റേഷൻകാർഡ് മസ്റ്ററിംഗ്                     ഒക്ടോബർ 25 വരെ നീട്ടി

തിരുവനന്തപുരം: സംസ്ഥാനത്തെ മുൻഗണനാ റേഷൻകാർഡുകാർക്കുള്ള മസ്റ്ററിംഗ് ഒക്ടോബർ 25 വരെ നീട്ടി നീട്ടിയതായി ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ.അനിൽ നിയമസഭയെ അറിയിച്ചു.മുൻഗണനാകാർഡുകളായ മഞ്ഞ, പിങ്ക് കാർഡംഗങ്ങൾക്ക് മസ്റ്ററിംഗ് നടത്താനായി സർക്കാർ നിശ്ചയിച്ചിട്ടുള്ള സമയപരിധി അവസാനിച്ച സാഹചര്യത്തിൽ ധാരാളം ആളുകൾ മസ്റ്ററിംഗ് പൂർത്തിയാക്കാനുള്ളതിനാൽ സമയപരിധി ദീർഘിപ്പിച്ച് നൽകണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ശ്രീ.ഇ.കെ.വിജയൻ എം.എൽ.എ നൽകിയ ശ്രദ്ധക്ഷണിക്കൽ നോട്ടീസിന് മറുപടി നൽകുകയായിരുന്നു മന്ത്രി.ഒക്ടോബർ 8 വരെ 79.79% മുൻഗണനാ ഗുണഭോക്താക്കളുടെ അപ്ഡേഷൻ മാത്രമാണ്Read More →

ഇന്ത്യയിലേക്ക് കോടികള്‍ ഒഴുക്കാനൊരുങ്ങി നിസാന്‍

ജാപ്പനീസ് വാഹന നിർമാതാക്കളായ നിസാൻ ഇന്ത്യൻ വാഹന വിപണിയിൽ വലിയ തിരിച്ചുവരവിനൊരുങ്ങുകയാണ്. നിലവിൽ മാഗ്നൈറ്റ്, എക്സ്-ട്രെയിൽ എന്നീ രണ്ട് മോഡലുകളാണ് ഇന്ത്യയിലെ വാഹനനിരയിലുള്ളതെങ്കിലും അടുത്ത രണ്ട് വർഷത്തിനുള്ളിൽ കൂടുതൽ മോഡലുകൾ എത്തിക്കുമെന്നാണ് നിർമാതാക്കൾ ഉറപ്പുനൽകിയിരിക്കുന്നത്. മാഗ്നൈറ്റ് എസ്.യു.വിയുടെ മുഖംമിനുക്കിയ മോഡൽ അവതരിപ്പിക്കുന്ന ചടങ്ങിലാണ് നിസാൻ ഇന്ത്യയുടെ ഭാവി പദ്ധതി വെളിപ്പെടുത്തിയിരിക്കുന്നത്.2026-നുള്ളില്‍ അഞ്ച്, ഏഴ് സീറ്റിങ് ഓപ്ഷനുകളിലുള്ള രണ്ട് മിഡ്സൈസ് എസ്.യു.വി, മാസ് മാർക്കറ്റ് ഇലക്‌ട്രിക് എസ്.യു.വി എന്നിവ എത്തിക്കുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്.Read More →

