സൗ​ദി​യി​ൽ നി​ർ​മി​ക്കു​ന്ന​ ലൂ​സി​ഡ് കാ​റു​ക​ളു​ടെ ആ​ദ്യ ബാ​ച്ച്​ ദീ​ബ്​ റെ​ന്റ്​ എ ​കാ​ർ ക​മ്പ​നി വാ​ങ്ങും

ജി​ദ്ദ: സൗ​ദി അ​റേ​ബ്യ​യി​ൽ നി​ർ​മി​ക്കു​ന്ന ലൂ​സി​ഡ് ഇ​ല​ക്​​ട്രി​ക്​ കാ​റു​ക​ളു​ടെ ആ​ദ്യ​ത്തെ ബാ​ച്ച്​ രാ​ജ്യ​ത്തെ പ്ര​മു​ഖ ക​മ്പ​നി​യാ​യ ‘ദീ​ബ്​ റെ​ന്റ്​ എ ​കാ​ർ’ വാ​ങ്ങും. ഇ​തി​നു​ള്ള ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​യി. ഇ​തി​നാ​വ​ശ്യ​മാ​യ എ​ല്ലാ ലോ​ജി​സ്​​റ്റി​ക്, സാ​ങ്കേ​തി​ക ന​ട​പ​ടി​ക്ര​മ​ങ്ങ​ളും ത​യാ​റാ​ക്കി​ക്ക​ഴി​ഞ്ഞ​താ​യി​ ദീ​ബ്​ കാ​ർ റെ​ന്റ​ൽ ക​മ്പ​നി സി.​ഇ.​ഒ നാ​ഇ​ഫ് ബി​ൻ മു​ഹ​മ്മ​ദ് അ​ൽ​ദി​ബ് പ​റ​ഞ്ഞു. ഈ ​നേ​ട്ടം സൗ​ദി സ​മ്പ​ദ്‌ വ്യ​വ​സ്ഥ​യു​ടെ വി​ക​സ​ന​ത്തി​നും ശ​ക്തി​പ്പെ​ടു​ത്ത​ലി​നും സം​ഭാ​വ​ന ന​ൽ​കു​ന്ന ഒ​രു അ​ടി​സ്ഥാ​ന വ​ഴി​ത്തി​രി​വാ​ണ്. സൗ​ദി അ​റേ​ബ്യRead More →

റിലയൻസ് റീടെയിലിൽ 4966 കോടി നിക്ഷേപിക്കാനൊരുങ്ങി അബുദബി ഇൻവെസ്റ്റ്മെന്റ് അതോറിറ്റി

മുംബൈ: റിലയൻസ് റീടെയിൽ വെൻച്വർ ലിമിറ്റഡിൽ 4,966.80 കോടി നിക്ഷേപിക്കാനൊരുങ്ങി അബുദബി ഇൻവെസ്റ്റ്മെന്റ് അതോറിറ്റി. ആർ.ആർ.വി.എൽ തന്നെയാണ് നിക്ഷേപം സംബന്ധിച്ച വിവരങ്ങൾ വെളിപ്പെടുത്തിയത്. റിലയൻസ് ഇൻഡസ്ട്രീസിന്റെ ഉപകമ്പനിയാണ് സ്ഥാപനം. അബുദബി ഇൻവെസ്റ്റ്മെന്റ് അതോറിറ്റിയുടെ നിക്ഷേപത്തിന്റെ ഓഹരിമൂല്യം 0.59 ശതമാനമാണ്. ആർ.ആർ.വി.എല്ലും അതിന്റെ സഹ കമ്പനികളും ഇന്ത്യയിൽ അതിവേഗം വളരുന്ന റീട്ടെയിൽ ബിസിനസിന്റെ ഭാഗമാണ്. 267 മില്യൺ ഉപഭോക്താക്കളാണ് കമ്പനിക്കുള്ളത്. ഏകദേശം 18,500 സ്റ്റോറുകളാണ് ഇവർക്ക് ഇന്ത്യയിലുള്ളത്. ഇതിനൊപ്പം ഇ-കോമേഴ്സിലും സാന്നിധ്യമുണ്ട്.Read More →

ഫ്ലൈദുബായ്ക്ക് നാല് മാസത്തിനകം 40 ലക്ഷം യാത്രക്കാർ

ദുബായ്: ഈ വർഷം ജൂൺ മുതൽ സെപ്തംബർ പകുതിവരെയുള്ള കാലയളവിൽ ഫ്ലൈദുബായ് ഫ്ലൈറ്റുകളിൽ 40 ലക്ഷം പേർ യാത്ര ചെയ്തു. മുൻ വർഷത്തെ ഈ കാലയളവിലേതുമായി താരതമ്യം ചെയ്യുമ്പോൾ 30 ശതമാനം കൂടുതലാണിത്. 52 രാജ്യങ്ങളിലെ 120 കേന്ദ്രങ്ങളിലേക്കായി 32,000 സർവീസുകളാണ് നടത്തിയത്. ഗ്രീസിലെ കോർഫുവും സർദീനിയയിലെ ഓൽ ബിയയുമാണ് പുതുതായി കൂട്ടിച്ചേർക്കപ്പെട്ട റൂട്ടുകൾ. പ്രശസ്ത ഒഴിവുകാല വിശ്രമകേന്ദ്രങ്ങളായ ഇവിടങ്ങളിലേക്ക് വേനൽ കാലത്ത് മാത്രമാണ് സർവീസ് നടത്തുന്നത്. വാണിജ്യം, വിനോദRead More →

