോഡ്, ടാബ്‌ലറ്റ് മോഡ് എന്നിങ്ങനെ പല രൂപത്തില്‍ ഡിസ്‌പ്ലേ മടക്കി ഉപയോഗിക്കാം. കനംകുറഞ്ഞ അരികുകള്‍ ഡിസ്‌പ്ലേ സ്ഥലം കൂട്ടുന്നു. 14 ഇഞ്ച് ഫുള്‍ എച്ച്.ഡി സ്‌ക്രീന്‍ 16:9 അനുപാതത്തിലുള്ള കാഴ്ച നല്‍കും.ഗൊറില്ല ഗ്ലാസ് സംരക്ഷണമുണ്ട്. ആക്ടിവ് പെന്‍ സ്‌ക്രീനില്‍ ഉപയോഗിക്കാം. വിന്‍ഡോസ് 10 ഒ.എസ്, എട്ടാം തലമുറ നാലുകോര്‍ ഇന്റല്‍ കോര്‍ ഐ7 പ്രോസസര്‍, യു.എച്ച്‌ഡി ഗ്രാഫിക്‌സ് 620, 16 ജി.ബി എല്‍.പി ഡി.ഡി.ആര്‍.ത്രീ റാം, ഒരു ടി.ബി വരെ സോളിഡ് സ്‌റ്റേറ്റ് ഡ്രൈവ്, 78 വാട്ട് അവര്‍ ബാറ്ററി എന്നിവയാണ് മറ്റ് പ്രത്യേകതകള്‍.