ആർടിജിഎസിലും എൻഇഎഫ്ടിയിലും ഇനി പണം വാങ്ങുന്നയാളുടെ പേരും തെളിയും

മുംബൈ: പണം അയക്കുമ്പോൾ മറ്റൊരാൾക്ക് മാറി അയച്ചാലുള്ള നൂലാമാല ചില്ലറയല്ലെന്ന് അത്തരം അമളികൾ പറ്റിയവർക്ക് അറിയാം. യുപിഐ, ഐഎംപിഎസ് എന്നിവ വഴി പണം അയക്കുമ്പോൾ നിലവിൽ, പണം നേടുന്നയാളുടെ പേര് ഉൾപ്പെടെ കാണാനാകും. ഇത് തട്ടിപ്പും തെറ്റായ പണമയക്കലും തടയാൻ സഹായകവുമാണ്. ഇതേ സൗകര്യം റിയൽടൈം ഗ്രോസ് സെറ്റിൽമെന്റ് സിസ്റ്റത്തിലും (RTGS) നാഷണൽ ഇലക്ട്രോണിക് ഫണ്ട് ട്രാൻസ്ഫറിലും (NEFT) അവതരിപ്പിക്കുമെന്ന് റിസർവ് ബാങ്ക് വ്യക്തമാക്കി. ഇടപാടുകാരിൽ നിന്ന് വൻതോതിൽ ആവശ്യംRead More →

മ്യൂച്വൽ ഫണ്ട് ബിസിനസിലേക്ക് ജിയോ ഫിനാൻഷ്യൽ സർവീസസ്

ബ്ലാക്ക്റോക്കിൻ്റെ കൂട്ടുപിടിച്ച് മ്യൂച്വൽ ഫണ്ട് ബിസിനസിലേക്ക് മുകേഷ് അംബാനി കടക്കുന്നു എന്ന വാർത്തകൾ പുറത്ത് വന്നതിനെ തുടർന്ന് ജിയോ ഫിനാൻഷ്യൽ ഓഹരികളിൽ മുന്നേറ്റം. ബ്ലാക്ക് റോക്കുമായുള്ള ജിയോ ഫിനാൻഷ്യൽ സർവീസസിൻ്റെ സംയുക്ത സംരംഭത്തിലൂടെയാണ് മ്യൂച്വൽ ഫണ്ട് വിപണിയിൽ പ്രവേശിക്കാനാണ് റിലയൻസ് പദ്ധതിയിടുന്നത്. ജിയോ ബ്ലാക്ക് റോക്ക് എന്ന സംയുക്ത സംരംഭമാണ് റിലയൻസിനുള്ളത്. ഇന്ത്യക്കാർക്കിടയിൽ വർദ്ധിച്ചുവരുന്ന നിക്ഷേപ ശീലങ്ങൾ പ്രയോജനപ്പെടുത്തി മ്യൂച്വൽ ഫണ്ട് ബിസിനസ് വിപുലീകരിക്കാനാണ് ശ്രമം. ജിയോ ബ്ലാക്ക് റോക്കിൽRead More →

ചൈന- യൂറോപ്യൻ യൂണിയൻ ബന്ധം ഉലയുന്നു; യൂറോപ്പിൽ നിന്നുള്ള മദ്യം ഇറക്കുമതിക്ക് തീരുവ ചുമത്തി ചൈന

ബീജിങ്: ചൈനയിൽ നിർമിച്ച ഇലക്ട്രിക് വാഹനങ്ങൾക്ക് ഭൂരിഭാഗം യൂറോപ്യൻ യൂനിയൻ രാജ്യങ്ങളും തീരുവ ചുമത്തിയതിന് പിന്നാലെ, യൂറോപ്പിൽനിന്നുള്ള മദ്യത്തിന് (ബ്രാണ്ടി) 30 മുതൽ 39 ശതമാനം വരെ താൽക്കാലിക തീരുവ പ്രഖ്യാപിച്ച് ചൈനയുടെ തിരിച്ചടി. യൂറോപ്യൻ രാജ്യങ്ങൾ തീരുവ പ്രഖ്യാപിച്ച് നാലുദിവസം കഴിഞ്ഞപ്പോഴാണ് ചൈനീസ് സർക്കാറിന്റെ പകരംവീട്ടൽ. ഈ മാസം അവസാനത്തോടെ യൂറോപ്പിൽ ഇലക്ട്രിക് വാഹനങ്ങൾക്ക് 35 ശതമാനം തീരുവ പ്രാബല്യത്തിൽ വരും. യൂറോപ്യൻ യൂനിയൻ തീരുവ സംബന്ധിച്ച് പുനഃപരിശോധനക്ക്Read More →