3,000 റി​യാ​ലി​ന് മു​ക​ളി​ൽ ഇ​റ​ക്കു​മ​തി ചെ​യ്യു​ന്ന പു​തി​യ വ​സ്തു​ക്ക​ൾ​ക്ക് നി​കു​തി

റി​യാ​ദ്: സൗ​ദി​യി​ൽ വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്ന് ഇ​റ​ക്കു​മ​തി ചെ​യ്യു​ന്ന 3,000 റി​യാ​ലി​ന് മു​ക​ളി​ൽ മൂ​ല്യ​മു​ള്ള സാ​ധ​ന​ങ്ങ​ൾ​ക്ക് നി​കു​തി ഈ​ടാ​ക്കാ​ൻ തീ​രു​മാ​നം. സൗ​ദി സ​കാ​ത് ടാ​ക്‌​സ് ആ​ൻ​ഡ്​ ക​സ്​​റ്റം​സ് അ​തോ​റി​റ്റി​യാ​ണ് ഇ​ത് സം​ബ​ന്ധി​ച്ച വി​വ​രം പു​റ​ത്തു​വി​ട്ട​ത്. ഇ​ത് പ്ര​കാ​രം വി​ദേ​ശ​ത്തു​നി​ന്ന് സൗ​ദി​യി​ൽ എ​ത്തി​ക്കു​ന്ന 3,000 റി​യാ​ലി​ന് മു​ക​ളി​ൽ വി​ല​യു​ള്ള പു​തി​യ ഉ​ൽ​പ​ന്ന​ങ്ങ​ൾ​ക്ക് നി​കു​തി ന​ൽ​കേ​ണ്ടി വ​രും. https://nacosfashions.com/nacos-mens-plain-cotton-t-shirts-half-sleeve-with-pocket-black/ കൂ​ടാ​തെ ഇ​ത്ത​രം വി​ല​യു​ള്ള ഉ​ൽ​പ​ന്ന​ങ്ങ​ൾ കൊ​ണ്ട് വ​രു​ന്ന​വ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ലും തു​റ​മു​ഖ​ങ്ങ​ളി​ലും ഡി​ക്ല​റേ​ഷ​ൻ പൂ​രി​പ്പി​ച്ചു ന​ൽ​കു​ക​യുംRead More →

സൗ​ദി അ​റേ​ബ്യ​യി​ൽ ചെ​റു​കി​ട, ഇ​ട​ത്ത​രം സം​രം​ഭ​ങ്ങ​ളു​ടെ എ​ണ്ണ​ത്തി​ൽ ഗ​ണ്യ​മാ​യ വ​ർ​ധ​ന

റി​യാ​ദ്​: സൗ​ദി അ​റേ​ബ്യ​യി​ൽ ചെ​റു​കി​ട, ഇ​ട​ത്ത​രം സം​രം​ഭ​ങ്ങ​ളു​ടെ എ​ണ്ണ​ത്തി​ൽ ഗ​ണ്യ​മാ​യ വ​ർ​ധ​ന തു​ട​രു​ന്ന​താ​യി റി​പ്പോ​ർ​ട്ട്. സ്മോ​ൾ ആ​ൻ​ഡ്​ മീ​ഡി​യം എ​ൻ​റ​ർ​പ്രൈ​സ​സ് ജ​ന​റ​ൽ അ​തോ​റി​റ്റി​യാ​ണ് (മു​ൻ​ശ​ആ​ത്ത്) റി​പ്പോ​ർ​ട്ട്​ പ്ര​സി​ദ്ധീ​ക​രി​ച്ച​ത്. ന​ട​പ്പ് സാ​മ്പ​ത്തി​ക വ​ർ​ഷം ര​ണ്ടാം പാ​ദ​ത്തി​ൽ ചെ​റു​കി​ട, ഇ​ട​ത്ത​രം സം​രം​ഭ​ങ്ങ​ളു​ടെ എ​ണ്ണ​ത്തി​ൽ 2.6 ശ​ത​മാ​ന​ത്തി​​ന്റെ വ​ള​ർ​ച്ച രേ​ഖ​പ്പെ​ടു​ത്തി. രാ​ജ്യ​ത്തെ ആ​കെ സം​രം​ഭ​ങ്ങ​ളു​ടെ എ​ണ്ണം 12,30,000 ക​വി​ഞ്ഞ​താ​യി അ​തോ​റി​റ്റി പു​റ​ത്തു​വി​ട്ട ക​ണ​ക്കു​ക​ൾ സൂ​ചി​പ്പി​ക്കു​ന്നു. റി​യാ​ദ് പ്ര​വി​ശ്യ​യി​ലാ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ സ്ഥാ​പ​ന​ങ്ങ​ൾ -42.3 ശ​ത​മാ​നം.Read More →