കേന്ദ്ര സർക്കാരിന്റെ നികുതി വരുമാനം കുതിച്ചുയരുന്നു; ആദായ നികുതി വഴി മാത്രം ഖജനാവിലെത്തിയത് 6 ലക്ഷം കോടി
ന്യൂഡൽഹി: കേന്ദ്ര സർക്കാരിന്റെ നികുതി വരുമാനം കുതിച്ചുയരുന്നു. നടപ്പു സാമ്പത്തിക വർഷം (2024-25) ഒക്ടോബർ 11 വരെയുള്ള കണക്കുപ്രകാരം 11.25 ലക്ഷം കോടി രൂപയാണ് അറ്റ പ്രത്യക്ഷ നികുതി വരുമാനം (Net Direct Tax Collection). മുൻ വർഷത്തെ സമാനകാലത്തെ 9.51 ലക്ഷം കോടി രൂപ വരുമാനത്തേക്കാൾ 18.35 ശതമാനമാണ് വളർച്ച. കോർപ്പറേറ്റ് നികുതി, വ്യക്തിഗത ആദായ നികുതി (Personal Income Tax) എന്നിവയാണ് പ്രധാനമായും പ്രത്യക്ഷ നികുതി വിഭാഗത്തിലുള്ളത്.Read More →





